Narayanan Nambu

അംഗീകാരങ്ങൾ നൽകുമ്പോൾ ചിരിക്കും, വിമർശനമാകുമ്പോൾ വെറുക്കും…!!

ലോക്ക് ഡൌൺ കാലത്തും അതിനുമുന്നെയും തങ്ങളുടെ സർഗ്ഗ വാസനകൾ കൊണ്ടും വെത്യസ്തമായ കഴിവുകൾകൊണ്ടും പ്രശസ്തരായ ഒരുപാട് സോഷ്യൽ മീഡിയ പെർഫോർമേഴ്‌സ് ഉണ്ട് കേരളത്തിൽ. സോഷ്യൽ മീഡിയക്കും പുറത്ത് യൂട്യൂബിൽ ആണെങ്കിലും ലക്ഷകണക്കിന് followers ഉള്ള vloggers ഉണ്ട്. ഇവർക്കെല്ലാം ഇത്രെയും followers ഉണ്ടായത് അവരുടെ കഴിവ് കൊണ്ടാണ്, ആ കഴിവിനെ ജനം ഇഷ്ടപെട്ടത് കൊണ്ടാണ്.ചെയ്ത work/പെർഫോമൻസ് നല്ലതാണ് എന്ന് പറഞ്ഞാൽ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവർ, അങ്ങനെയുള്ള appreciations ലൂടെ അംഗീകരിക്കപ്പെട്ടവർ ആണ് അവർ എല്ലാവരും. മികച്ച കമന്റ്സ് കണ്ട് സന്തോഷിച്ചവർ, അതുവഴി ലഭിച്ച interviews ഒക്കെത്തിലൂടെയും കൂടുതൽ reach നേടിയവർ. അവർ നേടിയ ഈ റീച് തീർച്ചയായും അവരുടെ കഴിവിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച പ്രേക്ഷകർ കാരണമാണ് ഉണ്ടായത്. അല്ലെങ്കിൽ നിങ്ങൾ ഇത്രവേഗം പ്രശസ്തർ ആകില്ല.

ഇങ്ങനെ ഒരു ‘audience-mob’ നൽകിയ പ്രോത്സാഹനങ്ങളും കയ്യടികളും സന്തോഷത്തോടെ സ്വീകരിച്ചവർ അതേ audience-mob അവർ ചെയ്ത പെർഫോമൻസ് മോശം ആണെന്ന് പറയുമ്പോൾ അതും അതുപോലെ സ്വീകരിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സോഷ്യൽ മീഡിയയിൽ കണ്ട് വരുന്ന ഒരു പ്രവണതയാണ്. ഇത് ഇങ്ങനെ ഒരു വിമർശനം വന്നാൽ അങ്ങ് ന്യായീകരിക്കാൻ തുടങ്ങും. ‘ഒരു കൂട്ടം ജനങ്ങൾക്ക്’ ഇഷ്ടമായതുകൊണ്ടാണ് അവരുടെ മുൻകാല പെർഫോമൻസ് കയ്യടി നേടിയത്, അതുപോലെ ‘ഒരു കൂട്ടം ജനങ്ങൾക്ക്’ ഇഷ്ടമാകാത്തത് കൊണ്ടാണ് ഈ പെർഫോമൻസ്ന് ഇത്രെയും വിമർശനം വരുന്നത് എന്നൊരു തിരിച്ചറിവിന്റെ കാര്യമേയുള്ളു. എന്നാൽ അങ്ങനെയല്ല സാധാരണ ഉണ്ടാകാറുള്ളത് എന്നത് വിഷമകരം.ഇത്തരക്കാർ സ്ഥിരം പറയുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. നമുക്ക് നോക്കാം :

May be an image of 1 person and text that says "KINDNESS SHARE CHAT TWEET FOLL SEARCH Accept both compliments and criticism. It takes both sun and rain for a flower to grow."“എന്റെ പ്രകടനം, എന്റെ ചാനൽ.. എനിക്കിഷ്ടമുള്ളത് ഞാൻ പാടും, അഭിനയിക്കും, പറയും. ആസ്വദിക്കാൻ ഇഷ്ടമുള്ളവർ കേട്ടാൽ മതി. അല്ലാത്തവർക്ക് unsubscribe ചെയ്ത് പോകാം..”
“ഞാൻ പറഞ്ഞിട്ടല്ലല്ലോ എനിക്ക് സപ്പോർട്ട് തന്നത്. ഞാൻ ആരുടേയും വീട്ടിൽ വന്നു പറഞ്ഞിട്ടില്ല എന്റെ വീഡിയോയ്ക്ക് like അടിക്കാൻ ”
“എനിക്ക് ഞാൻ ചെയ്തത് അതുപോലെ മനസിലാകുന്ന വേറെ ബുദ്ധിയുള്ള ഓഡിൻസ് ഉണ്ട്. അവർ കണ്ടോളും ”
“നിങ്ങൾക്ക് ഞാൻ ചെയ്തത് മനസിലാക്കാഞ്ഞിട്ടാണ്..ഇതിങ്ങനെയാണ്.. (ലാൽ, best actor jpeg.)”
“സോഷ്യൽ മീഡിയയിൽ ഒന്നുമാകാൻ സാധിക്കാത്തത്തിൽ ഉള്ള frustration, anger, hatred കൊണ്ടാണ് ഈ വിമർശനം. ഞാൻ പെട്ടെന്ന് പ്രശസ്തി നേടിയതിൽ ഉള്ള കണ്ണ് കടി /അസൂയ കൊണ്ട് വിദ്വേഷികൾ ചെയ്യുന്നതാണ് ഇതൊക്കെ”
“ആരൊക്കെയോ purposefully ടാർഗറ്റ് ചെയ്യുകയാണ് എന്നെ. വീഡിയോ മോശമായത് കൊണ്ടല്ല.. ദുഷ്പ്രചാരങ്ങൾ ആണ് എല്ലാം”
“ഇത് ഇന്ത്യയാണ്. ഏതൊരാൾക്കും ഇഷ്ടമുള്ളത് ചെയ്യാം എന്നത് human right ആണ്. അതുകൊണ്ട് ഞാൻ ഇഷ്ടമുള്ളത് വീഡിയോ ഇടും. അതെന്റെ സ്വാതന്ദ്ര്യമാണ്. ഞാൻ ഇനിയും ഇതുപോലെ വീഡിയോ ഇട്ട് മുന്നോട്ട് പോകും..”
അതായത് അഭിനന്ദിച്ചപ്പോ എല്ലാ പ്രെവിലേജും സ്വീകരിച്ചിട്ട് ഒരു വിമർശനം വരുമ്പോൾ ഈ ഡയലോഗുകൾ പറയുന്നവർ ഭയങ്കര danger ആണെന്ന് തോന്നീട്ടുണ്ട്. വിമർശനത്തെ അംഗീകരിക്കാനുള്ള മടി.
രണ്ട് സിറ്റുവേഷൻ നോക്കാം.

  1. നിങ്ങൾ ഒരു പെർഫോമൻസ് ചെയ്തു. ഒന്നോ രണ്ടോ ആൾക്കാർ മോശം പറഞ്ഞു. ആയിരിക്കണക്കിന് ആൾക്കാർ ആ പെർഫോമൻസ് നല്ലതാണെന്നു പറഞ്ഞു. ആ വിമർശനം പറഞ്ഞവരെ നിങ്ങൾക്ക് വേണമെങ്കിൽ അംഗീകരിക്കാം, അല്ലെങ്കിൽ കേട്ടില്ല എന്ന് നടിക്കാം. കാരണം ഒരു mob audience ആ പെർഫോമൻസിനെ അംഗീകരിച്ചവർ ആണ്.
  2. നിങ്ങൾ ഒരു പെർഫോമൻസ് ചെയ്തു. ചുരുങ്ങിയ ചിലർ അഭിനന്ദിച്ചു. എന്നാൽ അതിനും ആയിരകണക്കിന് ആൾക്കാർ പെർഫോമൻസ് മോശമാണെന്നു പറഞ്ഞു വിമർശിച്ചു. ഈ ഒരു സിറ്റുവേഷനിൽ ആ mob ഓഡിൻസിന്റെ വിമർശനത്തെ അംഗീകരിക്കുക തന്നെയാണ് ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്നു.

വിമർശനത്തെ അതുപോലെ ഉൾക്കൊണ്ടു, അംഗീകരിച്ചു മുന്നോട്ട് പോവുക എന്നത് ഏത് കലാകാരനും ഭാവിയിൽ ഗുണം മാത്രമേ ചെയ്യുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ പ്രേക്ഷകരുടെ മനസ്സിൽ കൂടുതൽ അംഗീകരിക്കപെടുകയാണ് ചെയ്യുന്നത്.

May be an image of text that says "Pinned by Arya Dhayal Arya Dhayal 1 day ago Hellow friends just wanted to repeat that this IS not a cover version but a jam session of the song. Please do understand the difference between both. Thank you 2.4K 493 493 .493 REPLIES"ഇപ്പോൾ വിമർശനം നേരിടുന്ന ആര്യ ദയലിന്റെ scenario കണ്ടപ്പോൾ തോന്നിയ കാര്യമാണ് ഇത്. ആര്യയെ അല്ല directly പറഞ്ഞത്, ആര്യ മേൽ പറഞ്ഞപോലെ ഒന്നും പ്രതികരിച്ചിട്ടുമില്ല.പക്ഷേ basically സോഷ്യൽ മീഡിയ വഴി പ്രശസ്തരായവരിൽ കൂടുതലായും ഇങ്ങനെ ഒരു പ്രവണത കണ്ടിട്ടുണ്ട്. Dislike നെ അതുപോലെ സ്വീകരിച്ചവർ വളരെ വളരെ rare ആണ്. ഭൂരിഭാഗം പേർക്കും ഇഷ്ടായില്ല എന്നുകണ്ടാൽ ,”ഒക്കെ മക്കളെ. Next ടൈം വീഡിയോ അടിപൊളിയാക്കും..”
ഈ മറുപടി പോരെ..?!!!

You May Also Like

രംഗബോധമില്ലാത്ത കോമാളി

“അപ്പോള്‍ ഇത് ഇപ്പോള്‍ മൂന്നാം തവണ ആണല്ലേ…” “ഉം…” “ഹ ഹ ഹ കഷ്ടം തന്നെ…മൂന്നു തവണയും പരാജയപെട്ടു എന്ന് പറഞ്ഞാല്‍ അത് നാണകെട് തന്നെ മഹാ നാണകെട്…” ഞാന്‍ നിര്‍വികാരത്തോടെ അയാളുടെ മുഖം നോക്കി.ആ കണ്ണുകളില്‍ തെല്ലും സഹാതാപമുണ്ടായിരുന്നില്ല,ഒരു ആ വാക്കുകളില്‍ ഒരു തരിമ്പു സ്നേഹം പോലും ഉണ്ടായിരുന്നില്ല…ആ മുഖത്തു നിന്നും എനിക്ക് വായിച്ചെടുക്കാന്‍ സാധിച്ചു എന്നോടുള്ള,എന്‍റെ ചെയ്തികളോടുള്ള അയാളുടെ പുച്ഛം.അങ്ങനെയല്ലെങ്കിലല്ലെ അത്ഭുതപെടേണ്ടതുള്ളു.മുന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപെട്ടവനോട് ഇതില്‍ കൂടുതല്‍ ബഹുമാനം തോന്നുന്നത് എങ്ങനെ???കൌണ്‍സിലര്‍ ആണെങ്കിലും അയാളും ഒരു മനുഷ്യന്‍ തന്നെയല്ല…മനുഷ്യന്‍ മറ്റുള്ളവരുടെ ദുരിതങ്ങളില്‍ ആഹ്ലാതം കണ്ടെത്തുന്ന പ്രകൃതിയില്ലേ ഒരേ ഒരു ജീവി !!!

പെട്രോൾ പമ്പിൽ നടപ്പാക്കാൻ പോകുന്ന ഫാസ്റ്റ്ലെയൻ എന്ന സംവിധാനം എന്ത് ?

പെട്രോൾ പമ്പിൽ നടപ്പാക്കാൻ പോകുന്ന ഫാസ്റ്റ്ലെയൻ എന്ന സംവിധാനം എന്ത് ? അറിവ് തേടുന്ന പാവം…

എന്റെ ആപ്പിള്‍

അരണ്ട വെളിച്ഛം കതകിന്റെ വിടവില്‍ കൂടി റീനു കാണുന്നുണ്ടായിരുന്നു. പക്ഷെ അവള്‍ക്കു ഇപ്പോഴും നിശചയമില്ല പകലോ അതൊ പാതിരാത്രിയോ എന്ന്… ചലനമറ്റ ശരീരം പോലെ ഒരു മൂലയില്‍ ചുരുണ്ട് കിടക്കുന്ന അവളുടെ മനസ്സിനും ചിന്തകള്‍ക്കും ചലനം നഷ്ടപ്പെട്ടില്ല .അറിയാതെ കവിളുകളിലേക്കൊഴുകുന്നു കണ്ണീര്‍ തുള്ളികള്‍ അത് പറയുന്നുണ്ടായിരുന്നു. പൊട്ടി കരഞുകൊണ്ട് റീനുവിനൊരുപാട് പറയാനുണ്ട്…പക്ഷെ വരണ്ട തൊണ്ടയില്‍ നിന്നും വെറുമൊരു ഞെരക്കം മാത്രമാണു പുറത്ത് വരുന്നത്.

KSRTC ബസ് ലൈസൻസ് എങ്ങനെയാ എടുക്കുന്നതെന്ന് കാണണ്ടേ നിങ്ങൾക്ക്

KSRTC ബസ് ലൈസൻസ് എങ്ങനെയാ എടുക്കുന്നതെന്ന് കാണണ്ടേ നിങ്ങൾക്ക്