നിരപരാധിയായ ഒരു മനുഷ്യനെതിരെ കാണ്ഡം കാണ്ഡം മലയാള മനോരമ എഴുതി നിറച്ച അസംബന്ധങ്ങളാണ് ഇവയെല്ലാം

0
431

ഓർമ്മകളുടെ ഭ്രമണപഥം എന്ന തൻ്റെ ആത്മകഥയിൽ ലോകമറിയുന്ന മലയാളി നമ്പി നാരായണൻ എഴുതിയ ചില വരികളുണ്ട്. “കൈയിലിരുന്ന പത്രം ഞാൻ നിവർത്തി ‘ ‘മലയാള മനോരമ ‘ എന്ന വലിയ അക്ഷരത്തിന് താഴെ എൻ്റെ ഒരു പഴയ ഫോട്ടോയും ,നാല് കോളം വാർത്തയും ഞാൻ കണ്ടു.മലയാളം നന്നായി വായിക്കാൻ അറിയില്ലെങ്കിലും ഞാൻ അത് തപ്പി തടഞ്ഞ് വായിച്ചു.
“ഐ.എസ്.ആ. ഓ ചാരക്കേസിലേ ബുദ്ധികേന്ദ്രം നമ്പി നാരായണൻ അറസ്റ്റിൽ “.കണ്ണുകൾ നിറഞ്ഞില്ലാ, ശരിരം വിറച്ചില്ലാ, ഹൃദയം തകർന്നില്ലാ, പക്ഷേ ഞാൻ തിരിച്ചറിഞ്ഞു വിക്ഷേപണത്തറയിൽ എൻ്റെ കൗണ്ട് തുടങ്ങിയെന്നത് ! തീയില്ലാതെ, പുകയില്ലാതെ ഭാരമില്ലാതൊരാത്മാവ് പോലെ ഞാൻ അന്തരിക്ഷത്തിലേക്ക് അലിയുന്നതായ് തോന്നി… ”

എഴുത്തി തൊലച്ച് കളയും എന്ന ചില മാധ്യമ പ്രവർത്തകർ നിശ്ചയിച്ച ഇടത്ത് നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയർന്ന് വന്ന് സധൈര്യം അവരെ തുറന്ന് കാട്ടിയ ഒരു മനുഷ്യൻ്റെ നെഞ്ചകം വിറച്ച വേദനയുടെ ഭാരമുള്ള എഴുത്താണ് മുകളിലേത്.പുതിയ തലമുറയിൽ പലരും അത് കണ്ടിരിക്കാൻ വഴിയില്ല..! അവയിൽ ചിലത് ഈകുറിപ്പിനൊപ്പം ചേർക്കുന്നു. അന്ന് മലയാള മനോരമയിലേ ഇക്കിളി ലേഖകൻമാർ എഴുത്തിയ ചില തലക്കെട്ടുകൾ താഴെ

🔴1 ) അമ്മയുടെ ദു:ഖം ,മകളുടെയും
🔴2 ) മറിയം തുറന്ന് വിട്ട ഭുതം
🔴3 ) പണത്തിൽ പെണ്ണുങ്ങൾ വീണു
🔴4 ) ഏട്ടാമൻ അമ്പോ ഭയങ്കരൻ , ‘ഒർമാനിയ ‘
🔴5 ) പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്സ്
🔴6 ) ദ്വിവേഗിലെഴുത്തിയ ഡയറിക്കുറിപ്പുകൾ
🔴7 ) മിസൈൽ രഹസ്യങ്ങൾ വിദേശത്തെത്തിയോ ?
രഹസ്യങ്ങളുടെ ഇടനിലക്കാർ എന്ന പരമ്പര
🔴8 ) ആകാശ വിജയം തകർത്ത അട്ടിമറി
🔴9 ) രാജ്യസ്നേഹിയായ ചാര വനിത
🔴10 ) മാലിത്തെരുവിലേ കാമുകിമാർ
🔴11 ) വലിയമലയിലെ നാടകക്കമ്പനി
🔴12 ) ജിനിയസ്സിൻ്റെ വികൃതികൾ
🔴13 ) മറിയത്തെ മയത്തിൽ നിർത്തിയത് ഫൗസിയ
🔴14 ) കമ്പിയില്ലാ കമ്പി വഴി വന്ന അജ്ഞാതൻ
🔴15 ) പരിക്ഷണം പാളിയപ്പോൾ അവരും വിജയം കൊണ്ടാടി

നിരപരാധിയായ ഒരു മനുഷ്യനെതിരെ കാണ്ഡം കാണ്ഡം മലയാള മനോരമ എഴുതി നിറച്ച അസംബന്ധങ്ങളാണ് ഇവയെല്ലാം. ഇപ്പൊ നിങ്ങളുടെ ചാനലിലെ ഒരു അവതാരകയെ ഒന്നു തോണ്ടിയപ്പോ സൈബർ ബുള്ളിയിങ് എന്നൊക്കെ പറഞ്ഞു കരയുമ്പോൾ നിങ്ങൾ തകർത്ത ജീവിതങ്ങളെ കുറിച്ചുകൂടി ഓർമ്മവേണം.

മനോരമയുടെ നേതൃത്വത്തിൽ മാധ്യമങ്ങൾ വേട്ടയാടിയ പ്രശസ്ത ശാസ്ത്രജ്ഞന് നഷ്ടപരിഹാരമായി ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറി. മനോ വൈകൃതം ബാധിച്ച ഒരു സംഘം മാധ്യമ ശിഖണ്ഡികൾ കെ . കരുണാകരനെ ഒതുക്കുക എന്ന അജണ്ടയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഡാലോചനയുടെ സന്തതിയായിരുന്ന ചാര കേസ്… എന്തെല്ലാം കഥകളും ഉപകഥകളും ആണ് കെട്ടി ചമച്ചത്. അതിലെ ഇരയായ നമ്പി നാരായണൻ എന്ന ലോക പ്രശസ്ത ശാസ്ത്രജ്ഞന് നഷ്ടപരിഹാരമായി സർക്കാർ കൊടുക്കേണ്ടി വന്നത് ഞാനും നിങ്ങളും നൽകിയ നികുതി പണത്തിൻ്റെ വിഹിതമായിരുന്നു. യഥാർത്ഥത്തിൽ ഈ പണം ഈടാക്കേണ്ടിയിരുന്നത് കണ്ടത്തിൽ മാപ്പിളയുടേ കുടുംബത്തിൽ നിന്നും ഉമ്മൻ ചാണ്ടിയിൽ നിന്നും ആയിരുന്നു. ഒരു വരി മാപ്പു പോലും പറയാൻ തയ്യാറാവാത്ത മനോരമ ജീർണലിസ്റ്റുകൾ ആണ് ഇപ്പോൾ നാട്ടുകാരെ പൊളിറ്റിക്കൽ കറക്ട്നസ് പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.