നൻപകൽ നേരത്ത് മയക്കം – ഫസ്റ്റ് റിപ്പോർട്ട് – വ്യത്യസ്താഭിപ്രായങ്ങൾ
Jibin James Kammodayil
“ഉറക്കമെന്നത് മരണവും ശേഷം ഉണരുന്നത് ഒരു പുതിയ ജീവിതമത്രെ” – ന൯ പകൽ നേരത്ത് മയക്കം ഒരു പ്രേഷകനെന്ന നിലയിൽ കഥാനായകന് “ജെയിംസി”ന്റെ മയക്കം കണ്ട് തൃപ്തിയാവാഞ്ഞ പോലെ ഇല്ലെങ്കില്‍ അയാൾ ഒരിക്കലും ഉണരാതെ ആ ഗ്രാമത്തില്‍ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന മനോവിഷമം തോന്നിയ അവസാനിക്കലായി തോന്നി.ഒരു സിനിമ എന്നതിലുപരി നല്ലയൊരു തമിഴ് മലയാള ക്ലാസിക്ക് നാടകം കണ്ട പോലെയൊരു അനുഭവമായാണ് എന്നിക്ക് ന൯ പകലിനെ തോന്നിയത് ..ചിത്രത്തെ ശ്രി മമ്മൂക്ക പറഞ്ഞ പോലെ തമിഴ് സിനിമയായിത്തന്നെ തോന്നിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് കഥാ പരിസരവും കഥയും പാത്രങ്ങളുടെ നി൪മിതിയും.
” എടുത്ത് പറയേണ്ടതും പറയാന്‍ എന്തെങ്കിലും ഉള്ളതും മമ്മൂക്കയെ പറ്റിയാണ് അസാമാന്യമായ പക൪ന്നാട്ടം. മൂവാറ്റുപുഴക്കാര൯ അച്ചായ൯ ജെയിംസിൽ നിന്നും ഞൊടിയിടയില്‍ സംഭവിക്കുന്ന സ്പൂണ്‍ ഫീഡിംഗ് ഇല്ലാതെ തന്റെ അഭിനയ ശേഷി കൊണ്ട് മാത്രം പ്രേഷകരെ കണക്ട്ട് ചെയ്യിപ്പിക്കുന്ന പ്രകടനം, അഭിനയ പാടവത്തെ വീണ്ടും രാകി മിനുക്കി നമ്മുടെ മുന്നില്‍ എത്തിച്ചേക്കുന്നു ചില ഒറ്റ ടേക്ക് ഷോട്ടുകള്‍ എൽജെപിയുടെ സിഗ്നേച്ച൪ ഉണ്ടെങ്കിലും പെ൪ഫോമ൯സ് കൊണ്ട് മുഴുവന്‍ തന്റെ പേരിലാക്കാ൯ മമ്മൂക്കക്ക് കഴിഞ്ഞിട്ടുണ്ട്.”
സിനിമയിലേക്ക് വന്നാല്‍ ഒരു ഉച്ച മയക്കവും അടുത്ത ദിവസം മയക്കം ഉണരുന്നതിനടിയിലുള്ള ചെറിയ സമയം ചില സിറ്റുവേഷ൯ തമാശകളും മനുഷ്യത്വവും നിസ്സാഹയതും എല്ലാം കാണിക്കുന്നുണ്ട് കണകട്ട് ചെയ്യുന്നുണ്ട്.ഒരു എൽജെപ്പി അപ്രോച്ച് സിനിമ തന്നെയാണ് മയക്കം ആയതുകൊണ്ട് തന്നെ മസ്റ്റ് വാച്ചെന്നൊ ,ആ൪ക്കും റെക്കമന്റ് ചെയ്യുന്നു എന്നൊന്നും പറയാനില്ല താല്പര്യം ഉള്ളവ൪ കാണുക നിങ്ങള്‍ക്ക് ആസ്വദിക്കാ൯ പറ്റുന്നതാണ് എങ്കിൽ ആസ്വദിക്കുക അത്രമാത്രം.
Nb : തമിഴ് സിനിമ കാണും പക്ഷേ ഇതിൽ സബ് ടൈറ്റിലുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി..include ബാക്ക് ഗ്രൌണ്ട് മ്യൂസിക്കായി വരുന്ന തമിഴ് പാട്ടുകള്‍ക്കും. Not recommended to anyone.
**********
Firaz Abdul Samad
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത മാത്രം കാരണം പതിനായിരങ്ങൾ IFFK വേദിയിൽ വലിയ നിരകളായി കാണാൻ കാത്തു നിന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. അന്ന് അതേ വേദിയിൽ, ലിജോയോടൊപ്പം ചിത്രം കാണാൻ സാധിച്ചു എന്നത് എന്റെ എക്കാലത്തെയും മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.ഇനി ചിത്രത്തിലേക്ക് വരാം. ഒരു വേളാങ്കണ്ണി യാത്രയ്ക്ക് ശേഷം ബസിൽ തിരികെ വരുന്ന മലയാളികളായ കുറച്ചു കുടുംബങ്ങളിലൂടെ തുടങ്ങുന്ന ചിത്രം എങ്ങനെയാണ് ഒരു തമിഴ്നാട്ടിലെ ഗ്രാമത്തിൽ എത്തപ്പെടുന്നത് എന്നതാണ് ചിത്രത്തിന്റെ കഥയുടെ ആധാരം.
ലിജോയുടെ തന്നെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. വളരേ കോംപ്ലക്സ് ആക്കി കാണിച്ചേക്കാവുന്ന ഒരു പ്ലോട്ടിനെ, അത്രത്തോളം സിമ്പിളാക്കി, കാണുന്ന ഏതൊരു പ്രേക്ഷകനും കൃത്യമായി കണക്ട് ആവുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ പോകുന്നത്. അതിനെ തന്നെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു പുത്തൻ LJP ട്രീറ്റ്മെന്റിന് സാധിച്ചു.സ്റ്റാറ്റിക്ക് ഷോട്ടുകളുടെ ഭംഗി വെളിവാക്കുന്ന തേനി ഈശ്വറിന്റെ അസാധ്യ ഫ്രേയ്മുകളും, തമിഴ് മണ്ണിന്റെ ആത്മാവിനെ വെളിവാക്കുന്ന രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും, ദീപുവിന്റെ പ്രിസൈസ് കട്ടുകളും, ഗോകുലിന്റെ ആർട്ട് ഡിസൈനുമെല്ലാം ചിത്രത്തെ അത്രമേൽ പൂർണ്ണമാക്കുന്നു.
അൽപ്പ സ്വൽപ്പം കോമഡിയുടെ അകമ്പടിയോടെ യാത്ര ചെയ്യുന്ന ചിത്രം ഒടുവിൽ എത്തി നിൽക്കുന്ന പോയിന്റിൽ വ്യക്തമാണ്, ചിത്രത്തിന്റെ രാഷ്ട്രീയവും പശ്ചാത്തലവുമെല്ലാം.മമ്മൂട്ടി എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയിൽ തീർച്ചയായും ഇടം പിടിക്കുന്ന അസാധ്യ പ്രകടനം. ആ പ്രകടനം തന്നെയാണ് ചിത്രത്തെ തോളിലേറ്റി മുന്നോട്ട് കൊണ്ട് പോകുന്നതും. ഒരു നടനിലുപരി, മമ്മൂട്ടിയിലെ പെർഫോർമറെ അഴിഞ്ഞാടാൻ വിടാൻ ലിജോയ്ക്ക് കഴിഞ്ഞു, ക്ലോസ് ഷോട്ടുകളിൽ മിന്നിമായുന്ന ഭാവാഭിനയ പ്രതിഭയ്ക്ക് 100 മാർക്കാണ്. തമിഴിലെ തന്നെ ഒരു കോംപ്ലക്സ് ഡയലക്ട് അദ്ദേഹം കൈകാര്യം ചെയ്ത രീതിയൊക്കെ അതിഗംഭീരമായാണ് തോന്നിയത്. ഒപ്പം അഭിനയിച്ച എല്ലാ നടീ നടന്മാരുടെയും പ്രകടനങ്ങൾ മികച്ചു തന്നെ നിന്നു.
ലിജോയുടെ റെഗുലർ ട്രീറ്റ്മെന്റിന് മുകളിൽ നിൽക്കുന്ന, മമ്മൂട്ടി എന്ന നടന്റെ വേറിട്ട മുഖം കാണിക്കുന്ന, എന്നിലെ പ്രേക്ഷകനെ ത്രസിപ്പിച്ച തിയേറ്റർ അനുഭവം തന്നെയായിരുന്നു നൻപകൽ നേരത്ത് മയക്കം. നൻപകലിന് മൂവി മാക് നൽകുന്ന റേറ്റിങ്- 9.5/10..
***
ലൂക്ക് ആന്റണി
നന്‍പകൽ നേരത്ത് മയക്കം 🔥👌🎬🎬
സ്ഥിരം LJp ലൈൻ തന്നെ ആണ് സിനിമ. നമ്മളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കൊണ്ട് പോകുന്ന സ്ഥിരം ljp മാജിക് 👏..ഒരു സ്ലോ മൂഡ് ആയിട്ടും ഒരു മടുപ്പ് ഇല്ലാതെ കൊണ്ട് പോകുന്നത് ആണ് ljp എന്ന ഡയറക്ടറുടെ മികവ് എന്താണ് എന്ന് മനസ്സിലാക്കി തരുന്നത്.പിന്നെ നായകനിലേക് വന്നാൽ പറഞ്ഞാൽ തീരില്ല.എന്റെ മനുഷ്യ നിങ്ങൾ ഒരു വലിയ പാഠ പുസ്തകം ആണ് മറ്റു അഭിനേതാക്കൾക്ക് രണ്ടു സ്വഭാവം ഉള്ള രണ്ടു കഥാപാത്രങ്ങൾ ഒരു നടനിൽ ഗിയർ ചേഞ്ച് ചെയ്യുന്ന പോലെ പെട്ടന്നുള്ള ആ മാറ്റം കണ്ടു തന്നെ അറിയണം കാണുന്ന പ്രേക്ഷകനെ കിളി പറത്തുന്ന മേക്കിങ് രീതി കണ്ടു നിൽക്കുന്ന കൂട്ടത്തിൽ നായകന്റെ ആസാധ്യ പ്രകടനം കൂടി കാണുമ്പോൾ വേറെ ഒരു ഫീൽ തന്നെ ആണ് തീയേറ്റർ തന്നെ കണ്ടു എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമ.
***
Justin Varghese
ലിജോ ജോസ് പെല്ലിശ്ശേരി എന്ന ബ്രാൻഡ് ഡയറക്ടർ സംവിധാനം ചെയ്ത ഈ സിനിമ announcement ചെയതത് മുതൽ വാനോളം പ്രതീക്ഷ ആയിരുന്നു, ആ പ്രതീക്ഷയേ ന്യായീകരിക്കാൻ പറ്റുന്ന ഒരു ഗംഭീര സിനിമ ആണ് നൻപകൽ നേരത്ത് മയക്കം.മമ്മൂട്ടി എന്ന നടൻ്റെ മികച്ച perfomance ന് സ്റ്റേറ്റ് അവാർഡിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല.. ലിജോയുടെ ഫ്രെയിമിൽ ഇക്കയെ എങ്ങനേ കാണാൻ പറ്റും എന്നറിയാൻ നല്ല excitement ഉണ്ടായിരുന്നു, ആ excitement നോട് പടം നൂറ് ശതമാനവും നീതി പുലർത്തി💗പടത്തിൻ്റെ technical side പഴേ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ പോലെ തന്നെ brilliant ആയിരുന്നു എന്ന് ഉറപ്പിച്ച് പറയാൻ പറ്റും.. പടത്തിൽ ഉപയോഗിച്ചത് കൂടുതൽ static frames ആണ്.. ഓരോ ഫ്രെയിമിൽ പതിഞ്ഞു കിടക്കുന്ന detailing നേ പറ്റി പറയാൻ വാക്കുകൾ ഇല്ല.പടത്തിൻ്റെ background music ഇത് വരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത രീതിയിൽ ആയിരുന്നൂ .Tamil songs and Tami dialogues scenes il blend ചെയ്ത രീതി 💗
മൊത്തതിൽ പറഞ്ഞാൽ തീയേറ്റർ watch അർഹിക്കുന്ന ഗംഭീര ചിത്രം ആണ് നൻപകൽ നേരത്ത് മയക്കം.
***
Sanal Kumar Padmanabhan
തലേന്ന് രാത്രിയിൽ പല കാരണങ്ങൾ കൊണ്ടും ശരിക്കും ഉറങ്ങുവാനാകാത്ത ദിവസങ്ങളിൽ , പിറ്റേന്ന് ഓഫിസിലോ ക്ലാസിലോ പോകേണ്ടി വരുമ്പോൾ ഉച്ചക്ക് ഭക്ഷണവും കഴിച്ചു ഫാനിന്റെ ചുവട്ടിൽ ഇങ്ങനെ ഇരിക്കുമ്പോൾ , മനഃപൂർവമല്ലാതെ അറിയാതെ കണ്ണുകൾ അടഞ്ഞു പോയി മയക്കത്തിലേക്കു വഴുതി വീഴുന്നൊരു അവസ്ഥയുണ്ടല്ലോ .എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കൺ പോളകളുടെ ഇമചിമ്മലുകൾക്കിടയിൽ മയങ്ങി പോകുന്ന ആ ഏതാനും കുറച്ചു നിമിഷങ്ങൾ ..ആ കുറച്ചു നിമിഷങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കി ഇറങ്ങിയ സിനിമ മനസ് നിറക്കുകയാണ്…❤️
വേളാങ്കണ്ണിയിൽ നിന്നും മുവ്വാറ്റുപുഴയിലേക്ക് വരുന്ന ഒരു മിനി ബസിൽ ഇരുന്നു, ജെയിംസ് എന്ന മനുഷ്യൻ ഈ പറഞ്ഞ പാതിമയക്കത്തിന്റെ മായിക നിമിഷങ്ങളിലേക്ക് വീഴുകയാണ് ..ആ നിമിഷങ്ങളിൽ ലിജോ , അയാളെ ബസിൽ നിന്നും ഇറക്കി വിടുകയാണ് ..അബോധാവസ്ഥയിൽ പോകുന്ന അയാളുടെ പിറകെ കാമറയുമായി തേനി ഈശ്വരുമുണ്ട് ..രണ്ട് മണിക്കൂർ നീളുന്ന അയാളുടെ യാത്ര അവസാനിക്കുമ്പോൾ കാഴ്ചക്കാർക്ക് ലഭിക്കുക ഒരു ഹെവി ക്ലാസ് തീയറ്റർ അനുഭവം ആണ്….. ❤️❤️❤️
നിങ്ങൾക്ക് അത്യാവശ്യം നന്നായി തമിഴ് മനസിലാക്കുവാൻ സാധിക്കുമെങ്കിൽ , രണ്ട് മണിക്കൂർ ശ്രദ്ധ സ്ക്രീനിലേക്ക് മാത്രം ചുരുക്കുവാൻ സാധിക്കുമെങ്കിൽ ഒരു ഗംഭീര തീയറ്റർ കാഴ്ച നിങ്ങളെ കത്തിരിപ്പുണ്ട് …. 👍👍ഫാൻ ഫൈറ്റിനിടെ മമ്മൂട്ടി ഫാൻസ് ഒരല്പം അഹങ്കാരത്തോടെ പറഞ്ഞിരുന്ന അമരം , വാത്സല്യം , തനിയാവർത്തനം, ഭൂതകണ്ണാടി തുടങ്ങി യ ചിത്രങ്ങളിലെ വേഷങ്ങളുടെ കൂട്ടത്തിലേക്കു ധൈര്യപൂർവം കൂട്ടി ചേർക്കാവുന്ന മറ്റൊരു ഐറ്റം തന്നെയാണ് നന്‍പകൽ നേരത്തു മയക്കത്തിലെ ജെയിംസ്….. ❤️❤️
അതി ഗംഭീര പ്രകടനം ….. വളരെ വ്യത്യസ്മായൊരു കഥ .കെട്ടുറപ്പുള്ള തിരക്കഥ …ഡീസന്റ് മേക്കിങ് ….
പിന്നേ ആ വിന്റെജ് മമ്മൂട്ടിയും ….❤️❤️❤️റേറ്റിംഗ് 4.5/5
Hari Prasad
നൻപകൽ നേരത്ത് മയക്കം IFFK യിൽ നിന്ന് കാണാൻ പറ്റാത്ത സങ്കടം ഒരു കാത്തിരുപ്പിന്റെ സുഖം അനുഭവിച്ചതിന് ശേഷം ഇന്ന് fdfs തന്നെ കണ്ടപ്പോൾ മനസ് നിറച്ചൊരു മനോഹര കാവ്യം പോലെ ഞാൻ എന്ന പ്രേക്ഷനെ ഒരുപാട് സംതൃപ്തിപെടുത്തി… വാക്കുകൾ മതിയാവാതെ പോവും മമ്മൂട്ടിയുടെ പെർഫോമൻസിനെ കുറിച്ച് വിശേഷിപ്പിക്കാൻ അത്രമേൽ ഗംഭീരമായ പെർഫോമൻസ്. Ljp യുടെ ഒരു ക്ലാസ്സിക് സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം നൻപകൽ നേരത്ത് മയക്കതിനെ… പിന്നെ എടുത്തു പറയേണ്ട ഒന്നാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു തരം പ്രതേക വൈബ്ൽ നമ്മളെ പിടിച്ചു ഇരുത്തും… Ljp യുടെ മുൻ സിനിമകളിൽ നിന്ന് വിത്യാസതമായൊരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെ ആണ് നൻപകൽ നേരത്ത് മയക്കം… Ljp എന്ന ക്രാഫ്റ്റ്മാനും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ എനിക്ക് കിട്ടിയത് നല്ലൊരു സിനിമ അനുഭവം തന്നെ ആണ്…കൂടുതൽ പറഞ്ഞു സ്പോയ്ലർ ആക്കുന്നില്ല..നല്ലൊരു സിനിമ ആണ്!!!