മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. എസ് ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ രമ്യ പാണ്ഡ്യൻ, അശോകൻ തുടങ്ങിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ .സിനിമയിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമായാണ് എത്തുന്നത്. പകൽ സമയത്ത് സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രിയായാൽ ലോക്കൽ കള്ളനുമായാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത് എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
‘നകുലൻ’ അഥവാ ‘വേലൻ’ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടി കമ്പനി’യുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ നിര്‍മ്മിക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും ആയാണ് ഒരുങ്ങുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. പേരന്പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമ്യ പാണ്ഡ്യനും അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.