ലൂസിഫറിന്റെ തെലുങ്ക് റീമേക് ആയ ഗോഡ്‍ഫാദര്‍ പരാജയം ഏറ്റുവാങ്ങുകയാണ്. ചിരഞ്ജീവിയുടെ അനാവശ്യ ഇടപെടലുകൾ കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി അണിയറപ്രവർത്തകർ രംഗത്തുവന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.ചിത്രത്തില്‍ ചിരഞ്ജീവിയുടെ പ്രധാന ഫൈറ്റ് സീനില്‍ വരുന്ന ഗാനമാണ് ഇത്. നജഭജ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ദ ശ്രീറാം ആണ്. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ കൃഷ്ണയും പൃഥ്വി ചന്ദ്രയും ചേര്‍ന്നാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്. ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷം ഗോഡ്ഫാദറിൽ കൈകാര്യം ചെയ്തത് സൽമാൻ ഖാൻ ആണ്. മഞ്ജു വാര്യരുടെ റോളിൽ നയൻതാരയും എത്തി. മോഹൻ രാജയാണ് സംവിധാനം.

Leave a Reply
You May Also Like

തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’

*തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’; ഫസ്റ്റ്ലുക്ക്…

ഉർവശി റൗട്ടേലയുടെ നഷ്ടപ്പെട്ട സ്വർണ്ണ ഫോൺ കണ്ടെത്തി, ഫോൺ തിരികെ കൊടുക്കാൻ അജ്ഞാതൻ വച്ച നിബന്ധന ഇതാണ് …

ഒടുവിൽ ബോളിവുഡ് നടിയും ടോളിവുഡ് ഐറ്റം സോംഗ് സ്പെഷ്യലിസ്റ്റുമായ ഉർവശി റൗട്ടേലയുടെ ഫോൺ കണ്ടെത്തി. എന്നാൽ…

”അഭിമുഖങ്ങൾ നൽകാത്തത് അതുകൊണ്ടാണ് ” ശോഭന പറയുന്നു

ശോഭന മലയാളികളുടെ പ്രിയ നടിയാണ്. അഭിനയത്തെക്കാൾ നൃത്തത്തെ സ്നേഹിക്കുന്ന ശോഭന അതുകൊണ്ടുതന്നെ ഇപ്പോൾ നൃത്തത്തിൽ കൂടുതൽ…

മറവത്തൂർ കനവിൽ മമ്മൂട്ടിയെ കല്ലെറിയുന്ന ബാലൻ ഇന്നൊരു പ്രമുഖ നടിയുടെ ഭർത്താവാണ്

ലാൽജോസ് എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു 1998 ൽ റിലീസ് ചെയ്ത ഒരു മറവത്തൂർ കനവ്…