Nandhu Nandhu
കേരളത്തിലെ മലബാറിലെ തീയ്യരിലെ യുദ്ധവീരൻമാരായ പടയാളികൾ ആണ് ചേകവൻമാർ . ചേകവർ എന്ന പദം സേവകൻ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഉത്തരമലബാറിലെ കോലത്തു നാട്,തലശ്ശേരി, കടത്തനാട്, കണ്ണൂർ എന്നി പ്രദേശങ്ങളിൽ ആയിരുന്നു ഇവരുടെ പ്രധാന കേന്ദ്രം.തീയ്യരിലെ ഈ വിഭാഗം അവരുടെ കുലനാമമായി പേരിന്റെ കൂടെ ചേകവർ എന്ന് ചേർത്താണ് അറിയപ്പെട്ടിരുന്നത്.പോർച്ചു ഗീസ് രേഖകളിൽ തിയ്യരെ chegos എന്നാണ് രേഖപെടുത്തിയിരുന്നത്.മരണ ഭയം തീരെ ഇല്ലാത്ത പടയാളികളായും, കൊട്ടാരങ്ങളുടെ കാവൽക്കാരായും സേവനം ചെയ്യുക എന്നതാണ് ഇവരുടെ തൊഴിൽ. അക്കാലത്ത് ചേകവന്മാരിലെ ചിലർക്ക് സ്വന്തമായി അവരുടെ കീഴിൽ വലിയ സേനകൾ തന്നെ ഉള്ളവരായിരുന്നു. ഇവരിൽ പലരും വടക്കേ മലബാറിൽ സാമാന്യം പ്രശസ്തിയോ, ആഡ്യത്വമോ ഉള്ള അനേകം തറവാടുകളും ഇവരുടെ ഇടയിൽ ഉണ്ടായിരുന്നു എന്ന് കാണാം. ചേകവന്മാരുടെ തറവാടിനോട് ചേർന്ന് കളരിയും പൂത്തറയും ഉണ്ടാവും, മിക്കപ്പോഴും അതിനോട് ചേർന്ന് കാവും ഉണ്ടാകാറുണ്ട്.
മലബാറിലേ വൈദ്ദേശികൻ ജേക്കബ് കാന്റർ വിസ്ചറിന്റെ ചേകവരെ പറ്റിയുള്ള കത്ത് ഇങ്ങനെ പറയുന്നു,
‘അവർ ജനിച്ച പട്ടാളക്കാരായിരിക്കാം, കാരണം അവരുടെ വംശാവലിയുടെ അടിസ്ഥാനത്തിൽ അവർ എപ്പോഴും ആയുധങ്ങൾ വഹിക്കണം. ഭരണാധികാരിയുടെ സൈന്യത്തിൽ അവരെ സൈനിക സേവനങ്ങളിൽ അനുവദിച്ചു. ആഭ്യന്തരയുദ്ധത്തിലോ കലാപത്തിലോ, ചേകവർ യജമാനന് വേണ്ടി ആയുധമെടുക്കാൻ ബാധ്യസ്ഥരായിരുന്നുആദ്യ കാലങ്ങളിൽ നായന്മാരെ പോലെ തന്നെ ചെറുനാട്ടുരാജാക്കന്മാരുടെയും സേനയിൽ ഇവർ ചേർക്കപ്പെട്ടിരുന്നു. മലബാറിൽ കൂടാതെ തെക്കൻ കേരളത്തിലേക്ക് ഇവരുടെ വളരെ അപൂർവം പരമ്പര പണ്ട് തന്നെ കുടിയേറിയിരുന്നു. തെക്കൻ രാജ്യത്തെ നാട്ടുരാജാക്കന്മാരുടെ ക്ഷണപ്രകാരം കളരി അഭ്യസിപ്പിക്കാനും യുദ്ധത്തിനും വേണ്ടി പലരും പോയിട്ടുണ്ട്. അവരിൽ പലരും പിന്നീട് അവിടെ തന്നെ സ്ഥിരതാമസം ആകുകയും ചെയ്തിട്ടുണ്ടാവാം. ജേക്കബ് കാണ്ടർ വിസ്ചർ തന്റെ ഗ്രന്ഥത്തിൽ മാർത്താണ്ഡവർമ്മയുടെ സേനയിൽ മലബാറിൽ നിന്ന് കൊണ്ട് വന്ന ചേകവന്മാരെ പറ്റി പ്രതിപാതിക്കുന്നത് ഇപ്രകാരം:-.
തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈനിക സേനയിൽ യൂറോപ്യൻ രീതിയിലുള്ള അച്ചടക്കം ഉള്ള 50,000 പുരുഷന്മാരും വില്ലും അമ്പും കുന്തവും വാളും യുദ്ധ കോടാലിയും ധരിച്ച 100,000 മലബാറിൽ നിന്നുള്ള നായരും, ചേകവരും (ചേകോകളും) ഉൾപ്പെടുന്നു. വടക മുഗം, തെക്ക്മുഖം എന്നീ രണ്ട് വലിയ സർവാദി വാഹകരെ അദ്ദേഹം സൂക്ഷിക്കുന്നു, അവയിലൊന്ന് വടക്കും മറ്റൊന്ന് തെക്കും സ്ഥാപിച്ചിരിക്കുന്നു.
പലപ്പോഴും ധ്വന്തയുദ്ധത്തിൽ ഇവർ വീരമൃത്യു വരിക്കുന്നത് വടക്കൻ പാട്ടിൽ പ്രസിദ്ധമാണ്. വടക്കൻ പാട്ടിൽ വാഴ്ത്തപ്പെട്ട പുത്തൂരം വീടും ആരോമൽ ചേകവരുടെയും ഉണ്ണിയാർച്ചയും 16 നൂറ്റാണ്ടിലെ ആയോധന കുടുംബങ്ങളിൽ തലവന്മാരാണ്,ബ്രിട്ടീഷ്ഭരണം മലബാറിൽ പിടിമുറുക്കിയതും കളരി നിരോധിച്ചതും കളരിപ്പയറ്റിന്റെ പ്രാധാന്യം കുറഞ്ഞു പിന്നീട് ഈ വിഭാഗം മറ്റു തൊഴിലുകളിലേക്ക് മാറുകയുമുണ്ടായി അതോടെ ചെറുനാട്ടുരാജാക്കന്മാർ ക്ഷയിക്കുകയും ചെയ്തതോടെ മലബാറിലെ ഈ വിഭാഗത്തിൽ പെട്ടവർ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ പടയാളികളാവുകയും പിന്നീട് നേറ്റിവ് ഇൻഫെൻഡ്രി ഫോഴ്സ് രൂപീകരിച്ചതോടെ മദ്രാസ് റെജിമെന്റിന്റെ ഭാകമാവുകയും ചെയ്തു.
പിന്നീട് ഈ റെജിമെന്റിൽ വ്യാപകമായി തീയ്യന്മാർ ബ്രിട്ടീഷ് ആർമിയിൽ ചേരുകയും ചെയ്തതോടെ തലശ്ശേരിയിൽ തീയർ പട്ടാളം എന്ന ഒരു പ്രത്യേകം റെജിമെന്റ് ഉണ്ടാകുകയും ചെയ്തു.കളരിപ്പയറ്റിലെ അസാധാരണമായ കഴിവുള്ള തീയ്യ പരിശീലകർക്ക് സ്ഥാനം നൽകി ആദരിക്കൽ ചടങ്ങുകൾ നിലനിന്നിരുന്നു, ഓരോ പ്രാദേശിക ഭരണാധികാരികൾക്കും അവരുടേതായ ചേകവ സേന ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും, തർക്കങ്ങളിലെ ആധിപത്യത്തെ പ്രതിനിധീകരിക്കുന്ന പോരാട്ടങ്ങൾക്കും ഡ്യുവലുകൾക്കുമായി ചേകോന്മാർ അണിനിരന്നു.ചുരുക്കത്തിൽ, തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചുകൊണ്ട് ആധിപത്യത്തിന് വേണ്ടി പോരാടുകയും മരിക്കുകയും ചെയ്തിരുന്ന പടയാളികളായിരുന്നു അവർ എന്നാണ് ഇന്ത്യ സന്ദർശിച്ച ജേക്കബ് കാണ്ടർ വിസ്ചർ രേഖപ്പെടുത്തിയിട്ടുള്ളത്.