മലൈക്കോട്ടൈ വാലിബൻ : പ്രേക്ഷകർ തമ്മിൽ പൊരിഞ്ഞ അടിയാണ്…!!

നാരായണൻ

മലയ്ക്കോട്ടയ് വാലിബൻ ഇറങ്ങിയപ്പോൾ തൊട്ട് പ്രേക്ഷകർ ചേരി തിരിഞ്ഞു യുദ്ധമാണ്. രണ്ടഭിപ്രായം വന്ന മിക്സഡ് സിനിമയാണ് മലയ്ക്കോട്ടയ് വാലിബൻ. സിനിമ കണ്ടവർ തമ്മിൽ ഇത്രമാത്രം പുച്ഛിക്കൽ ഏറെ കാലത്തിനു ശേഷം ഇതാദ്യമാണ്.

 🔰 മലയ്ക്കോട്ടയ് വാലിബൻ കണ്ട് ഇഷ്ടമായവരുടെ ഡയലോഗുകൾ :

1. Its not everyones cup of tea..ഞങ്ങൾ നിങ്ങളെക്കാൾ ഒക്കെ കുറച്ചുകൂടി ബൗദ്ധിക നിലവാരവും സിനിമ വിവരവും കൂടുതലുള്ള വ്യക്തികൾ ആണ്. അത് കൊണ്ട് ഞങ്ങൾക്ക് ഈ ചിത്രം ഇഷ്ടമായി. ഉറപ്പായും വാലിബൻ നല്ല മഹത്തരമായ സിനിമയാണ്. തീർച്ചയായും എന്റെ കപ്പിലെ ചായ ആണ്.

2. മോഹൻലാലിൻറെ ആറാം തമ്പുരാനും നരസിംഹവും ഒക്കെ പ്രതീക്ഷിച്ചു LJP യുടെ പടത്തിനു പോകാൻ നിങ്ങളോട് ആര് പറഞ്ഞു. മോഹൻലാൽ എന്ന ഹീറോയുടെ മാസ്സ് കാണാൻ പോയ വെറും ഫാൻ ബോയ്സ് ആണ് നിങ്ങൾ. അതുകൊണ്ടാണ് ഇത് ഇഷ്ടമാകാഞ്ഞത്. ഇതൊരു പൂർണമായ മഹത്വപരമായ LJP പടമാണ്.

3. MV യിൽ പറഞ്ഞിട്ടുള്ള ആശയങ്ങളും, ബിംബങ്ങളും ഒന്നും നിങ്ങൾക്ക് മനസിലാക്കാഞ്ഞിട്ടാണ്. അതൊക്കെ മനസിലാക്കിയാൽ സിനിമ വളരെ ആസ്വാദ്യമാകും.

4. വെസ്റ്റേൺ – ഇറാനിയൻ sphagetti സ്റ്റൈലിൽ ആണ് പടം ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സിനിമകളൊന്നും കണ്ട് ശീലിച്ചിട്ടില്ലാത്ത മലയാളികൾക്ക് LJP യുടെ ഈ ക്ലാസ്സിക്ക് മനസിലാക്കാനുള്ള വിവരമില്ല.കുറഞ്ഞപക്ഷം രണ്ട് IFFK എങ്കിലും പങ്കെടുത്തിരുന്നേൽ ഈ പടം നിങ്ങൾക്ക് ഇഷ്ടമായേനെ.

5. ആദ്യ കാഴ്ചയിൽ മനസിലാകാത്ത പല കാര്യങ്ങളും രണ്ടാം കാഴ്ചയിലേ മനസിലാവുകയുള്ളു. ഒരുപാട് അർഥതലങ്ങൾ സിനിമയുടെ രണ്ടാം പകുതിയിൽ ഉണ്ട്. അത് മനസിലാകാതെ പടം മോശമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. രണ്ടാമത് ഒന്നുകൂടി കണ്ടു നോക്കൂ. വാലിബൻ നിങ്ങൾക്ക് ഇഷ്ടമാകും, കിടു പടമാണ്.

6. കേരളത്തിന്‌ പുറത്തുള്ള എത്രെയോ പേർ ഈ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. എത്ര നോൺ മലയാളി യു ട്യൂബർമാർ സിനിമയെ പൊക്കി പറഞ്ഞു. മലയാളികളുടെ പുച്ഛ മനോഭാവമാണ് ഈ ക്ലാസ്സിക്‌ സിനിമകൾ തിരിച്ചറിയാൻ കഴിയാത്തത്. അന്യഭാഷയിൽ ഇതൊക്കെ ഇറങ്ങിയാൽ അവർ അതിനെ പൊക്കിയെടുത്ത് ആഘോഷിക്കും. ഇവിടെ മുഴുവൻ സിനിമ ആസ്വദിക്കാൻ അറിയാത്ത നിലവാരം കുറഞ്ഞ audience ആണ്.

🔰 മലയ്ക്കോട്ടയ് വാലിബൻ കണ്ട് ഇഷ്ടമാകാത്തവരുടെ ഡയലോഗുകൾ :

1. നിങ്ങൾ ഒക്കെ വെറും അന്തം LJP ഫാൻസ്‌ ആണ്. അയാൾ എന്ത് ബോർ കാണിച്ചുകൂട്ടിയാലും അത് ബ്രില്യൻസ് ആണെന്ന് പറഞ്ഞു വിഴുങ്ങുന്നത് കൊണ്ടാണ് നിങ്ങൾ സിനിമ നല്ലതാണെന്നു പറയുന്നത്. ആറുബോറൻ ചിത്രം.

2. വളരെ സ്ലോ പേസ്ഡ് ആയ സിനിമ എങ്ങനെയാണ് നിങ്ങൾക്ക് ഇഷ്ടമായത്. ഒരു കാളവണ്ടി ഒരിടത്ത് നിന്ന് അപ്പുറത്തെത്താൻ 5 മിനിട്ടാണ് സിനിമയിൽ. കട്ട ലാഗ് പടം.

3. നാടകം തോറ്റു പോകുന്ന പോലുള്ള ഡയലോഗുകൾ കുത്തിനിറച്ച വൃത്തികെട്ട പടം. അത് കേട്ട് ക്ലാസ്സിക്ക് ആണെന്ന് പറഞ്ഞു കയ്യടിക്കാൻ കൊറേ ബുദ്ധിജീവികളും. ബാലെ നാടകങ്ങളെ ഓർമിപ്പിക്കുന്ന പടം.

4. ഇങ്ങനത്തെ പടം കണ്ടിട്ട് മോശമാണെന്നു പറഞ്ഞാൽ ബുദ്ധിജീവി സർക്കിളുകളിൽ നിന്നും പുരോഗമന സർക്കിളുകളിൽ നിന്നും ഔട്ട്‌ ആകും എന്ന് കരുതിയാണ് പലരും MV നല്ലതാണെന്നു തട്ടിവിടുന്നത്. കഷ്ടപ്പെട്ട് ഇഷ്ടപെടുന്ന ഒരുകൂട്ടം സ്യൂഡോ ബുദ്ധിജീവികൾ.

5. വമ്പൻ പ്രൊമോഷനും, തള്ളും ഒക്കെ കാരണം അതിരാവിലെ എണീറ്റു വന്നത് ചുമ്മാ ഇവരുടെ മയിലാട്ടം കാണാനല്ല. ഒരു തരത്തിലുള്ള രോമാഞ്ചവും തരാത്ത ഈ സിനിമയെ ഒക്കെ ക്ലാസ്സിക്ക് ആയി വാഴ്ത്തുന്നവരൊക്കെ മണ്ടന്മാർ ആണ്.

6. ആശ്വന്ത് കോക്ക്, ലെൻസ്‌മെൻ അടക്കം എത്രെയോ മലയാളം പ്രമുഖ റിവ്യൂവേഴ്സ് വാലിബനെ വിമർശിച്ചു. സിനിമ മോശമാണെന്നു മനസിലാക്കാൻ ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്. സിനിമ പൊട്ടി.
ഇങ്ങനെ ഇങ്ങനെ പോകുന്നു വാദ പ്രതിവാദങ്ങൾ. ഒരു സിനിമയെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളോട് പരസ്പരം യോജിക്കാൻ സാധിക്കാതെ നിരാശരായ ആൾക്കാർ ഇങ്ങനെ ഓരോന്ന് പറഞ്ഞു വാദിച്ചോണ്ടിരിക്കും. വ്യക്തിപരമായ അഭിപ്രായങ്ങൾ ആണെന്ന് മനസിലാക്കാനുള്ള പക്വത ഇല്ലായ്മ ആകാം ഇതിനൊക്കെ കാരണം. നമ്മൾ വലിയ സിനിമ ആസ്വാദന പക്വത ഉള്ളയാളാണെന്നൊന്നും അല്ല പറഞ്ഞു വരുന്നത്. പക്ഷേ പലരുടെയും പോസ്റ്റിന്റെ അടിയിലെ കമെന്റുകൾ കാണുമ്പോൾ ചിരി ആണ് വരുന്നത്.

സിനിമ ഇഷ്ടപെടാത്തവർ സിനിമ ഇഷ്ടമായവരെ പുച്ഛിക്കുന്നു. സിനിമ ഇഷ്ടമായവർ സിനിമ ഇഷ്ടപ്പെടാത്തവരെ പുച്ഛിക്കുന്നു. ഒരു കാര്യവും ഇല്ല. സിനിമയുടെ നേട്ടവും കോട്ടവും സംസാരിക്കാം, ചർച്ച ചെയ്യാം. അതിൽ അർഥമുണ്ട്. പക്ഷേ ഇത് പൂർണമായ ചെളിവാരി എറിയൽ ആണ് അങ്ങോട്ടും ഇങ്ങോട്ടും. സിനിമ ഇഷ്ടപെടുന്നതും ഇഷ്ടമാകാത്തതും അപേക്ഷികമാണ്, വ്യക്തിപരമാണ്. വാലിബന്റെ കുറ്റങ്ങളും കുറവുകളും ഭംഗിയും നല്ലതും സംസാരിക്കാം. സിനിമ ഇഷ്ടമാകാത്തവരെ പഠിപ്പിക്കാനും പോകണ്ട, ഇഷ്ടപ്പെട്ടവരെ അന്തം ആക്കാനും നോക്കണ്ട എന്നാണ് എന്റെ അഭിപ്രായം. വ്യക്തിപരമായി വാലിബൻ എനിക്ക് ഇഷ്ടമായില്ല. ഇഷ്ടമായവരോട് സന്തോഷം മാത്രമേയുള്ളു. ഒരു എതിരഭിപ്രായവും ഇല്ല.

You May Also Like

എന്തുകൊണ്ട് പുഴു വിമർശിക്കപ്പെടണം ? എന്തുകൊണ്ട് ‘പുഴു’വിനെ ആഘോഷിക്കാൻ കഴിയില്ല ?

എന്തുകൊണ്ട് പുഴു വിമർശിക്കപ്പെടണം ? എന്തുകൊണ്ട് ‘പുഴു’വിനെ ആഘോഷിക്കാൻ കഴിയില്ല ? ശ്രീചിത്രൻ എംജെ സോഷ്യൽ…

മോഹൻലാലിനെ അല്ല വില്ലനെയാണ് താൻ കല്യാണം കഴിക്കാൻ പോകുന്നതെന്നറിഞ്ഞു തുള്ളിച്ചാടുന്ന ആദ്യനായിക

ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്…

കങ്കണ തന്നെ ആർത്തവരക്തം കുടിപ്പിച്ചെന്നു മുൻകാമുകൻ

നടൻ ശേഖർ സുമന്റെ മകനാണ് അധ്യായൻ സുമൻ . അദ്ദേഹം ഏകദേശം 15 വർഷങ്ങൾക്ക് മുമ്പ്…

10 വർഷത്തിലധികം നിയമ പോരാടത്തിലൂടെ നീങ്ങുന്ന വെള്ളക്ക കേസിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്

Sarath Kannan ഏകദേശം 2 മാസത്തിന് ശേഷമാണ് ഒരു സിനിമ FDFS കാണാൻ പോയത്. ടിക്കറ്റ്…