സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു.
തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു. നമിതയുടെ അഞ്ചാമത്തെ ചിത്രം കുഞ്ചാക്കോ ബോബനുമൊന്നിച്ചുള്ള ലോ പോയിന്റ് ആണു. ലാൽജോസിന്റെ വിക്രമാദിത്യൻ, നാദിർഷായുടെ അമർ അക്ബർ അന്തോണി , ജോൺ വർഗ്ഗീസ് സംവിധാനം ചെയ്ത അടി കപ്പ്യാരെ കൂട്ടമണി, റാഫിയുടെ റോൾ മോഡൽസ്, ദിലീപ് നായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം ഇതൊക്കെയാണ് താരത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ
ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ഈശോയാണ് നമിതയുടെ അവസാന റിലീസ് ചിത്രം. ഒ.ടി.ടി റിലീസ് ആയിരുന്നു അത്. എതിരെ, ഇരവ്, കപ്പ്, ആൺ, എ രഞ്ജിത്ത് സിനിമ ഇങ്ങനെ അഞ്ചിൽ അധികം സിനിമകൾ താരത്തിന്റെ പുതിയതായി വരുന്നുണ്ട്. പലതിന്റെയും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നുവരികയാണ്.ഇപ്പോഴിതാ നോർമൽ ലുക്കിലുള്ള നമിതയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. “ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..”, എന്ന ക്യാപ്ഷനോടെയാണ് തന്റെ യഥാർത്ഥ ലുക്ക് നമിത പങ്കുവച്ചത്.
**