കോഴിക്കോട്ടെ മാളിലെ ട്രെയ്ലര് ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ തടഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘നല്ല സമയ’ത്തിന്റെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് മാളുകാര്‍ പറഞ്ഞതായി ഒമര്‍ ലുലു പറഞ്ഞു. രണ്ടുനടിമാര്‍ക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലാണ്. അതെ സമയം ഒമര്‍ ലുലുവിന്റെ ‘നല്ല സമയത്തിന് ‘ A സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇര്‍ഷാദ് ആണ് നായകനായെത്തുന്ന ചിത്രത്തില്‍ വിജീഷ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവ എന്നീ അഞ്ചു പുതുമുഖങ്ങള്‍ നായികമാരായെത്തുന്ന നല്ല സമയത്തില്‍ ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും അണിനിരക്കുന്നു.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു