fbpx
Connect with us

മോനെ…വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും…കഴിക്കുന്നവന്റെ മനസ്സും കൂടി നിറയണം

‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയിൽ തിലകൻ അവതരിപ്പിച്ച കരീമിക്ക ദുൽഖർ സൽമാൻ അവതരിപ്പിച്ച ഫൈസിയോട് സിനിമയിലൊരിടത്ത് പറയുന്ന ഡയലോഗ് ആണിത്.

 157 total views

Published

on

Narayanan Krishnan

“മോനെ.. വയറു നിറക്കാൻ ആരെക്കൊണ്ടും പറ്റും.. കഴിക്കുന്നവന്റെ മനസ്സും കൂടി നിറയണം.. അതാണ് യഥാർത്ഥ കൈപ്പുണ്യം!”

‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയിൽ തിലകൻ അവതരിപ്പിച്ച കരീമിക്ക ദുൽഖർ സൽമാൻ അവതരിപ്പിച്ച ഫൈസിയോട് സിനിമയിലൊരിടത്ത് പറയുന്ന ഡയലോഗ് ആണിത്.
സിനിമയിൽ ദുൽഖർ അവതരിപ്പിച്ച ഫൈസി എന്ന കഥാപത്രത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്ന് ലോകത്തിലെ മികച്ച റെസ്റ്റോറന്റുകളിലെ നക്ഷത്രരാവുകളിൽ, വിരുന്ന് വരുന്നവർക്ക് രുചികരമായ ഭക്ഷണം ഒരുക്കണമെന്നതായിരുന്നു. പക്ഷേ വിധി അയാളെ കൊണ്ട് ചെന്നെത്തിച്ചത് മധുരയിലെ നാരായണൻ കൃഷ്‌ണൻ എന്ന വ്യക്തിയുടെ അടുത്തേക്കാണ്.

Ustad Hotel - A gem that keeps shining brighterസിനിമയിൽ ദുൽഖറിന് വഴികാട്ടിയായ നാരായണൻ കൃഷ്ണനായി അഭിനയിച്ചതാകട്ടെ തമിഴ് നടൻ ജെ.പി ആയിരുന്നു. സിനിമയുടെ അവസാന സീനുകളിൽ മാത്രം കടന്ന് വന്നിട്ടും ആ കഥാപാത്രം പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടവനായി. മധുരയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് ഇന്ന് നൂറുകണക്കിന് ജീവനുകളുടെ വിശപ്പ് മാറ്റുന്ന ‘നാരായണൻ കൃഷ്ണൻ’ എന്ന യഥാർത്ഥ വ്യക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ കഥാപാത്രത്തിന്റെ ജനനം.

ലോകത്തിലെ വലിയ റെസ്റ്റോറന്റുകളിൽ ഭക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു കാലത്ത് ജീവിച്ച ആ 19-കാരനെ പക്ഷെ വിധി കൊണ്ടു ചെന്നെത്തിച്ചത് മധുരയിലെ തെരുവുകളിൽ അലഞ്ഞു നടക്കുന്ന ആരോരുമില്ലാത്തവർക്ക് ഭക്ഷണം നൽകുവാൻ വേണ്ടിയായിരുന്നു. ഉസ്‌താദ്‌ ഹോട്ടൽ പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറവും ഒരുപാട് പേർക്ക് മുൻപിൽ മൂന്ന് നേരം ഭക്ഷണവുമായി പ്രത്യക്ഷപ്പെടുന്ന കൺകണ്ട ദൈവമാണ് നാരായണൻ കൃഷ്ണൻ.

Advertisementഅമ്മ ലക്ഷ്‌മി ഉണ്ടാക്കുന്ന മധുര പലഹാരങ്ങളുടെ രുചിയാണ് നാരായണൻ കൃഷ്ണൻ എന്ന കൗമാരക്കാരനെ ചെറുപ്പത്തിലേ പാചകത്തിലേക്ക് അടുപ്പിച്ചത്. അത് കൊണ്ട് തന്നെ വലുതായപ്പോൾ അവൻ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചു. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോട് കൂടിയാണ് നാരായണൻ കൃഷ്ണൻ തന്റെ പഠനം പൂർത്തിയാക്കിയത്.

പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ ബാംഗ്ലൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ചീഫ് ഷെഫ് ആയി ജോലിക്ക് കയറി. ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും നാളുകൾ ആയിരുന്നു നാരായണൻ കൃഷ്ണനെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങൾ. ലോകത്തിലെ ഏറ്റവും വില കൂടിയ ആഭരണങ്ങൾ, കാറുകൾ, വസ്ത്രങ്ങൾ.. എല്ലാം അവിടത്തെ ആഡംബര പാർട്ടികളിൽ അയാൾ കണ്ടു. പാർട്ടികളിൽ അവർ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് തന്നെ സാധാരണക്കാരനെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 30 തരം റൈസ്, അതിലധികം കറികൾ, 50-ലധികം മധുര പലഹാരങ്ങൾ, 30 തരം പഴവർഗങ്ങൾ..

പക്ഷേ വിരുന്നിന് വരുന്ന അതിഥികളിൽ ബഹുഭൂരിപക്ഷം ഭക്ഷണത്തെ പേടിക്കുന്നവർ ആയിരുന്നു. ഭക്ഷണത്തിന്റെ ആധിക്യം കാണുമ്പോൾ തന്നെ അവർ പറയാൻ തുടങ്ങും.. “അയ്യോ കൊളസ്ട്രോൾ”. പലരും എല്ലാ വിഭവങ്ങളും ഇരുത്തി നോക്കിയും, തൊട്ടുതലോടിയും മെല്ലെ കടന്നു പോകും. രാത്രി പതിനൊന്നര ആകുമ്പോൾ ഉണ്ടാക്കിയ ഭക്ഷണത്തിൽ വലിയൊരു ശതമാനവും വെറുതെ വലിച്ചെറിയും.
പക്ഷെ നാരായണൻ കൃഷ്ണൻ എന്നിട്ടും ആ ജോലി ആസ്വദിച്ചു. മധുരയിലെ സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്ന് ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ജോലിക്കെത്തിയ ചെറുപ്പക്കാരനെ കാത്ത് അവിടെ ശീതീകരിച്ച മുറിയും മനോഹരമായ ആമ്പിയൻസുമെല്ലാം കാത്തിരിപ്പുണ്ടായിരുന്നു.
സമ്പന്നരായ അതിഥികളോട് ഒരു ഹായ്, ഹലോ, ഹൗ ആർ യൂ പറഞ്ഞാൽ തന്നെ അയാളുടെ പോക്കറ്റിൽ വീഴാൻ പോകുന്നത് ആയിരങ്ങളായിരുന്നു. നാരായണന്റെ കൈപ്പുണ്യത്തിലും പെരുമാറ്റത്തിലും ആകൃഷ്ടരായ ഹോട്ടൽ മാനേജ്‌മെന്റ് നാല് വർഷത്തെ ബോണ്ട് വാങ്ങി അയാളെ സ്വിറ്റ്സർലണ്ടിലേക്ക് അയക്കാൻ തീരുമാനിച്ചു.

വീട്ടിൽ വന്ന് അയാൾ ആ വാർത്ത പങ്ക് വെച്ചപ്പോൾ അമ്മക്കും അച്ഛനുമായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം. അയാൾ ഒരു കരയ്ക്കടുക്കുന്നു എന്ന തിരിച്ചറിവായിരുന്നു അവരുടെ സന്തോഷത്തിന്റെ മൂലകാരണം. കുടുംബം അയാളിലൂടെ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. വിദേശത്തേക്ക് പോകുന്നതിന് മുൻപ് അവർ ഒന്നേ ആവശ്യപ്പെട്ടുള്ളൂ.
പോവുന്നതിന് മുൻപ് മധുരയിൽ ഒന്നുപോയി വരണം. മധുര മീനാക്ഷിദേവിയുടെ അനുഗ്രഹം വാങ്ങണം. വീട്ടിലുള്ളവരുടെ ആവശ്യപ്രകാരം നാട്ടിലേക്ക് തിരിക്കുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല തന്റെ ജീവിതം വഴിമാറാനുള്ള യാത്രയായിരിക്കും അതെന്ന്.

Advertisementഅച്ഛനും അമ്മക്കുമൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള കാർ യാത്രയിലായിരുന്നു അയാളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം അരങ്ങേറുന്നത്. അയാളുടെ കാർ ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങി. പെട്ടെന്നാണ് നാരായണന്റെ കണ്ണുകളെ ഒരു കാഴ്ച അപ്രതീക്ഷിതമായി കവർന്നത്. ഓവർബ്രിഡ്ജിന് താഴെ ക്ഷീണിച്ചവശനായി ഒരു വൃദ്ധൻ ഇരിക്കുന്നു. നരച്ച താടി, കുഴിഞ്ഞ കണ്ണുകൾ.
നാരായണൻ അയാളെ സൂക്ഷിച്ചു നോക്കി. പെട്ടെന്ന് അയാൾ മൂക്ക് പൊത്തിപ്പിടിച്ചു, പിന്നെ ആർത്തിയോടെ സ്വന്തം മലം ഒരു ചിരട്ടയിൽ നിന്നെടുത്ത് കഴിച്ചു. ആ കാഴ്ചയുടെ ഞെട്ടലിൽ കാറിലിരുന്ന് നാരായണനും നടുങ്ങി. എത്ര വിശന്നിട്ടായിരിക്കും അയാൾക്ക് സ്വന്തം വിസർജ്ജ്യം കഴിക്കേണ്ടി വന്നത് എന്ന ചിന്ത അയാളെ അതിനോടകം അലട്ടി തുടങ്ങിയിരുന്നു. നാരായണൻ കാർ തുറന്ന് മെല്ലെ പുറത്തേക്കിറങ്ങി. അടുത്തൊരു ഹോട്ടലിൽ ചെന്ന് ഒരു പൊതി നിറയെ ഇഡ്ഡലി അയാൾക്ക് വാങ്ങിച്ചു കൊടുത്തു. അയാൾ നിമിഷനേരം കൊണ്ട് അത് മുഴുവൻ കഴിച്ചു തീർത്തു.

ഭക്ഷണം തീർന്നപ്പോൾ മാത്രമാണ് അയാൾ ഭക്ഷണം കൊടുത്തയാളെക്കുറിച്ച് ഓർക്കുന്നത് പോലും. ആ വൃദ്ധൻ നാരായണൻ കൃഷ്ണനെ ആദരവോടെ നോക്കി. വാക്കുകൾ പോലും കിട്ടാതെ അയാൾ നോക്കി നിൽക്കുന്നത് നാരായണന്റെ മനസ്സിൽ മായാതെ കിടന്നു. താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ആളില്ലാതെ വലിച്ചെറിയുമ്പോൾ ഇവിടെ ഒരാൾ സ്വന്തം മലം കഴിച്ച് വിശപ്പ് മാറ്റുന്നു. ആ നിമിഷം അയാൾ തീരുമാനിച്ചു, ഇനി താൻ പാചകം ചെയ്യാൻ പോകുന്നത് ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടി മാത്രമാകുമെന്ന്.
അങ്ങനെയൊരു ചിന്തയിൽ നിന്നാണ് 2003-ൽ ‘അക്ഷയ’ എന്ന സ്ഥാപനം ഉടലെടുക്കുന്നത്. വിശന്ന് കിടക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം എന്ന ചിന്തയിൽ നിന്നാണ് അക്ഷയപാത്രം എന്ന വാക്കിനോട് സാദൃശ്യം പുലർത്തുന്ന അക്ഷയ എന്ന പേര് നാരായണൻ തിരഞ്ഞെടുത്തത്. ഡോക്ക് നഗറിലാണ് അക്ഷയയുടെ ഓഫീസ്. രാവിലെ 4 മണിക്ക് തയ്യാറാക്കുന്ന ഭക്ഷണവുമായി ആറരക്ക് പുറപ്പെടുന്ന മാരുതി ഓമ്നി ഓടിക്കുന്നതും നാരായണൻ തന്നെയാണ്. 170 കിലോമീറ്റർ ചുറ്റളവിലുള്ള ഭക്ഷണം ആവശ്യമുള്ളവരെ തേടി ആ വണ്ടി ചെല്ലുന്നു.

ആ വണ്ടിയിൽ ഭക്ഷണം വരുന്നതും കാത്ത് മധുരയുടെ പല ഭാഗങ്ങളിലായി ഇപ്പോഴും കാത്തിരിക്കുന്നത് ഏതാണ്ട് 500-ൽ അധികം സാധുമനുഷ്യരാണ്. അറുപത് വയസ്സ് പിന്നിട്ടവരാണ് ഇതിൽ അധികവും. കൂടാതെ മക്കൾ ഉപേക്ഷിച്ചു പോയവരും ജോലി ചെയ്യാൻ ആരോഗ്യമില്ലാത്തവരും ബലാത്സംഗത്തിന് ഇരയായ യുവതികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. അക്ഷയയുടെ വണ്ടി ദൂരെ നിന്ന് കാണുമ്പോൾ തന്നെ, അവരുടെയെല്ലാം കണ്ണുകൾ പ്രകാശഭരിതമാകും. വർഷങ്ങളായി അക്ഷയയുടെ ഭക്ഷണം വാങ്ങി വിശപ്പ് മാറ്റുന്നവരാണ് അവരിൽ പലരും.

ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം നൽകാനാണ് അക്ഷയ ശ്രമിക്കുന്നത്. രാവിലെ ഊണും ഉച്ചക്ക് വെജിറ്റബിൾ പുലാവും സബ്ജിയും രാത്രി ചപ്പാത്തിയും കറിയുമാണ് അവർ നൽകി വരുന്നത്. സ്പോൺസർ ഉണ്ടെങ്കിൽ വിശേഷ ദിവസങ്ങളിൽ മധുരപലഹാരങ്ങളും വിതരണം ചെയ്യും. പതിനൊന്നര മുതൽ മൂന്നര വരെയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ആറര മുതല്‍ പത്തര വരെ രാത്രി ഭക്ഷണവും.
നാരായണൻ ജനിച്ചത് മധുരയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ കുടുംബവേരുകൾ തിരുവനന്തപുരത്താണ്. ഇപ്പോഴും വർഷത്തിലൊരിക്കൽ കുടുംബക്ഷേത്രമായ കടക്കൽ ഭഗവതി ക്ഷേത്രത്തിൽ വരും. കുട്ടിക്കാലത്ത് വലിയ കുസൃതിക്കാരനായിരുന്നു നാരായണൻ കൃഷ്ണൻ. ഒരിക്കൽ വീട്ടിൽ ഉറുമ്പിന്റെ ശല്യം മാറാതായപ്പോൾ നാരായണന്റെ അച്ഛൻ വീട് മുഴുവൻ അന്വേഷിച്ചു, എവിടെ നിന്നാണ് ഉറുമ്പിന്റെ വരവ് എന്നറിയാൻ.

Advertisementഅന്വേഷണം ചെന്നു നിന്നത് നാരായണന്റെ മുറിയിലാണ്. ഉറുമ്പുകൾക്ക് ശർക്കര നൽകി സൽക്കരിച്ചതായിരുന്നു നാരായണൻ. ആ കുസൃതിക്കാരനായ ചെറുപ്പക്കാരനാണ് CNN ചാനൽ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച റിയൽ ഹീറോ ആയത്. ആ പട്ടികയിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേരെ ഉണ്ടായിരുന്നുള്ളൂ. ഒരാൾ സാക്ഷാൽ എ.ആർ.റഹ്മാനും മറ്റൊന്ന് കനിവിന്റെ സാന്ത്വനവുമായി തെരുവുമക്കൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന നാരായണൻ കൃഷ്ണനും. CNN-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നാരായണൻ പറഞ്ഞത് ഇങ്ങനെയണ്.
“എന്നോട് പലരും ചോദിക്കാറുണ്ട്, നാളെയും നിങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നവർക്ക് ഭക്ഷണം കൊടുക്കാൻ പറ്റുമെന്ന് എന്താണ് ഇത്ര ഉറപ്പെന്ന്. ഞാൻ അവരോട് പറയുന്നു, ഞാൻ നടത്തുന്നത് ഹോട്ടലല്ല. ഇന്ന് എന്നെ സഹായിക്കാൻ വരുന്നവർ നാളെയും വരും. എനിക്കുറപ്പുണ്ട്. അവർ വന്നില്ലെങ്കിൽ വേറെ ആരെങ്കിലും വരും. അക്ഷയ തുടങ്ങിയ ദിവസം എന്റെ അമ്മ എന്നോട് പറഞ്ഞ വാചകമാണ് അന്നും ഇന്നും എനിക്ക് പ്രചോദനം. അമ്മ അന്ന് എന്നോട് പറഞ്ഞു. നീ നാട്ടുകാർ പട്ടിണി കിടക്കാതെ നോക്ക്. നീ പട്ടിണിയാവാതെ ഞങ്ങൾ നോക്കിക്കോളാം!!”

സിനിമ എന്ന മാധ്യമത്തിലൂടെ ഒരു സാമൂഹിക പ്രവര്‍ത്തകനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉസ്താദ് ഹോട്ടലിന് കഴിഞ്ഞിട്ടുണ്ട്. വിശക്കുന്നവര്‍ക്ക്.. എനിക്ക് വിശക്കുന്നു എന്ന് പറയാന്‍ പോലും കഴിയാത്തവര്‍ക്ക് ആഹാരവും ആശ്വാസവുമായെത്തുന്ന നാരായണൻ കൃഷ്ണന്‍ ഈ സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണെങ്കിൽ പോലും വലിയ പ്രാധാന്യമുള്ള കഥാപാത്രമാണ്. കാരണം ഉസ്താദ് ഹോട്ടൽ എന്ന സിനിമയില്‍ നിറഞ്ഞു നിൽക്കുന്ന ആഹാരമെന്നത് ഒരു ചില്ലറ വിഷയമല്ല.

സിനിമയിലെ ഒരു സീനില്‍ ഷെഫ് ആയ ദുൽഖറിന്റെ നായകകഥാപാത്രം ഒരു കേക്കില്‍ പൂത്തിരി കത്തിച്ചു വയ്ക്കുന്നു, കേക്ക് പൊട്ടിത്തെറിച്ച് അതിഥികളുടെ മുഖത്ത് വീഴുന്നു, എല്ലാരും ആര്‍ത്തു ചിരിക്കുന്നു. അവിടെ ആഹാരം എന്നത് കഴിക്കാനുള്ളത് എന്നതിലുപരി ആഘോഷത്തിനുള്ള ഒരു ഉപകരണമായി മാറുകയാണ്‌. അവിടെയാണ് സ്വന്തം വിസര്‍ജ്യം ഭക്ഷിച്ചു വിശപ്പടക്കേണ്ടി വരുന്നവന്റെ ഗതികേടിലേക്ക് നോക്കി പരിവര്‍ത്തനം സംഭവിച്ച നാരായണൻ കൃഷ്ണൻ എന്ന മനുഷ്യന്റെ വില നാം ശരിക്കും അറിഞ്ഞു തുടങ്ങുന്നത്.

രുചിയുടെ, വിശപ്പിന്‍റെ, മനുഷ്യത്വത്തിന്‍റെ രസതന്ത്രം സംസാരിച്ച ഉസ്താദ് ഹോട്ടല്‍ ഇറങ്ങിയിട്ട് 9 വര്‍ഷം..!!

Advertisement 

 158 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
controversy4 mins ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy4 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence7 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement