നല്ല നിലാവുള്ള രാത്രി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന “നല്ല നിലാവുള്ള രാത്രി” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു ചിത്രം ജൂൺ 30 ന് തിയ്യേറ്ററുകളിൽ എത്തും. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് “നല്ല നിലാവുള്ള രാത്രി”. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണി, സംഗീത സംവിധാനം കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി രാജശേഖരൻ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

വളരെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുമായി മംമ്ത മോഹൻദാസ്

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

വിവാദ നായിക അനന്യയുടെ പുതിയ ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…

ഹിന്ദിയിൽ കുതിപ്പ് തുടരുന്ന ‘കാന്താര’, ചിത്രത്തിന് രണ്ടാംഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഋഷഭ് ഷെട്ടിയുടെ വാക്കുകൾ

ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും…

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം, ആദ്യമായി അധ്യാപകനാകുന്നു, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം. ആദ്യമായി അധ്യാപകനാകുന്നു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി. പി.ആർ.ഒ- അയ്മനം…