Connect with us

കാലം മാറും, നമ്മൾ മാറുമോ?

ശരത് വർഷ സണ്ണി എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയായിരുന്നു ‘ഋതു’. സൗഹൃദത്തിന്റെ മാത്രമല്ല, പുതിയ മേച്ചിൽ പുറങ്ങൾ തേടുമ്പോൾ അതിന്റെ വർണ്ണപ്പൊലിമ

 37 total views

Published

on

Nanda Kummar

കാലം മാറും, നമ്മൾ മാറുമോ?

ശരത് വർഷ സണ്ണി എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയായിരുന്നു ‘ഋതു’. സൗഹൃദത്തിന്റെ മാത്രമല്ല, പുതിയ മേച്ചിൽ പുറങ്ങൾ തേടുമ്പോൾ അതിന്റെ വർണ്ണപ്പൊലിമ നുകരുമ്പോൾ ആളുകൾ ഋതുഭേദങ്ങൾ പോലെ മാറുമെന്നും അവ സൗഹൃദങ്ങളിലും ബന്ധങ്ങളിലും എങ്ങിനെ പ്രതിഫലിക്കുമെന്നും ‘ഋതു’ ആവിഷ്കരിക്കുന്നു.

എഴുത്തുകാരനാവാൻ മോഹിച്ച്‌ ലിറ്ററേച്ചർ എടുത്തു പഠിക്കണമെന്നാഗ്രഹിച്ച ശരത് (നിഷാൻ) തന്റെ സഹോദരി ഭർത്താവിന്റെയും അച്ഛന്റെയും നിര്ബന്ധത്താൽ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി അമേരിക്കയിൽ ജോലിക്ക് പോകുന്നു. ശരത്തിനു പക്ഷെ നാടും കൂട്ടുകാരുമായിരുന്നു ഇഷ്ടം. ബാല്യകാല സുഹൃത്തുക്കളായ സണ്ണിയും വർഷവും അവരുമൊത്തുള്ള സൗഹൃദനിമിഷങ്ങളുമൊക്കെ. മൂന്നു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്ന ശരത്തിനു ഐ ടി പാർക്കിലെ പുതിയൊരു കമ്പനി നൽകിയ ഓഫറിലേക്ക് തന്റെ ബാല്യകാല സുഹൃത്തുക്കളെക്കൂടി പങ്കാളികളാക്കുകയാണ്. പഴയ സൗഹൃദത്തിന്റെ ആർദ്രമായ നനുത്ത ഓർമ്മകളായിരുന്നു ശരത്തിനെ അതിനു പ്രേരിപ്പിച്ചത്. പക്ഷെ കാലം ഇലകൾ പൊഴിച്ചതും വസന്തം മാറിയതും വര്ഷം പെയ്തതും വേനൽ കനത്തതും അവ ആളുകളിൽ വിശിഷ്യാ തന്റെ സുഹൃത്തുക്കളിൽ പ്രതിഫലിച്ചതുമൊന്നും ശരത് അറിഞ്ഞിരുന്നില്ല, അല്ലെങ്കിൽ അറിയാൻ വൈകിയിരുന്നു. ഒടുവിൽ സൗഹൃദവും ബന്ധങ്ങളുമുപേക്ഷിച്ചു അയാൾ വീണ്ടും യാത്രയാവുകയാണ്, അനുഭവിച്ചതെല്ലാം, മനസ്സിനേറ്റ മുറിവുകളെല്ലാം അക്ഷരങ്ങളായി ഇലകൾ പൊഴിച്ച് എഴുത്തുകാരൻ എന്ന ഋതുവിലേക്ക് ചേക്കേറുകയാണ്. ആ അക്ഷരക്കൂട്ടങ്ങൾ സമർപ്പിക്കുന്നതാകട്ടെ, തന്റെ എക്കാലത്തെയും ആത്മസൗഹൃദമായിരുന്ന വർഷക്കും സണ്ണിക്കുമാണ്.

Shyamaprasad: Asif Ali looks back at his 'Rithu' days | Malayalam Movie  News - Times of Indiaസിനിമയുടെ ആദ്യഭാഗങ്ങളിൽ അമേരിക്കയിൽ നിന്ന് നാട്ടിലെത്തുന്ന ശരത് പുസ്തകപ്രിയനായ അച്ഛന് സമ്മാനിക്കുന്ന പുസ്തകങ്ങളിൽ ഒന്ന് Fernando Pessoa എന്ന എഴുത്തുകാരന്റെ The Book of Disquiet എന്ന പുസ്തകമാണ്. അതുകണ്ടു ആശ്ചര്യപ്പെടുന്ന അച്ഛൻ പറയുന്നുണ്ട് ” എഴുത്തുകാരന്റെ മരണത്തിനുശേഷം പത്തമ്പതു കൊല്ലം കഴിഞ്ഞു അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്ന് കണ്ടെടുത്ത കൃതിയാണ് ഈ പുസ്തകം” എന്ന്, ഒപ്പം മറ്റൊന്ന് കൂടി കൂട്ടി ചേർക്കുന്നു ” ഒരു മനുഷ്യന്റെ മനസ്സിൽത്തന്നെ ഒരുപാട് മനുഷ്യരുണ്ട് എന്നെഴുതിയ ആളാ…ജീനിയസ് ”

സിനിമ പറയുന്നതും ഇത് തന്നെയാണ്, ശ്യാമപ്രസാദിന്റെ മറ്റേതൊരു സൃഷ്ടിപോലെതന്നെ, മനുഷ്യബന്ധങ്ങളുടെ, അവരുടെ ആത്മസംഘര്ഷങ്ങളെത്തന്നെയാണ് ഋതുവും പറയുന്നത്. അതുമാത്രമല്ല ഒഴിവാക്കപ്പെടുന്നതിന്റെയും കൂടി കഥയാണ്. ബന്ധങ്ങളിൽ നിന്ന്, സൗഹൃദങ്ങളിൽ നിന്ന്, മനസ്സിൽ നിന്ന്, മണ്ണിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ കഥകൂടിയാണ് ഋതു. ശരത് – വർഷ – സണ്ണി എന്നിവരുടെ പ്രധാന കഥയ്‌ക്കൊപ്പം മറ്റൊന്നു കൂടി Ritu: An inspiring movie by Shyamaprasad | Jayakrishnan's Blogസംവിധായകൻ കാണിച്ചുതരുന്നുണ്ട്. വികസനത്തിന് വേണ്ടി, അതിന്റെ ഭാഗമായ ഐ ടി പാർക്ക് സ്ഥാപിക്കുന്നതിന് വേണ്ടി കുറുക്കൻ കുന്നിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചതും, ഒടുക്കം മണ്ണും കൂരയും തൊഴിലും നഷ്ടപ്പെട്ട നിരാലംബരായ അവർ കമ്പനിപ്പടിക്കൽ അതിജീവനത്തിനു സമരം ചെയ്തതും അതിന്റെ പേരിൽ സർക്കാർ വഴങ്ങി അക്കൂട്ടരിൽ ചിലർക്ക് ഐ ടി പാർക്കിൽ തൂപ്പു ജോലിയും റെസ്റ്റോറന്റിലെ ക്ളീനിംഗും സപ്ലൈയറും ആയി ജോലി കിട്ടിയതും സിനിമ പ്രതിപാദിക്കുന്നുണ്ട്. എന്നിട്ടും എവിടുന്നോ വന്ന പുതിയ നഗരജീവികളുടെ ആട്ടും തുപ്പുമേറ്റ് അപമാനിതനായി ജീവിക്കുന്നതും ചേക്കേറിയവരുടെ മർദ്ധനമേറ്റു ചോരയൊലിപ്പിച്ച്‌ പിന്നെയും ആ മണ്ണിൽ നിന്നും കുടിയിറങ്ങേണ്ടി വന്ന പ്രാഞ്ചി (സിദ്ധാർഥ് ശിവ )മാരുടെ അപഹസിക്കപ്പെടുന്ന കഥയും ഋതുഭേതങ്ങളുടെ കഥയ്‌ക്കൊപ്പം പറയുന്നുണ്ട്.

ആത്മസംഘര്ഷങ്ങളുടെ വറുതിയിൽപ്പെട്ടുഴലുന്ന മനുഷ്യരും അവരുടെ ഭാഷണങ്ങളുമാണല്ലോ ശ്യാമപ്രസാദിന്റെ പല സിനിമകളും. അതിനെ തീവ്രമായി ആവിഷ്കരിക്കാനുള്ള ക്രാഫ്റ്റും ക്രിയേറ്റിവിറ്റിയും കൈമുതലായുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. അതിന്റെ തെളിവാണല്ലോ മൂന്നു ദേശീയ ചലച്ചിത്ര പുരസ്കാരവും ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാല് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും രണ്ടു സൗത്ത് ഇന്ത്യൻ ഫിലിംഫെയർ പുരസ്കാരവും കൂടാതെ നിരവധി മറ്റു പുരസ്കാരങ്ങളും അദ്ദേഹം നേടിയത്.

സ്വാതന്ത്രമായ ഒരു തിരക്കഥയെ അവലംബിച്ചാണ് സംവിധായകൻ ശ്യാമപ്രസാദ് “ഋതു’. ഒരുക്കിയത്. അതിനു മുൻപും പിൻപും നോവലുകളെയോ നാടകങ്ങളെയോ അവലംബിച്ചായിരുന്നു പല സിനിമകളും. “ഋതു”വിൽ പുതുമുഖങ്ങളായിരുന്നു മിക്ക കഥാപാത്രങ്ങളും ഭൂരിഭാഗം ടെക്‌നീഷ്യന്മാരും. അതിൽ കൂടുതൽ പേരും യുവതലമുറയിൽ നിന്ന്തന്നെയായിരുന്നു. യുവത്വത്തിന്റെ, പുതിയ തലമുറയുടെ, പുതിയ ജീവിതരീതിയുടെ കഥ പറയുമ്പോൾ ആ തലമുറയിൽപെട്ടവരെത്തന്നെ അതിന്റെ മുന്നണിയിലും പിന്നണിയിലും അണിനിരത്തിയത് ശ്രേദ്ധേയമാണ് . മലയാള സിനിമയുടെ നവ തരംഗത്തിന്റെ (ന്യു ജനറേഷൻ സിനിമകളുടെ) തുടക്കം, അല്ലെങ്കിൽ അതിനു വഴിയൊരുക്കിയ സിനിമകളിൽ ഒന്ന് ഋതു എന്ന സിനിമ തന്നെയായിരുന്നു. അതുവരെ കാണാത്തതും പറയാത്തതുമായ കഥയും പശ്ചാത്തലവും അഭിനേതാക്കളും നരേഷനും എല്ലാംകൊണ്ടു ഋതു ഒരു പുതുമയുള്ള സിനിമയായി. നവാഗതനായ ജോഷ്വാ ന്യൂട്ടനാണു കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ഇംഗ്ലീഷ് ഗാനം (പബ്ബ് സോങ് ) എഴുതിയിരിക്കുന്നത് സംവിധായകനായ ശ്യാമപ്രസാദ് തന്നെയാണ്.

ചിത്രത്തിന്റെ മേന്മയായി എടുത്തുപറയേണ്ട എഡിറ്റിങ്ങും സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നത് ശ്യാമപ്രസാദിന്റെ മിക്ക സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടറായ വിനോദ് സുകുമാരനാണു. രാഹുൽ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്സ്. 2009 ലെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രാഹുൽ രാജിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

Advertisement

തന്റെ തന്നെ ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറഞ്ഞ “ആൽക്കെമിസ്റ്റ്’ ന്റെ ഉള്ളടക്കം പോലെ, താൻ കണ്ട സ്വപ്നത്തിലെ നിധി തേടി സ്‌പെയിനില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്റ്റ് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ എന്ന ആട്ടിടയൻ ഒടുക്കം താൻ തുടങ്ങിയിടത്തുതന്നെ തൻറെ നിധി കണ്ടെത്തുന്നപോലെ, പല ഋതുക്കളും വർഷങ്ങളും ദേശങ്ങളും ബന്ധങ്ങളും സംഘര്ഷങ്ങളും കഴിഞ്ഞു ഒടുവിൽ തന്റെ ജീവസ്വപ്നമായിരുന്ന എഴുത്തുകാരനിലേക്ക് കൂടണയുന്ന ‘ശരത്’ ന്റെ കഥയാണ് ഋതു. ഒരർത്ഥത്തിൽ ഋതു എന്ന സിനിമ, തന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കാനുള്ള കണ്ണാടിയാണ്…

 38 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement