Environment
ഒരു ഗ്രാമത്തിൽ ഒരു സ്ത്രീയും 100 മാത്രം ഉണ്ടെങ്കിൽ ? അല്ലെങ്കിൽ 100 സ്ത്രീകളും ഒരു പുരുഷനും മാത്രം ? കാടുകൾ കത്തുമോ ?
സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവവൈരുധ്യം എന്താണ്? ജനിതക സവിശേഷത എന്താണ്?
471 total views

Nandakumar Unni
സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവവൈരുധ്യം എന്താണ്? ജനിതക സവിശേഷത എന്താണ്? ഈ ലോകക്രമത്തിന് ജനസംഖ്യാ വിസ്ഫോടനത്തിന് അവരുടെ contribution എന്താണ്? ഒരു ഗ്രാമത്തിൽ നൂറ് പുരുഷൻമാരും ഒരു സ്ത്രീയും മാത്രമേ ഉള്ളുവെങ്കിൽ – ഒരു വർഷത്തിൽ ഒരു കുഞ്ഞു മാത്രമേ ജനിക്കുകയുള്ളു.
എന്നാൽ നൂറ് സ്ത്രീകളും ഒരു പുരുഷൻ മാത്രമാണെങ്കിലും നൂറ് കുട്ടികൾ ജനിക്കാനുള്ള സാധ്യതയുണ്ട്.ഭയാനകമാം വണ്ണം വർധിക്കുന്ന മനുഷ്യസമൂഹത്തിന് അധികം താമസിയാതെ ഭൂമി തികയാതെ വരും…..ബ്രസീൽ ഗവണ്മെന്റിന്റെ അനുമതിയോടെയാണ് ആമസോൺ കാടുകൾക്ക് തീയിടുന്നത്. അവരുടെ പ്രധാന വരുമാനം ഇറച്ചിയിൽ നിന്നാണ്. ഇറച്ചിക്കുവേണ്ടിയുള്ള കന്നുകാലികളെ വളർത്താൻ സ്ഥലം തികയാതെ വരുമ്പോൾ ആണ് കാടിന് തീയിടുന്നത്….
പണ്ട് ജനസംഖ്യാ വർധനക്ക് വേണ്ടിയാണ് – ബഹുഭാര്യത്വം നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അഭികാമ്യം ബഹുഭർതൃത്വമാണ്. ഒരു സ്ത്രീക്ക് അഞ്ച് ഭർത്താക്കന്മാർ ഉണ്ടെങ്കിലും വർഷത്തിൽ ഒരു കുട്ടിയെ ജനിക്കുകയുള്ളു. തിരിച്ചാണെങ്കിലോ ഭീകരമാവും അവസ്ഥ.
രതിയിൽ നൈപുണ്യമുള്ള polygamy ഇഷ്ടപെടുന്ന രണ്ടോ മൂന്നോ സ്ത്രീകൾ ഉണ്ടെങ്കിൽ ഒരു ഗ്രാമത്തിന്റെ ലൈംഗിക ആസക്തികൾ ശമിപ്പിക്കാൻ ആവും. എല്ലാ ആണുങ്ങളും വിവാഹിതരാവണം എന്നും അവനവന്റെ സന്താനം വേണമെന്നുള്ള എന്ന നിർബന്ധം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…
ഇല്ലെങ്കിൽ അടുത്ത നൂറ് വർഷത്തിനുള്ളിൽ കാടുകൾ നശിച്ചു പുഴകൾ വറ്റിവരണ്ടു അകാലമഴയിലും കൊടിയവേനലിലും പെട്ട് നട്ടം തിരിഞ്ഞു – ശുദ്ധജലത്തിന് വേണ്ടി നല്ല ഭക്ഷണത്തിന് തമ്മിൽ വെട്ടിമരിക്കുന്ന കാഴ്ച സാമാന്യമാകും.
472 total views, 1 views today