മാനവ മൈത്രിയുടെ ഉത്സവങ്ങൾ ഇനിയും ഭംഗിയായി നടക്കട്ടെ

0
247

Najim Kochukalunk

തളിപ്പറമ്പ പാലകുളങ്ങര ധർമ്മശാസ്​താക്ഷേത്രത്തിലെ പുസ്​തക പ്രകാശന ചടങ്ങിൽ നിന്ന്​ ഗ്രന്ഥകാരനെ അഹിന്ദുവാണ്​ എന്ന കാരണത്താൽ ആർ.എസ്​.എസുകാരെത്തി ബഹളമുണ്ടാക്കി പുറത്താക്കി എന്ന വാർത്ത രാവിലെ വായിച്ച്​ മനസാകെ ഉഷ്​ണിച്ച്​ ഇരിക്കു​േമ്പാഴാണ്​ ഒരു കുളിർ തെന്നൽ പോലെ ചേരാവള്ളിയിൽ നിന്ന്​ ആ വിശേഷമെത്തിയത്​.

മുസ്​ലിം പള്ളിമുറ്റത്ത്​ മണ്ഡപമുയർത്തി പൂജാരിയുടെ കാർമികത്വത്തിൽ ഹൈന്ദവാചാരപ്രകാരം അഞ്​ജുവും ശരത്തും വിവാഹിതരായെന്ന വാർത്ത. മുമ്പ്​ ക്ഷേത്രാങ്കണങ്ങളായിരുന്നു സർവ മതങ്ങളിലും പെട്ടവരും മതമില്ലാത്തവരുമെല്ലാം സമ്മേളിച്ചിരുന്ന മാനവിക സംഗമത്തി​െൻറ വേദികളായിരുന്നത്​. ക്ഷേത്രോത്സവങ്ങൾ നാടി​െൻറ ഉത്സവങ്ങളായിരുന്നു. എല്ലാത്തരം മനുഷ്യരും അവിടെ എത്തിയിരുന്നു. നിർഭാഗ്യവശാൽ ഇന്ന്​ സംഘികൾ അവിടെ കയറി മനുഷ്യരുടെ മതം തിരഞ്ഞ്​ അഹിന്ദുക്കളെന്ന്​ കണ്ടെത്തി ആട്ടി പുറത്താക്കുന്നു. അപ്പോഴാണ്​ മുസ്​ലിം പള്ളിയങ്കണം ഹിന്ദു വിവാഹത്തിനും കൃസ്​ത്യൻ പള്ളിമുറ്റം മഗ്​രിബ്​ നമസ്​കാരത്തിനും തുറന്നുകൊടുക്കുന്ന വിശേഷങ്ങളുണ്ടാവുന്നത്​.

മാനവിക സാഹോദര്യത്തി​െൻറ ആ ഉത്സവകാലങ്ങളോടെ ക്ഷേത്രങ്ങളെ നമുക്ക്​ തിരിച്ചുപിടിക്കണം, സംഘികളിൽ നിന്ന്​. എങ്കിലേ മതങ്ങൾ കൂടി ഉൾച്ചേർന്ന നമ്മുടെ മാനവ മൈത്രിയുടെ ഉത്സവങ്ങൾ പൂർവാധികം ഭംഗിയാവൂ..