നാലാം മുറ : വലിച്ചു നീട്ടിയ ത്രില്ലർ..!!
തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
Narayanan Nambu
‘ആനന്ദം പരമാനന്ദം’ എന്ന ഷാഫി ചിത്രത്തിന് ശേഷം നാലാം മുറ കാണാനായി കേറി. ഇന്ന് കണ്ട രണ്ട് പടങ്ങളും ശരാശരിക്ക് താഴെയാണ് എന്ന് അങ്ങനെ മനസിലാക്കി. ഒരു ചെറിയ ഒരു ത്രെഡ് എടുത്തിട്ട് അതിനെ ഇങ്ങനെ വലിച്ചുനീട്ടി അവതരിപ്പിച്ചിരിക്കുകയാണ് ദീപു അന്തിക്കാട് നാലാം മുറ എന്ന ചിത്രത്തിലൂടെ.
പ്രത്യേകിച്ച് ഒരു പുതുമയോ ത്രില്ലോ സസ്പെൻസോ ഒന്നും തന്നെ നാലാം മുറ എന്ന സിനിമ പ്രേക്ഷകന് ഓഫർ ചെയ്യുന്നില്ല. ഇപ്പോ ഇറങ്ങുന്ന ഫോർമാറ്റ് ആയിട്ടുള്ള ‘മന്ദഗതിയിൽ നീങ്ങുന്ന ഒരു സാധാരണ ത്രില്ലർ’ എന്നതിനപ്പുറം നാലാം മുറയുടെ തിരക്കഥയ്ക്ക് ഉയരാൻ സാധിച്ചിട്ടില്ല. രണ്ട് മണിക്കൂറിൽ താഴെയാണ് സിനിമയുടെലെങ്ത്. എന്നിട്ട് കൂടി ഫുൾ ടൈം എന്‍ഗേജ്ഡ് ആക്കാൻ സിനിമക്ക് ആകുന്നില്ല.
പോസിറ്റീവ്സ്
1. ഗുരു സോമസുന്ദരം : വേഷം നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ പുള്ളിടെ ‘മുറിമലയാളം’ ഒരു സുഖമില്ല. സിനിമയിൽ തമിഴനായ ഇദ്ദേഹം സ്വന്തം അമ്മയെ ഫോൺ വിളിക്കുമ്പോൾ മുറിമലയാളത്തിൽ സംസാരിക്കുന്നത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല (അമ്മ തമിഴും ഇദ്ദേഹം തമിഴ് കലർന്ന മുറിമലയാളവും സംസാരിക്കുന്നു).
2. ബിജു മേനോൻ : ഒട്ടും ചലഞ്ചിങ് അല്ലാത്ത വേഷം. നന്നായി തന്നെ ചെയ്തു
3. അലന്‍സിയർ : അസാധാരണമാണ് ഇദ്ദേഹത്തിന്റെ അഭിനയം. അത്രക്ക് അനായാസവും കഥാപാത്രം ആവശ്യപ്പെടുന്ന പൂർണ്ണതയിലും ആണ് അലന്‍സിയർ തന്റെ വേഷം ചെയ്യുന്നത്.
4. അലക്സാണ്ടർ പ്രശാന്ത് : ഇദ്ദേഹവും തന്റെ അതുല്യമായ അഭിനയ ശൈലിയിലൂടെ നിറഞ്ഞു നിന്നു
നെഗറ്റീവ്സ്
1. തിരക്കഥ : ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയെ ഉണ്ടായിരുന്നുള്ളൂ.
2. സസ്പെൻസ് ഒന്നുമില്ല
3. ത്രില്ല് നൽകുന്ന sequences ഒന്നും തന്നെ ഇല്ല. മൈൻഡ് ഗെയിം എന്നൊക്കെ പറഞ്ഞപ്പോ എന്തോ വൻ സംഭവം ആകുമെന്നാണ് തോന്നിയത്. പക്ഷേ ഒരു ത്രില്ലും സിനിമ നൽകുന്നില്ല.
4. ഗോപി സുന്ദർ ബിജിഎം : പ്രത്യേകിച്ച് ഒരു നല്ല പ്രതികരണവും നൽകാൻ ഗോപിയുടെ ബിജിഎം കഴിഞ്ഞില്ല
മൊത്തത്തിൽ പറഞ്ഞാൽ വലിച്ചു നീട്ടിയ ഒരു കഥയെ ഒരു ത്രില്ലും സസ്പെൻസും ഇല്ലാതെ അവതരിപ്പിച്ച ശരാശരിക്ക് താഴെ നിൽക്കുന്ന സിനിമയാകുന്നു നാലാം മുറ.
****