മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
323 VIEWS

നാരായണൻ

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

മലയാളിക്ക് അഭിമാനിക്കാവുന്ന അഭിനയ മുഹൂർത്തങ്ങൾ അനായാസം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. വേറെ ഏത് നടിക്കും കൊടുക്കാത്ത വാത്സല്യവും സ്നേഹവും പല അവസരങ്ങളിലും മലയാളികൾ മഞ്ജുവിന് നൽകിയിട്ടുമുണ്ട്.അവരുടെ തിരിച്ചുവരവിൽ മഞ്ജുവിന്റെ നല്ല അഭിനയത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചുവരവിൽ ഏറെയും നായികപ്രാധാന്യം ഉള്ള ചിത്രങ്ങളിലാണ് മഞ്ജു വാര്യർ അഭിനയിച്ചിട്ടുള്ളതും. How old are you, സൈറ ബാനു, അസുരൻ, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലെ മഞ്ജു വാര്യരുടെ പ്രകടനം മികച്ചതായിരുന്നു.

എന്നാൽ മറ്റ്‌ ചിത്രങ്ങളിലെ അവരുടെ പ്രകടനത്തിൽ ഒരു കൃത്രിമത്വം നിഴലിക്കുന്നതും അടുത്തിറങ്ങിയ സിനിമകളിൽ അത് കൂടി കൂടി വരുന്നതായും തോന്നി. ലളിതം സുന്ദരം, മേരി അവാസ് സുനോ എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ കൃത്രിമത്വം അതിന്റെ പീക്കിൽ എത്തിനിൽക്കുന്നത് പോലെ തോന്നി. ജാക്ക് n ജിൽ കണ്ടിട്ടില്ല. അതിലും സ്ഥിതി മറ്റൊന്നല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായിരിക്കാം കാരണം? വെറുതെ ഒന്ന് അനലൈസ് ചെയ്യുന്നു എന്നേയുള്ളു.

 

1. മഞ്ജു വാര്യരുടെ ശബ്ദം

മഞ്ജുവിന്റെ ശബ്ദം ഒരേസമയം അഭിനേതാവിന് പോസിറ്റീവും നെഗറ്റീവും ആകുന്നപോലെ തോന്നിയിട്ടുണ്ട്. ഇപ്പോഴും ഒരു നാടൻ വള്ളുവനാടൻ മലയാളത്തിന്റെ സ്വാധീനം ഉള്ളതിനാൽ അവർ അഭിനയിക്കുന്ന വേഷങ്ങൾ ഇത്തിരി നാടൻ അല്ലാതെയുള്ളത് ആകുമ്പോൾ പ്രേക്ഷകർ ഡിറ്റാച്ച്ഡ് ആകുന്നത് പോലെ തോന്നിയിട്ടുണ്ട്. അങ്ങനെയെങ്കിൽ നാടൻ വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന് പറയുന്നത് ശുദ്ധ അബദ്ധം ആണ്. ചെയ്യാൻ കഴിയുന്നത് ഡയലോഗ് മോഡുലേഷൻ കഥാപാത്രത്തിന് അനുസരിച്ചു മാറ്റാൻ effort എടുക്കുക ആണ് എന്ന് തോന്നുന്നു. ‘ലളിതം സുന്ദര’ത്തിൽ ഒക്കെ കോർപ്പറേറ്റ് head ഒക്കെ ആയി മഞ്ജു ഇരിക്കുമ്പോൾ ആർട്ടിറ്റീഷ്യലിറ്റി തോന്നാൻ ഉള്ള പ്രധാന കാരണം ഈ ഡയലോഗ് മോഡ്ലേഷന്റെ പ്രശ്‌നമാണ്. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോളൊക്കെ മഞ്ജുവിന്റെ അഭിനയം കൃത്രിമം ആയി മാറുന്നതിനു കാരണം ഡയലോഗ് മോഡ്ലേഷന്റെ പ്രശ്നമാണെന്ന് തോന്നുന്നു.

2. പ്രായം കുറക്കാനുള്ള തന്ത്രങ്ങൾ

ഇപ്പോഴും ശരീരവും മനസ്സും young ആയി മെയിന്റൈൻ ചെയ്യുന്ന മഞ്ജുവിന്റെ ഹാർഡ് വർക്കിനെ അഭിനന്ദിക്കുന്നു. എങ്കിലും ചില സിനിമകളിൽ പ്രായം കുറക്കാനുള്ള ചില പരിപാടികൾ (eg : ലെൻസ്‌ ഇടുന്നതും )ചെയ്യുന്നത് പലപ്പോഴും അവരുടെ പ്രകടനത്തെ ആർട്ടിഫിഷ്യൽ ആക്കുന്നത് പോലെ കണ്ടിട്ടുണ്ട്.

 

3. ‘അയലത്തെ കുട്ടി’ ഇമേജ്

മലയാളിക്ക് മഞ്ജു വാര്യർ എന്നാൽ ഒരു അയലത്തെ കുട്ടി ഇമേജ് പണ്ടത്തെ സിനിമകളിലൂടെ ഉണ്ടായിട്ടുണ്ട്. ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാൻ, പ്രണയവർണങ്ങൾ തുടങ്ങിയ സിനിമകളെല്ലാം ഈ ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ ആ കാലത്ത് തന്നെ ഈ ഇമേജിനെ ബ്രേക്ക്‌ ചെയ്യുന്ന സമ്മർ ഇൻ ബേത്ലെഹേം, തൂവൽ കൊട്ടാരം, കണ്ണെഴുതി പൊട്ടും തൊട്ട്, പോലെയുള്ള ചിത്രങ്ങൾ മഞ്ജു ചെയ്തിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്ത് ആ ഇമേജ് ബ്രേക്ക്‌ ആക്കാൻ മഞ്ജുവിന് സാധിക്കുന്നില്ല. കരിങ്കുന്നം സിക്സേഴ്സ്,വേട്ട, ചതുർമുഖം തുടങ്ങിയ സിനിമകളിലൊക്കെ ആർട്ടിഫിഷ്യലി തോന്നുന്നത് ഈ ഇമേജ് മലയാളിയുടെ ഉള്ളിൽ ഉള്ളതുകൊണ്ടാണ്. ഇവിടെ അത് ബ്രേക്ക്‌ ആകണമെങ്കിൽ നമ്മുടെ ആറ്റിട്യൂട് ൽ മാറ്റം വരണം. എന്നിരുന്നാൽ പോലും അവർക്ക് ചേരുന്ന ഒടിയൻ,ആമി എന്നീ സിനിമകളിലും ഈ ആർട്ടിഫിഷ്യലിറ്റി ഉണ്ടായിരുന്നു.

4. Easiness നഷ്ടമാകുന്നത് പോലെ

മഞ്ജുവിന്റെ ഏറ്റവും പ്ലസ് അവരുടെ അഭിനയതിലെ അനായസത ആയിരുന്നു. തമാശ, കുസൃതി ഒക്കെ പെർഫോം ചെയ്യുമ്പോ നല്ല ഹോൾഡ് ഉണ്ടായിരുന്നു മഞ്ജുവിന്. എന്നാൽ ഇപ്പോൾ അത് ഉദ്ദേശപൂർവ്വം ചെയ്യുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.

 

5. ഡയലോഗ് സ്പീഡ്

സുരേഷ് ഗോപി ഈയിടെയായി അനുഭവിക്കുന്ന പ്രശ്നമാണ് അദ്ദേഹത്തിന്റെ ഡയലോഗുകൾ ഇഴഞ്ഞു പോകുന്നത്. അതേ പ്രശ്നം മഞ്ജു വാര്യരുടെ ഡയലോഗ് ഡെലിവെറിയിലും കാണാം. സ്പീഡിൽ പറയേണ്ട കാര്യങ്ങൾ കുറച്ചു ഇഴച്ചു പറയുന്നത് പോലെ തോന്നാറുണ്ട്. ഓടിയനിലെ ഡയലോഗുകൾ,സൈറ ബാനുവിലെ ക്‌ളൈമാക്‌സ് ഡയലോഗുകൾ ഒക്കെ ഇത്തിരികൂടി സ്പീഡിൽ ചെയ്യാമായിരുന്നു എന്ന് തോന്നി.

മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളാണ് മഞ്ജു വര്യർ എന്നതിൽ ഒരു സംശയവും ഇല്ല. മലയാള സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നായിക നടി കൂടിയാണ് മഞ്ജു വാര്യർ. ഏറ്റവും ഇഷ്ടമുള്ള നായികയുടെ ഇപ്പോൾ കൂടി വരുന്ന ആർട്ടിഫിഷ്യൽ പെർഫോമൻസ് കാണുമ്പോൾ നിരാശയുണ്ട്. അത് കൊണ്ട് പറയുന്നു എന്നേയുള്ളു.

വാൽകഷ്ണം : നീയാരാടാ മഞ്ജു വാര്യരുടെ അഭിനയത്തിനെ വിമർശിക്കാൻ? മാർക്ക്‌ ഇടാൻ? ഉപദേശിക്കാൻ? എന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല. ഒരു സിനിമ ആസ്വാദകൻ എന്ന് മാത്രേ പറയാനുള്ളു. എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. അതിനെയും ബഹുമാനിക്കുന്നു. എന്റെ വ്യക്തിപരമായ ഒരു വിശകലനം പങ്ക് വെച്ചു എന്നേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബാബയും ശിവാജിയും നേർക്കുനേർ, രജനിക്കെതിരെ രജനി തന്നെ മത്സരിക്കുന്നു, തമിഴകം ആഘോഷ ലഹരിയിൽ

ശിവാജിയുടെ പെട്ടെന്നുള്ള അപ്‌ഡേറ്റ് ബാബയെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷകരമായ ഒരു സർപ്രൈസ് സമ്മാനിച്ചു.സൂപ്പർസ്റ്റാർ

“ഫാന്റ ബോട്ടിൽ സ്ട്രക്ച്ചർ”, “അസ്ഥികൂടം” കളിയാക്കിയവർക്ക് സ്റ്റാൻഡേർഡ് മറുപടിയാണ് കുറിപ്പിലൂടെ ദിവ്യ ഭാരതി നൽകിയത്

കോളേജ് കാലം മുതൽ ഇതുവരെ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി ദിവ്യ ഭാരതി