കടപ്പാട് : Rahul R

എത്ര കാലം കഴിഞ്ഞായാലും അർഹിക്കുന്നത് തേടിവരിക തന്നെ ചെയ്യും എന്നതിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കകയാണ് ദസറ.നാനിയുടെ അവസാന മൂന്ന് സിനിമകളുടെ Ap/Tg ഡേ 1 ഷെയർ: അണ്ടേ സുന്ദരാനികി:3.8കോടി, ശ്യാംസിംഗറോയ്:4.1കോടി, ഗാങ് ലീഡർ:4.5കോടി . അങ്ങനെയുള്ളപ്പോൾ ദസറയുടെ ഒന്നാം ദിവസത്തെ ap/tg ഷെയർ 14.2കോടി .അതായത് അവസാന മൂന്ന് സിനിമകളുടെ കളക്ഷൻ ചേർത്ത് വെച്ചതിനേക്കാൾ കൂടുതൽ.നിസാം ഏരിയയിൽ (Tg) സങ്ക്രാന്തി ഫെസ്റ്റിവൽ റിലീസ് ആയി വന്ന സീനിയർ താരങ്ങൾ ആയ ചിരഞ്ജീവി, ബാലകൃഷ്ണ എന്നിവരുടെ വീരയ്യയും, വീരസിംഹറെഡ്‌ഡിയും ഇട്ട ഫസ്റ്റ് ഡേ കളക്ഷനും നാനി മലർത്തിയടിച്ചു. VSR:6.21cr, വാൾട്ടർ വീരയ്യ:6.1cr , ദസറ:6.78Cr . നാനി എന്ന സൂപ്പർതാരത്തിന്റെ ഉദയം.

ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്ത ചിത്രം തെലങ്കാനയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് .ദസറയിൽ നാനി അവതരിപ്പിക്കുന്ന കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്തതാണ്, ദസറയുടെ തുടക്കം മുതൽ നാനിയുടെ Raw & Rustic നാടൻ ലുക്കുകൾ പ്രേക്ഷകരെ ആകർഷിക്കുന്നു. ജെയ്സി, ശ്യാം സിംഘ റോയ് മാറ്റി നിർത്തിയാൽ ” The boy next door “റോളുകളിൽ ആണ് നാനി കൂടുതൽ മറ്റുള്ള സംസ്ഥാനങ്ങളിൽ പ്രേക്ഷകർ കൂടുതൽ അറിയപ്പെടുന്നത്. തന്റെ കരിയറിന്റെ തുടക്കം മുതൽ അത്തരം വേഷങ്ങൾ ചെയ്യുന്ന നാനി ഒരു മാറ്റത്തിനായി ഇതുവരെ ചെയ്തതിന് വിരുദ്ധമായ ഒരു വേഷം ചെയ്യാൻ തിരഞ്ഞെടുത്തു, ഇതിന് മുൻപ് ശ്യം സിംഘ റോയ് എന്ന് സിനിമയിലൂടെ നല്ല അഭിപ്രായങ്ങൾ നേടി എങ്കിലും ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ഒന്നും ചലനം സൃഷ്ടിക്കാൻ ആയിട്ടില്ല . നാനി എന്ന നടൻ്റെ യഥാര്ത റെയ്ഞ്ച് എന്നാണ് കാണിച്ചു തരുന്ന പടമാണ് ദസറ .ദസറ നാനിയുടെ നഷ്ട്ടപെട്ട് പോയ ബോക്സ് ഓഫീസ് പവർ കൂടി തിരിച്ചു വരുന്നുണ്ട്.

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി

Leave a Reply
You May Also Like

ഷെവലിയാർ ചാക്കോച്ചൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു

ഷെവലിയാർ ചാക്കോച്ചൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു. പി.ആർ.ഒ – അയ്മനം സാജൻ മതസൗഹാർദ്ദത്തിൻ്റെയും,…

ഒടിടിയിലും താരാധിപത്യമെന്ന് രഞ്ജിത്

കോവിഡ് കാരണം ‘മാറിയ ആസ്വാദനശീലം’ ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയ്ക്ക് വഴിയൊരുക്കി. എന്നാൽ മുഖ്യധാരാ ഒടിടികൾ പലതും…

‘ആഗസ്റ്റ് 27 ചിത്രീകരണം തിരുവനന്തപുരത്ത്

‘ആഗസ്റ്റ് 27 ചിത്രീകരണം തിരുവനന്തപുരത്ത് അയ്മനം സാജൻ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത…

എഴുത്തുകാരി അരുന്ധതി റോയിയ്ക്കും നോട്ട് ബുക്ക് സിനിമയിലും മരിയയ്ക്കും തമ്മിലുള്ള ബന്ധം

റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത, സ്‌കൂൾ വിദ്യാർത്ഥികളുടെ കഥപറഞ്ഞ നോട്ട്ബുക്ക് എന്ന ചിത്രം ഒരുകാലത്ത് കൗമാര…