ഷൂട്ടിങ് സമയത്തു തന്നെ ദ്രോഹിച്ച ഡങ്കനോട് പകരംവീട്ടണമെന്ന് മുഖ്യമന്ത്രി ആയപ്പോഴും എംജിആറിന് തോന്നിയില്ല

68

Nanda Kumar

സിനിമാനിർമ്മാണം നടക്കുന്നതിനിടെ പ്രശസ്തരുടെ ഇഷ്ടാനിഷ്ടങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിയുന്ന പുതുമുഖങ്ങളുടെ കൂട്ടത്തിൽ എം ജി ആറും പെട്ടിട്ടുണ്ട്. 1950ൽ ജൂപ്പിറ്റർ പിക്ചേഴ്സിന്റെ മന്ത്രികുമാരി എന്ന ചിത്രത്തിൽ എം ജി ആറിനെ ഹീറോ ആയി തിരഞ്ഞെടുത്തത് ഡയറക്ടർ എല്ലിസ് ഡങ്കന് ഇഷ്ടമായില്ല.തമിഴർക്ക് ആരെ ഇഷ്ടമാകും എന്ന് അമേരിക്കയിൽ നിന്നുള്ള സംവിധയകനെക്കാൾ അറിയാവുന്നത് ജൂപ്പിറ്റർ പിക്ച്ചേഴ്സിന്റെ സോമുവിനായിരിക്കുമല്ലോ.എന്നാൽ ശരി, ഷൂട്ടിംഗിന് വരട്ടെ, നമുക്ക് നോക്കാം എന്നായി. മലമുകളിൽ വച്ച് നടക്കുന്ന സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ ഡങ്കൻ പകരംവീട്ടി.

May be an image of 2 peopleചുട്ടുപഴുത്ത പാറപ്പുറത്ത് എംജിഅറിനെ വൈകുന്നേരം വരെ തിരിച്ചും മറിച്ചും ഉരുട്ടിക്കളിച്ചു. ഒടുവിൽ ചുട്ടുപഴുത്ത പാറയിൽ എം ജി ആർ ധരിച്ചിരുന്ന ഷർട്ട് ഒട്ടിപ്പിടിച്ചപ്പോൾ ജൂപ്പിറ്റർ സോമു സഹായത്തിനെത്തി. എല്ലാവർക്കും ഒരു സമയം വരും എന്നു പറഞ് സമാധാനിപ്പിച്ചത് 1950ൽ.

31 വർഷങ്ങൾക്ക്‌ ശേഷം എം. ജി. ആർ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായപ്പോൾ ഡയറക്ടർ ഡങ്കൻ ഒരു പരാതിയുമായി അദ്ദേഹത്തെ സമീപിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്, ഊട്ടിയിൽ ഉള്ള സ്ഥലം വിൽക്കാൻ നോക്കിയിട്ട് അതും നടക്കുന്നില്ല. എം ജി ആർ ബഹുമാനത്തോടെ ഡങ്കനെ സ്വീകരിച്ചിരുത്തി, സ്ഥലം വിൽക്കാൻ വേണ്ട ഏർപ്പാട് ചെയ്യാമെന്ന് ഉറപ്പുനൽകുക മാത്രമല്ല, അതു വരെ ആവശ്യത്തിനുള്ള സാമ്പത്തിക സഹായവും നൽകി അദ്ദേഹത്തെ യാത്രയയച്ചു. മന്ത്രിപദത്തിൽ എത്തിയിട്ടും മന്ത്രികുമാരിയുടെ ഷൂട്ടിങ് സമയത്തുണ്ടായ ഉപദ്രവങ്ങൾക്ക് പകരം വീട്ടണമെന്ന ദുഷ്ടചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ല

**

1941ൽ പുറത്തിറങ്ങിയ അശോക് കുമാർ എന്ന ചിത്രത്തിലെ നായികയായിരുന്ന കുമുദിനിയോടൊപ്പം ഒരു ചിത്രത്തിൽ എം ജി അറിനെ ഹീറോ ആയി സെലക്ട്‌ ചെയ്തിരുന്നു. വാൾപ്പയറ്റിൽ പരിക്കേറ്റ ഹീറോ കുമുദിനിയുടെ മടിയിൽ തല ചായ്ക്കുന്ന രംഗം രണ്ടോ മൂന്നോ ടേക്ക് എടുക്കേണ്ടി വന്നപ്പോൾ കുമുദിനിയുടെ ഭർത്താവ് പൊട്ടിത്തെറിച്ചു. അഭിനയിക്കാനറിയാത്ത പുതുമുഖങ്ങളെ ഹീറോ ആക്കിയിട്ട് ഇത് എത്രാമത്തെ തവണയാണ് അയാൾ എന്റെ ഭാര്യയുടെ മടിയിൽ തല ചായ്ക്കുന്നത്?! ആ സിനിമ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കുമുദിനിയുടെ വീട് ജപ്തി ചെയ്യുന്ന സമയത്ത് അഭിനയിക്കാൻ അറിയാത്ത എം ജി ആർ തന്നെ വേണ്ടിവന്നു സഹായിക്കാൻ! .Mgr ന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് യേശുദാസിനും, നസീറിനും തമിഴ് സിനിമയിൽ തുടരാൻ സാധിച്ചത്. വാ വന്നു തമിഴ് സിനിമയിൽ അഭിനയിക്കു എന്ന് നസീർ സാറിനോട് ആവശ്യപ്പെട്ടത് mgr ആണ്. തന്റെ തമിഴ് അത്രക് പോരാ എന്ന് പറഞ്ഞു നസീർ സർ ഒഴിവ് പറഞ്ഞെങ്കിലും mgr വിട്ടില്ല, അറിയാവുന്ന തമിഴ് മതിയെന്ന് പറഞ്ഞു..