ബ്രസീൽ എന്ന പേര് ആ രാജ്യത്തിന് എങ്ങിനെ വന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

സാംബാ താളവും , ഫുട്ബോൾ മാന്ത്രികതയും ഒരുമിക്കുന്ന പേരാണ് ബ്രസീൽ.. ബ്രസീൽ എന്ന രാജ്യത്തിന് ആ പേര് ലഭിച്ചത് ഒരു മരത്തിൽ നിന്നാണ് . രാജ്യത്തെ അറ്റ്ലാന്റിക് വനമേഖലയിൽ ധാരാളമായി കാണപ്പെടുന്ന ബ്രസീൽവുഡ് എന്ന മരത്തിൽ നിന്നാണ് ബ്രസീലിന് ആ പേര് ലഭിച്ചത്. പോബ്രസീലിയ എക്കിനാറ്റ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ബ്രസീലിന്റെ ദേശീയവൃക്ഷവുമാണ്.

ഓറഞ്ചും , ചുവപ്പും കലർന്ന നിറമുള്ള കാതലാണ് ഈ മരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ തടി സംഗീതോപകരണ ങ്ങളുണ്ടാക്കാനായി വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ഇതിൽ നിന്നുള്ള ഏറ്റവും സവിശേഷതയുള്ള ഉത്പന്നം അതിൽ നിന്നു ലഭിക്കുന്ന ഒരു ചായമാണ്. ബ്രസീലിൻ എന്ന ചുവന്ന ചായം. ബ്രസീലിൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസുകാരാണ് ഈ മരത്തെ കണ്ടെത്തിയതും അതിനു പേരു നൽകിയതും അതിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞതും.

യൂറോപ്പിൽ വെൽവെറ്റ് പോലുള്ള തുണിത്തരങ്ങൾ നിർമിക്കാനായി ഈ ചായത്തിനു വലിയ ഡിമാൻഡ് വന്നു. വളരെ വിലപിടിപ്പുള്ള ഒരു വസ്തുവായി ബ്രസീൽവുഡ് മാറി. തുടർന്നു പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വ്യാപകമായി ബ്രസീൽവുഡ് മരങ്ങൾ ബ്രസീലിയൻ കാടുകളിൽ നിന്നു മുറിച്ച് പോർച്ചുഗലിലേക്കു കയറ്റി അയച്ചു.

വളരെ പ്രക്ഷുബ്ധമായിരുന്നു ഈ കടത്തൽ. പലപ്പോഴും ഈ തടികളുമായി പോയ പോർച്ചുഗീസ് കപ്പലുകൾ കടൽ ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായി. ബ്രസീൽവുഡിന്റെ കടത്തലിൽ സംഘട്ടനങ്ങളും , ആക്രമണങ്ങളും നിരന്തരം സംഭവിച്ചു. അമിതമായി മുറിച്ചുമാറ്റപ്പെട്ട് കടത്തൽ നടത്തിയതു മൂലം ബ്രസീലിൽ ഈ മരങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. 18ാം നൂറ്റാണ്ടായപ്പോഴേക്കും ഇവ വലിയ പ്രതിസന്ധി നേരിട്ടു. നിലവിൽ വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ കൂട്ടത്തിലാണു ബ്രസീൽവുഡിനെ പെടുത്തിയിരിക്കുന്നത്.ഈ മരങ്ങൾ വ്യാപകമായി വച്ചുപിടിപ്പിക്കാനും ശ്രമങ്ങളുണ്ട്.

പോർച്ചുഗീസ്, യൂറോപ്യൻ സാന്നിധ്യം ബ്രസീലിൽ ഉണ്ടാകുന്നതിനു മുൻപ് പിൻഡോറമ എന്നായിരുന്നു ബ്രസീൽ തദ്ദേശീയവിഭാഗങ്ങൾക്കിടയിൽ അറിയപ്പെട്ടത്. പനകളുടെ നാടെന്നായിരുന്നു അതിന്റെ അർഥം. ബ്രസീലിനെ കണ്ടെത്തിയ യൂറോപ്യനെന്നു ഖ്യാതിയുള്ള പോർച്ചുഗീസ് ക്യാപ്റ്റനും , യുദ്ധപ്രഭുവുമായ പെഡ്രോ ആൽവാരസ് കബ്രാൽ, ഇൽഹ ഡി വെറാ ക്രൂസ് എന്നാണ് ബ്രസീലിന് ആദ്യം നൽകിയ പേര്.
പിന്നീട് ഇത് ടെറാ ഡി സാന്റ ക്രൂസ് എന്നു മാറ്റി. പതിനാറാം നൂറ്റാണ്ടിലാണ് പോർച്ചുഗീസ് വ്യവസായി ഫെർണോ ഡി ലോറോനയുടെ നേതൃത്വത്തിലുള്ള വ്യാപാര സംഘടന ടെറ ഡോ ബ്രസീൽ എന്നു രാജ്യത്തിന്റെ പേരുമാറ്റിയത്. ബ്രസീൽവുഡ് കച്ചവടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. പിന്നീട് കാലക്രമേണ ഇതു ലോപിച്ച് ബ്രസീൽ എന്നായി പേര്.

You May Also Like

ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന കാർ എങ്ങനെയാണ് പെട്ടെന്നു തീ പിടിക്കുക ?

വാഹനങ്ങൾ തീ പിടിക്കുന്നതിന്റെ അപകട കാരണങ്ങളും,സുരക്ഷാമാര്‍ഗങ്ങളും അറിവ് തേടുന്ന പാവം പ്രവാസി ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്ന…

ഓൾഡ് ഏജ് ഹോമുകളെന്നാൽ വൃദ്ധരെ മകൾ നടതള്ളിയ ഇടങ്ങളെന്നു തെറ്റിദ്ധരിക്കുന്ന മലയാളി

പ്രശസ്ത സംവിധായകൻ കെജി ജോർജ്ജ് അന്തരിക്കുന്നത് ഓൾഡ് ഏജ് ഹോമിൽ വച്ചായിരുന്നു. എന്നാൽ വാർത്ത വായിക്കുന്ന…

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമോ?

രാവിലെ ഇന്ധനം നിറച്ചാൽ മൈലേജ് കൂടുതൽ ലഭിക്കുമോ? അറിവ് തേടുന്ന പാവം പ്രവാസി കാറിൽ രാവിലെ…

നമ്മൾ സാധാരണ സംഭാവന നൽകുന്ന പൈസയുടെ കൂടെ ഒരു രൂപ കൂടി അധികം നൽകുന്നത് എന്തിന് ?

വിവാഹ സമ്മാനമായും മറ്റ് വിശേഷ അവസരങ്ങളിലും പൈസ നൽകുമ്പോൾ നമ്മൾ ഇന്ത്യക്കാർ അധികമായി ഒരു രൂപ നൽകുന്നത് ശ്രദ്ധിച്ചിട്ടില്ലേ.