ഞാന്നു കിടക്കുന്ന പട്ടുനൂൽ വലിച്ചാൽ മതി, എന്താണ് സംഭവിച്ചതെന്നുപോലും അറിയില്ല

152

Nanda Kumar

വെനീസ് റിപ്പബ്ലിക്കിലെ മുഖ്യ മജിസ്ട്രേറ്റും സൈന്യാധിപനുമായിരുന്ന (doge of venice) ഫ്രാൻസിസ്കോ മോറോസിനി (1619-1694) ഉപയോഗിച്ചിരുന്ന രഹസ്യായുധമാണ് ചിത്രത്തിൽ കാണുന്നത്. അക്കാലത്ത് ഇതുപോലൊരു പുസ്തകവും കൈയിലേന്തി നടക്കുന്നയാളെ കാണുന്നവർക്ക് അതൊരു നിരായുധപാണിയായ പുരോഹിതൻ ആണെന്ന് തോന്നിയിട്ടുണ്ടാവണം. പുസ്തകത്തിനകത്ത് ഒളിപ്പിച്ചിരിക്കുന്ന തോക്കുകൊണ്ട് ഉന്നം വെച്ച് പുസ്തകത്തിൽ നിന്നും ഞാന്നു കിടക്കുന്ന പട്ടുനൂൽ വലിച്ചാൽ മതി! ശത്രുവിനോ അല്ലെങ്കിൽ ദൃക്സാക്ഷികൾക്കോ എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലായിട്ടുണ്ടാവില്ല!