ജന്മഭൂമി സത്യമേ പറയൂ, ബോംബ്​ വെക്കുന്നവൻ ഭീകരൻ തന്നെയാണ്, രാജ്യ​ദ്രോഹിയുമാണ്

532

Najim Kochukalunk

പേര്​ ചതിച്ചാശാനെ…

ജന്മഭൂമി സത്യമേ പറയൂ. ബോംബ്​ വെക്കുന്നവൻ ഭീകരൻ തന്നെയാണ്​. രാജ്യ​ദ്രോഹിയുമാണ്​. ആദ്യം ബംഗളുരു എയർപ്പോർട്ടും പിന്നീട്​ കാദ്രി ക്ഷേത്രവും ബോംബ്​ വെച്ച്​ തകർക്കാൻ പുറപ്പെട്ടയാൾ ഭീകരനല്ലെങ്കിൽ പിന്നെ ആരാണ്​. പക്ഷേ, ജന്മഭൂമിയുടെ ജാഗ്രത മറ്റ്​ മാധ്യമങ്ങൾക്കില്ല. ബോംബുവെച്ച ഭീകരൻ പൊലീസിൽ കീഴടങ്ങി. ഉടുപ്പി സ്വദേശി ആദിത്യ റാവുവാണ്​ പ്രതി.

ഇത്രയും ഭീകരനായ ഒരു ദേശദ്രോഹിയെ പിടികൂടിയിട്ടും ആരിലും ഒരു ഉഷാറും കാണുന്നില്ല. ഭീകരനെ പിടികൂടിയെന്ന്​ ഒരു വാർത്തിയിലും കാണുന്നില്ല. ജോലി കിട്ടാത്ത വിഷമം തീർക്കാൻ പാവം പയ്യൻ വെറുതെ പൊട്ടാസ്​ പൊട്ടിച്ച്​​ കളിക്കാൻ നോക്കിയതാണത്രെ. ഇന്നലെ ജന്മഭൂമി പത്രത്തി​െൻറ ഡെസ്​ക്കിലുണ്ടായിരുന്ന ജാഗ്രതയും ആവേശവുമെല്ലാം ഇന്ന്​ കാണാനില്ല.

സൈറ്റിൽ കയറി നോക്കി. ഭീകരൻ പൊലീസ്​ വലയിലായ വാർത്തയുടെ പൊടി പോലുമില്ല. ജനം ടിവിയിലുമില്ല. ദോഷം പറയരുതല്ലോ, ഭീകര​െൻറ അടുത്ത ലക്ഷ്യം കാദ്രി ക്ഷേത്രം എന്ന വാർത്ത ​ജന്മഭൂമി സൈറ്റിൽ ഇപ്പോഴും കിടപ്പുണ്ട്​. എന്നാൽ ഭീകരൻ സ്വമേധയാ മുന്നോട്ട്​ വന്ന്​ ഞാനാണ്​ ഭീകരൻ എന്ന്​ പറഞ്ഞിട്ടും അതി​െൻറ ഞെട്ടലില്ല.

പേര്​ ചതിച്ചതാണാശാനെ…ബോംബ്​ വെച്ചവ​െൻറ പേര്​ ആദിത്യ എന്നാവുമെന്ന്​ ജന്മഭൂമി ലേഖകൻ സ്വപ്​നത്തിൽ പോലും കരുതിയതല്ല. വല്ല അലാവുദ്ദീൻ റാവു എന്നെങ്കിലും ആയിരുന്നെങ്കിൽ പൊളിച്ചേനെ… ജന്മഭൂമി ഒരു ഭീകര പതിപ്പ്​ തന്നെ ഇറക്കിയേനെ. സിസിടിവി ദേശവിരുദ്ധമാണെന്ന പ്രഖ്യാപനം ഉടനെ വരാനിടയുണ്ട്. ദേശതാൽപര്യം വെച്ച്​ ഒാരോന്ന്​ ചെയ്യു​േമ്പാൾ അതീ പാക്​സ്​പോൺസേർഡ്​ സിസിടിവികൾ തകർത്തുകളഞ്ഞാൽ എന്ത്​ ചെയ്യാനാണ്​? സിസിടിവികൾ നിരോധിക്കുകയല്ലാതെ, വേറെന്താണ്​ വഴി?