മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്റെ’ രണ്ടാം ടീസർ പുറത്തിറക്കി . സിനിമയിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്. കൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രിയായാൽ ലോക്കൽ കള്ളനുമായാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത് എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ‘നകുലൻ’ അഥവാ ‘വേലൻ’ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമ്യ പാണ്ഡ്യനും അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ കാണാം.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്