Connect with us

ഒറ്റപ്പാലവും, പൊള്ളാച്ചിയുമൊക്കെ ഔട്ട്‌ , കോട്ടയം മലയോര ഗ്രാമങ്ങൾ ഇൻ

ഒറ്റപ്പാലവും, പൊള്ളാച്ചിയുമൊക്കെ ഔട്ട്‌, സംവിധായകരുടെ ഇഷ്‌ടലൊക്കേഷനുകളായി കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര ഗ്രാമങ്ങള്‍ മാറുന്നു

 55 total views

Published

on

ഒറ്റപ്പാലവും, പൊള്ളാച്ചിയുമൊക്കെ ഔട്ട്‌, സംവിധായകരുടെ ഇഷ്‌ടലൊക്കേഷനുകളായി കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര ഗ്രാമങ്ങള്‍ മാറുന്നു.. ഇപ്പോള്‍ മലയോര മേഖലകളിലെ പല നാട്ടിന്‍ പുറങ്ങളും ഉണരുന്നതു തന്നെ ആക്ഷനും, റോളിങും, കട്ടും കേട്ടുകൊണ്ട്‌, നാട്ടുകാരായ പലര്‍ക്കും കാമറയ്‌ക്കു മുന്നില്‍ ഒന്നു മുഖം കാണിക്കാനും അവസരം ലഭിക്കുന്നുണ്ട്‌. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി, കുട്ടിക്കാനം, വാഗമണ്‍ പ്രദേശങ്ങളാണ്‌ ഇപ്പോള്‍ തിരക്കുള്ള ലൊക്കേഷനുകളായി മാറുന്നത്‌.

ഫഹദ്‌ഫാസില്‍ നായകനായ മലയന്‍കുഞ്ഞ്‌ മുണ്ടക്കയം, ഈരാറ്റുപേട്ട മേഖലകളില്‍ ചിത്രീകരണം പൂര്‍ത്തിയായതു കഴിഞ്ഞ ദിവസമാണ്‌. ജയസൂര്യ നായകനായ ജോണ്‍ ലൂതറിന്റെ ചിത്രീകരണം വാഗമണ്ണില്‍ നടന്നു വരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ ആസിഫ്‌ അലി നായകനായി എല്ലാ ശരിയാകും, ഉണ്ണിമുകുന്ദന്റെ മേപ്പടിയാന്‍, സുരേഷ്‌ ഗോപി നായകനായ പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനുകള്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളാണ്‌.

കോവിഡും ലോക്ക്‌ഡൗണും പശ്‌ചാത്തലമാക്കി ബിജു മേനോന്‍ നായകനായി അഭിനയിച്ച ആര്‍ക്കറിയാമില്‍ കാഞ്ഞിരപ്പള്ളി ലൊക്കേഷനായപ്പോള്‍. ഫഹദ്‌ഫാസിലിന്റെ ജോജി എന്ന സിനിമയ്‌ക്ക്‌ ദിലീഷ്‌ പോത്തന്‍ പൂര്‍ണമായി എരുമേലിയിലെ വീടും തോട്ടങ്ങളുമാണ്‌ സെറ്റാക്കി മാറ്റിയത്‌. ശബരിമല പശ്‌ചാത്തലമാക്കി 41 എന്ന സിനിമയ്‌ക്ക്‌ ലാല്‍ജോസും തെരഞ്ഞെടുത്ത പ്രധാന ലൊക്കേഷനുകളിലൊന്നു എരുമേലിയായിരുന്നു.

വെള്ളം, കെട്ടിയോളാണെന്റെ മാലാഖ, താക്കോല്‍, ദി പ്രീസ്‌റ്റ്‌, ജെല്ലിക്കെട്ട്‌, ലളിതം സുന്ദരം, പ്രൈസ്‌ ദി ലോഡ്‌ എന്നിവയുടെ ചിത്രീകരണവും മലയോര മേഖലയില്‍ തന്നെ. മലയാള സിനിമകള്‍ മാത്രമല്ല നിരവധി തമിഴ്‌, തെലുങ്ക്‌ സിനിമകളുടെ ഗാനചിത്രീകരണത്തിന്‌ കുട്ടിക്കാനം തെരഞ്ഞെടുത്തിട്ടുണ്ട്‌. തമിഴ്‌ സിനിമയായ രതീഷ്‌ കരുണാകരന്‍ സംവിധാനം ചെയുന്ന സൂന്യം എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, പരുന്തുംപാറ എന്നിവിടങ്ങളില്‍ നടന്നു വരികയാണ്‌.

കോവിഡ്‌ പ്രതിസന്ധിയില്‍ ചിത്രങ്ങള്‍ ലോ ബജറ്റിലേക്കു മാറിയതും മലയോര മേഖലയുടെ പ്രകൃതി രമണീയതയും മലയോരത്തിന്റെ ആകര്‍ഷണീയതായി. പൊള്ളാച്ചിയിലും ചെന്നൈയിലുമൊക്കെ പോയി സെറ്റിടുന്നതിന്റെ പകുതി ചെലവില്‍ മലയോരത്തു ഷൂട്ടിങ്ങ്‌ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്‌.മാത്രമല്ല, കോവിഡ്‌ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സെറ്റുകളിലേക്കു ജനങ്ങളുടെ ഇടിച്ചുകയറ്റവും ഉണ്ടാകില്ല.മുമ്ബ്‌ എം.ജി.ആര്‍. മുതല്‍ പ്രേം നസീര്‍ വരെയുള്ള നായകന്‍മാര്‍ നിറഞ്ഞഭിനയിച്ചിരുന്ന ലൊക്കേഷനുകളാണ്‌ പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷം വീണ്ടും സജീവമാകുന്നത്‌.

ജയന്‍, രവികുമാര്‍, ഷീല, സീമ തുടങ്ങിയവര്‍ അഭിനയിച്ച തീനാളങ്ങള്‍, സോമന്‍ നായകനായും മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിച്ച താവളം, സായൂജ്യം, മനുഷ്യമൃഗം, പാളയം തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചത്‌ മുണ്ടക്കയം, കൂട്ടിക്കല്‍, ചിറ്റടി, പീരുമേട്‌ പ്രദേശങ്ങളിലാണ്‌. കളിത്തോഴന്‍ എന്ന സിനിമയില്‍ പ്രേംനസീറും ഷീലയും അഭിനയിച്ച ‘മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി’ എന്നു തുടങ്ങുന്ന ഗാനം പൂര്‍ണമായും ചിത്രീകരിച്ചത്‌ കൂട്ടിക്കലിലായിരുന്നുവെന്നു അഭിനേതാവായിരുന്ന കലാനിലയം സുകുമാരന്‍ ഓര്‍മിക്കുന്നു. പൊട്ടംകുളം ബംഗ്ലാവും മുണ്ടക്കയത്തുള്ള ലോഡ്‌ജും സിനിമാക്കാരുടെ താവളമായിരുന്നു. അമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളജ്‌, സെന്റ്‌ ഡൊമിനിക്‌സ്‌ കോളജ്‌, മുണ്ടക്കയം മെഡിക്കല്‍ ട്രസ്‌റ്റ്‌ ഹോസ്‌പിറ്റല്‍, മേരിക്യൂന്‍സ്‌ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളിലും ചിത്രീകരണത്തിന്‌ തെരഞ്ഞെടുത്തു. സിനിമാക്കാര്‍ എത്തിയതോടെ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച്‌ സിനിമ പ്രേമികളുടെ കൂട്ടായ്‌മയായി സിനിമ കമ്ബനിയും രൂപീകരിച്ചു. ഇതോടെ നിരവധി പേര്‍ക്ക്‌ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

 56 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment37 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement