മോഹൻലാലിൻറെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു നരസിംഹം. 2000 ൽ ആയിരുന്നു ചിത്രം ഇറങ്ങിയത്. ചിത്രം അക്ഷരാർത്ഥത്തിൽ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിരുന്നു. എന്നാൽ അക്കൊല്ലം നരസിംഹത്തെ കടത്തിവെട്ടി മറ്റൊരു ചിത്രം വിജയിച്ചു . അതൊരു സുരേഷ്ഗോപി ചിത്രവും ആയിരുന്നു. അതെ കുറിച്ചാണ് പോസ്റ്റ്.
മലയാള സിനിമയിൽ രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2000. ജനുവരി 26 രണ്ടായിരത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം നരസിംഹം അതുവരെ മലയാള സിനിമയിൽ സംഭവിച്ച കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തുടച്ച് തകർപ്പൻ വിജയമായിരുന്നു ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. എന്നാൽ സിനിമ തീർത്ത ഇൻഡസ്ട്രിയൽ ഹിറ്റിന്റെ ആയുസ്സ് അധികമൊന്നും നീന്നിരുന്നില്ല, ആ വർഷം തന്നെ ഡിസംബറിൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം തെങ്കാശിപ്പട്ടണം ആണ് നരസിംഹത്തിന്റെ ഇൻഡസ്സ്ട്രി ഹിറ്റ് റെക്കോർഡ് തിരുത്തിക്കുറിച്ചത്.
മോഹൻലാലിൻറെ നരസിംഹത്തെക്കാൾ വമ്പൻ വിജയമായിരുന്നു തെങ്കാശിപ്പട്ടണം സ്വന്തമാക്കിയിരുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിച്ച ചിത്രം കൂടിയായിരുന്നു തെങ്കാശിപ്പട്ടണം.. 175 ദിവസമായിരുന്നു നരസിംഹം പ്രദർശിപ്പിച്ചത്. എന്നാൽ 200 ദിവസങ്ങൾ തെങ്കാശിപ്പട്ടണം പൂർത്തീകരിച്ചു എന്നും അങ്ങനെ ഒരു ചരിത്രം കൂടി സുരേഷ് ഗോപിക്ക് ഉണ്ട് .