കാലത്തിന്റെ കാവ്യ നീതി

കൊല്ലവർഷം 1989, നടി അശ്വതി ഹോട്ടൽ പ്രസിഡന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കാണപ്പെടുന്നു. അന്നത്തെ അന്വേഷണം ചുമതലയുണ്ടായിരുന്ന SP ദേവസദസിന്റെ ടീമിലെ ഒരംഗമായിരുന്നു Si ആയിരുന്ന സൈമൺ. നടി അശ്വതിയുടെ മരണം ഇൻക്വസ്റ്റ് നടത്തുന്നതിലും ഇദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു. ഏതോ ചിലർക്കുവേണ്ടി SP ദേവദാസ് അന്വേഷണം മയപ്പെടുത്തി, പലരിൽ നിന്നും വാങ്ങിയ അച്ചരത്തിന്റെ നന്ദി സൂചകമായി അതൊരു ആത്മഹത്യാ തന്നെയാണ് എന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അതിൽ നിന്നും ഒരുപങ്ക് പറ്റിയ ആളായിരുന്നു അന്നത്തെ എസ്‌ഐ ആയിരുന്ന സൈമൺ.

അത് മാത്രമല്ല, സ്വന്തം മകളുടെ പ്രായമുള്ള നടിയെ കുറിച്ച് തികച്ചും മോശമായരീതിയിലാണ് കൂടെ ജോലിചെയ്തിരുന്ന സഹപ്രവർത്തകരോട് ഇദ്ദേഹം പറഞ്ഞനടന്നിരുന്നത്. ആരാധകരുടെ ശക്തമായ പ്രധിഷേധങ്ങൾക്കൊടുവിൽ കേസ് സേതുരാമാരുടെ നേതൃത്വത്തിലുള്ള CBI സംഘത്തെ ഏൽപിക്കുകയൂം, അതൊരു കൊലപാതകമായിരുന്നു എന്നും, എല്ലാ തെളിവുകളുടെയും അടിസ്ഥനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്തതുമൊക്കെ പിനീട് നമ്മളെല്ലാം കണ്ടതാണ്.

അന്ന് കേസ് അനേഷിക്കാൻ വന്ന അയ്യരെ വളരെ പുച്ഛത്തോടെയും പരിഹാസത്തോടെയും ഇദ്ദേഹം സമീപിച്ചിരുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ടുപോലും മര്യാദക്ക് കൊടുക്കാൻ തയാറാകാത്ത ഓഫീസറായിരുന്നു സൈമൺ. വർഷം 2004 – നാഥമംഗലത്ത് രണ്ടുപേർ കൊല്ലപ്പെടുന്നു. ഒന്ന് മാണികുഞ്ഞു മറ്റേത് അദ്ദേഹത്തിന്റെ മകന്റെ ഭാര്യ മോസി. കൊല്ലപ്പെട്ട മോസി മുൻ SI സൈമണിന്റെ മകളാണ്.
അന്നത്തെ ലോക്കൽ പോലീസിന്റെ കേസ് അനേഷണത്തിൽ, ഒരു മുൻ പോലീസ് ഉദോഗസ്ഥനായിട്ട് പോലും ഒട്ടും തൃപ്‌തരല്ലാത്ത സൈമണും നാട്ടുകാരും ചേർന്ന് കേസ് CBI ആനേശ്വണം ആവിശ്യപെടുകയും, ബലഗോപാൽ സാറിന്റെ നേതൃത്വത്തിൽ കേസ് അനേഷിക്കുകയും, പ്രതി ഈശോ അലക്‌സാണെന്ന് കണ്ടത്തി, തുക്കുകയറും വാങ്ങികൊടുത്തതാണ്.

എന്നാൽ കാലത്തിന്റെ കാവ്യനീതി എന്നോണം, പ്രതിയായ ഈശോ അലക്സ് ജയിലിൽ മാനസാന്തരം ഉണ്ടാവുകയും, നാദാമംഗലത്തെ രണ്ട് കൊലപാതങ്ങളിൽ മാണികുഞ്ഞിനെ കൊന്നത് താനല്ലായെന്ന് സേതുരാമയ്യരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസ് റീ ഓപ്പൺ ചെയുകയും ചെയ്തു. അങ്ങനെ അയ്യരും കൂട്ടരും മാണികുഞ്ഞിന്റെ കൊലപാതകിയെ തേടി വീണ്ടും നാഥമംഗലത്ത് എത്തുകയും, പ്രതി മോസിയുടെ കാമുകൻ ടൈലർ മണിയാണെന്ന് തെളിയുകയും ചെയ്തു.

ഇവരുടെ അവിഹിതം കണ്ടുപിടിച്ച അമ്മയിഅച്ഛനെ രണ്ടുപേരും ചേർന്ന് വകവരുത്തുകയായിരുന്നു. കാലം ഒരാളോടും കണക്ക് ചോദിക്കാതെ കടന്നുപോയിട്ടില്ല. അന്ന് നടി അശ്വതി കൊല്ലപ്പെട്ടപ്പോൾ എസ്‌ഐ ആയിരുന്ന സൈമൺ പല അവിഹിത ആരോപണങ്ങളും, ഇല്ലാക്കഥകളും ഉണ്ടാക്കി പാവം അവർക്കെതിരെ പാടി നടന്നു. എന്നാൽ പതിനഞ്ചു വർഷങ്ങൾക്കിപ്പുറം തന്റെ മകൾ അമ്മായിച്ചനെ അവിഹിതം പിടിച്ചതിന്റെ പേരിൽ കൊലപ്പെടുത്തിയിരിക്കുന്നു. അത് അനേഷിക്കാനും, സൈമൺ പണ്ട് പുച്ഛിച്ച സേതുരാമയ്യർ എന്ന CBI ഓഫീസർ തന്നെ വേണ്ടി വന്നു എന്നതാണ് കാലത്തിന്റെ യഥാർത്ഥമായ കാവ്യനീതി.

[നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ , ജാഗ്രതയിൽ പോലീസായും – സേതുരാമ അയ്യർ സിബിഐ -ൽ മോസിയുടെ അച്ഛനായും അഭിനയിച്ചത് ഒരാൾ തന്നെയാണ് എന്നത്]
You May Also Like

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Lekshmi Venugopal ” ജനനം 1947 പ്രണയം തുടരുന്നു “വിന്റെ പോസ്റ്റർ കണ്ടപ്പോ വളരെയധികം സന്തോഷം…

കഥയ്ക്ക് സഞ്ചരിക്കാൻ തന്റെ ശരീരവും ശബ്ദവും കടം കൊടുത്ത പ്രധാനനടനെന്നു വിളിക്കപ്പെടാവുന്ന ഒരു ദൂതൻ മാത്രമാണ് മമ്മൂട്ടി

Midhun Vijayakumari ഇനിയൊന്നും ബാക്കിയില്ല, നിങ്ങൾ തന്നെ രാജാവ് എന്ന് ആരാധകരും പ്രേക്ഷകരും അലറി വിളിച്ച്,…

ജീവിക്കാൻ അനുവദിക്കൂ.. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. പ്രിയാമണി

മലയാളികൾക്ക് ഇഷ്ടപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിനു പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. ഫാമിലി മാൻ എന്ന ഇന്ത്യൻ വെബ് സീരീസ് ഹിറ്റായതോടെയാണ് പ്രിയാമണിയുടെ റെയിഞ്ച് മാറിയത്. ഇപ്പോഴിതാ ബോളിവുഡിലും തൻറെ മികച്ച പ്രകടനം കാഴ്ച വെക്കുവാൻ ഒരുങ്ങുകയാണ് താരം.

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം

‘ക്ലാര സോള’, ഏകാകിയുടെ വിപ്ലവം. Arunima Krishnan അക്ഷരാർത്ഥത്തിൽ യുവത്വത്തിൻ്റെ ആഘോഷമായിരുന്നു ഇത്തവണത്തെ IFFK International…