ബിഗ്‌ബോസ് സമൂഹത്തിന് ആപത്തോ? : ഒരവലോകനം…!!

നാരായണൻ

ഞാൻ കഴിഞ്ഞ 4 തവണയും ബിഗ് ബോസ് almost ഫുൾ എപ്പിസോഡുകൾ കാണാൻ ശ്രമിച്ചിട്ടുള്ള ആളാണ്. I love the show…!! ഒരു പ്രത്യേക അഡിക്ഷൻ ആണ് ബിഗ്‌ബോസ് തന്നിട്ടുള്ളത്. ഒരു എന്റർടൈൻമെന്റ് ഷോ ആയിട്ടാണ് ബിഗ് ബോസ് ഞാൻ കാണാറുള്ളത്. ഒരു മിസ്റ്റർ പേഴ്സണാലിറ്റി മത്സരം ആയിട്ട് കാണാറില്ല. ഏറ്റവും നല്ല മനുഷ്യൻ, ഏറ്റവും പൊളിറ്റിക്കലി കറക്റ്റ് ആയ മനുഷ്യൻ, ഏറ്റവും സാമൂഹ്യ നന്മ ഉള്ള മനുഷ്യൻ തുടങ്ങിയതൊന്നും അല്ല ബിഗ്‌ബോസ് വഴി തിരഞ്ഞെടുക്കപെടുന്നത്.ഷോയിലൂടെ ഏറ്റവും എന്റർടൈൻമെന്റ് തരുന്ന വ്യക്തി ആണ് വിന്നർ ആകേണ്ടത് എന്ന് വിശ്വസിക്കുന്നു. അങ്ങനെ ആര് ഷോയിൽ ഏറ്റവും entertainment value തരുന്നുവോ അവരെ support ചെയ്യാറുണ്ട്. ആ ബിഗ്‌ബോസ് ഷോ കഴിഞ്ഞാൽ ആ ആരാധനയും കാര്യങ്ങളും അവിടെ നിർത്തും. പിന്നെ അവരുടെ പിന്നാലെ പോയി support ചെയ്യാനോ അവരുടെ personal കാര്യങ്ങളിൽ ചർച്ച നടത്തി fan orgasm അടിക്കാനോ ശ്രമിക്കാറില്ല.
ഈ കഴിഞ്ഞ സീസണുകൾ ഒന്ന് വെറുതെ വിലയിരുത്തുകയാണ്.

ബിഗ് ബോസ് സീസൺ 1

ഇതുവരെ നടന്ന സീസണുകളിൽ ഏറ്റവും ഇഷ്ടപെട്ടത് ബിഗ്‌ബോസ് സീസൺ 1 ആണ്. സാബുമോൻ തന്നെ ആയിരുന്നു favourite contestant. സാബുമോനെ പോലെയുള്ള ഒരു contestant ഇനി ജനിച്ചു വരേണ്ടിവരും എന്ന് തോന്നുന്നു. ടാസ്കുകളിൽ ആയാലും, സംസാരിക്കുന്ന കാര്യങ്ങളിൽ ആയാലും, game tactics കളിൽ ആയാലും സാബുമോൻ കിങ് ആയിരുന്നു. ഗംഭീര പെർഫോമൻസ് ആയിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. രഞ്ജിനിയുമായുള്ള സൗഹൃദം, പോലീസ് കുറ്റന്വേഷണത്തിലെ വിജയം ഇതൊക്കെ ഗൂഗിൾ സാബുവിന്റെ gaming മികവ് ഉയർത്തികാണിക്കുന്നു. നല്ല contestants ആയിരുന്നു. ശത്രുതയുമായി വന്ന രഞ്ജിനി ഹരിദാസ് അവസാനം തിരികെ ഇറങ്ങുമ്പോൾ ഏറ്റവും admire ചെയ്തിരുന്നത് സാബുമോനെ ആയിരുന്നു. സാബുവിന് പുറമെ പെർലി മാണി, ഷിയാസ്,ബഷീർ, രഞ്ജിനി, അർച്ചന, സുരേഷ് തുടങ്ങിയ വളരെ മികച്ച competitors ഉണ്ടായിരുന്നു ആ സീസണിൽ. ഷിയാസും പേർളിയും ബഷീർ ബഷിയും ഒക്കെ കിടിലൻ contestants ആയിരുന്നു.

ഈ സീസണിലെ ‘കറുത്ത കുതിര’ സീരിയൽ നടി അർച്ചന സുശീലൻ ആയിരുന്നു. മലയാളം അത്ര വശമില്ലാതിരുന്ന അർച്ചന ആദ്യദിവസം മുതൽ 91ആം ദിവസം പുറത്താകുന്നതുവരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന contestant ആയിരുന്നു അർച്ചന എന്നതും ചിന്തിക്കേണ്ടതാണ്. എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റിയാണ് അർച്ചന ബിഗ്‌ബോസ് ഹൗസിൽ 7ആം സ്ഥാനത് ഫിനിഷ് ചെയ്തത്.

ബിഗ്‌ബോസ് സീസൺ : 2

ബിഗ്‌ബോസ് സീസൺ 2 ഏറ്റവും ഇഷ്ടപ്പെട്ട contestant രജിത് കുമാർ ആയിരുന്നു. ആ സീസൺ കൊറോണ കാരണം വിന്നർ ഉണ്ടായില്ല. 75 ദിവസം കഴിഞ്ഞപ്പോൾ നിർത്തേണ്ടതായി വന്നു. ഒരു പക്ഷേ ഒരു contestant ന് വേണ്ടി ഇത്രേയുമധികം വൈകാരികമായി ഇത്രേയുമധികം മലയാളി പ്രേക്ഷകർ ചിന്തിച്ച ഒരു സീസൺ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് പറയാം. രജിത് കുമാറിന്റെ മുന്നേയുള്ള ideologies നോട്‌ ഏറ്റവും അധികം എതിർപ്പുള്ള ഒരു വ്യക്തിയാണ് ഞാൻ. പക്ഷെ ആ ഷോയിൽ പുള്ളിയുടെ game strategy അപാരം ആയിരുന്നു. അറിഞ്ഞോ അറിയാതെയോ പുള്ളി ഗെയിമിൽ കാണിച്ചതൊക്കെ കിടിലൻ thugs ആയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇത്രെയും ആരാധകർ ആ സീസണിൽ ഉണ്ടായിരുന്നത്. അതോടൊപ്പം അദ്ദേഹത്തിനൊപ്പം നിൽക്കാവുന്ന ഒരു എതിരാളി ആ സീസണിൽ ഉണ്ടായിരുന്നില്ല. Conjunctivitis ഹൌസിൽ പിടിപെടുകയും കുറേപേർ അതുമായി ബന്ധപ്പെട്ട് പുറത്ത് പോയി തിരികെ വന്നപ്പോൾ പുറത്ത്‌ audience pulse അറിഞ്ഞതും തിരിച്ചുവന്ന് അതിനനുസരിച്ചു കളിക്കാൻ തുടങ്ങിയതും രസംകൊല്ലി ആയി. പവൻ- രജിത് കൂട്ടുകെട്ട് സൂപ്പർ ആയിരുന്നു. ആര്യയുമായി രജിത് കുമാറിന് ഉണ്ടായിരുന്ന rifts പുറത്തുണ്ടാക്കിയ impacts വളരെ വലുതായിരുന്നു. അവസാനം ഒരു ഊളത്തരം കാണിച്ചതുകൊണ്ട് രജിത് കുമാർ അർഹമായി പുറത്തായി. കൊറോണ കാരണം വിന്നർ ഇല്ലാതിരുന്ന സീസൺ പക്ഷേ ഓർമ്മിക്കപ്പെടുന്നത് രജിത് കുമാറിലൂടെ ആയിരുന്നു. രജിത് കുമാറിനെ പുറത്താക്കിയ എപ്പിസോഡ് സംപ്രേക്ഷണം ചെയ്ത രാത്രിയിൽ ഏഷ്യാനെറ്റിനോടുള്ള പ്രതിഷേധ സൂചകമായി 55 ഇഞ്ചിന്റെ ടീവീ “ഏഷ്യാനെറ്റ്‌ ഇനി കാണില്ല” എന്നുപറഞ്ഞു എറിഞ്ഞുപൊട്ടിച്ച ചേട്ടനെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. അദ്ദേമൊക്കെ ഇപ്പോ എവിടാണോ എന്തോ.

ഈ സീസണിലെ കറുത്ത കുതിര RJ രഘു ആയിരുന്നു. ടാസ്കുകളിൽ ഒക്കെയും അമ്പേ പരാജയം ആയിട്ടും ഒരു കോഴിക്കോടുകാരന് മാത്രം സാധിക്കാവുന്ന വായ്താളം കൊണ്ട് കുറച്ചൊക്കെ ആരാധകരെ ഉണ്ടാക്കാൻ രഘുവിനു സാധിച്ചു. ആദ്യ ദിനങ്ങളിൽ ഔട്ട്‌ ആകുമെന്ന് ധരിച്ചിരുന്ന രഘു ഒരു പക്ഷേ രജിത് കുമാർ ഔട്ട്‌ ആയതിനു ശേഷവും ബിഗ്‌ബോസ് തുടർന്നിരുന്നെങ്കിൽ വിന്നർ ആയേനെ എന്ന് തോന്നിയിട്ടുണ്ട്.

ബിഗ് ബോസ് സീസൺ : 3

ബിഗ് ബോസ് സീസൺ 3 ഏറ്റവും ഇഷ്ടപ്പെട്ട contestant മണിക്കുട്ടൻ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു വിന്നർ. രജിത് കുമാറിന്റെ strategy follow ചെയ്ത് ഒറ്റപ്പെടൽ tactics പുറത്തെടുത്ത ഫിറോസ് ഖാൻ ദയനീയമായി പുറത്താക്കപെടുന്ന കാഴ്ച കണ്ട ഈ സീസൺ സ്വതവേ ബോർ ആയിരുന്നു. അലക്ക് ടാസ്ക്കും സർവകലാശാലയും രസമായിരുന്നു. സീസൺ വിന്നർ ആയ മണിക്കുട്ടൻ പോലും വിജയിക്കാൻ അർഹൻ ആണോന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടിവരും. അവസാനമായപ്പോഴേക്കും ഷോ quit ചെയ്ത് പോയ മണിക്കുട്ടനെ പിന്നീട് ഷോയിലേക്ക് തിരികെകൊണ്ട് വന്ന് വിജയിപ്പോയിച്ചപോലെയാണ് തോന്നിയത്. ആ സീസണിലും നല്ല തണ്ടിക്ക് തണ്ടി ആയ എതിരാളികൾ ഇല്ലായിരുന്നു എന്നതാണ് പരാജയ കാരണം. സായി, അനൂപ്, ഋതു, നോബ്ബി,ഡിമ്പൽ,കിടിലൻ ഫിറോസ് തുടങ്ങിയവരായിരുന്നു പ്രധാന contestants. ആരും തന്നെ ഒരു പരിധിവിട്ട് entertaining ആയിരുന്നില്ല. ഫിറോസ് ഖാൻ ആകട്ടെ entertaining ആയിരുന്നെങ്കിൽ കൂടി ഭയങ്കര toxic ആയിരുന്നു എന്നത് നെഗറ്റീവ് അടിച്ചു. ആദ്യത്തെ 50 ദിവസം മണിക്കുട്ടൻ മികച്ച പ്രകടനം ആയിരുന്നെങ്കിലും അവസാനം ആയപ്പോഴേക്കും ബോറിങ് ആയി. അങ്ങനെ മൊത്തത്തിൽ ഒരു തണുത്ത സീസൺ ആയിരുന്നു ഇത്.

ഈ സീസണിലെ കറുത്ത കുതിര ഒരേയൊരു അനൂപ് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അനൂപ് ഇത്രെയും മികച്ച പെർഫോമൻസ് നടത്തിയത്. ഫിറോസ് ഖാനുമായുള്ള പ്രശ്നങ്ങളിൽ എല്ലാം സ്കോർ ചെയ്തത് അനൂപായിരുന്നു. ഗെയിമുകളിൽ എല്ലാം തകർപ്പൻ പ്രകടനവും. മറ്റ്‌ വമ്പന്മാരെ എല്ലാം മലർത്തിയടിച്ചു ഫൈനൽ stage ൽ എത്തിയ അനൂപ് ശെരിക്കും അഭിനന്ദനം അർഹിക്കുന്നു.

ബിഗ്‌ബോസ് സീസൺ : 4

ബിഗ്‌ബോസ് സീസൺ 4 ഏറ്റവും പ്രിയപ്പെട്ട contestant blesslee ആയിരുന്നു. ദിൽഷ ആയിരുന്നു സീസൺ വിജയിച്ചത്. നല്ലൊരു സീസൺ ആയിരുന്നു ഇത്. സീസൺ of different colors എന്ന തീം പോലെ വളരെ വെത്യസ്തമായ contestants ആയിരുന്നു. റോബിൻ രാധാകൃഷ്ണൻ – ജാസ്മിൻ – റിയാസ് fights തന്നെയായിരുന്നു ഈ സീസണിലെ most entertaining വാല്യൂ നൽകിയത്. തുടക്കത്തിൽ റോബിനെ ഇഷ്ടമായിരുന്നു എങ്കിലും toxicity കൂടിയപ്പോൾ പിന്നീട് അത് ജാസ്മിനിലേക്ക് മാറി. പിന്നെ ജാസ്മിനും toxicity കൂടിയപ്പോൾ അത് ബ്ലസിലിയിലേക്കും മാറി. എങ്കിൽകൂടി ബ്ലെസ്ളീയോടും മറ്റ്‌ സീസണുകളിൽ ഉള്ളവരോടുള്ളത് പോലെ ഒരു ഇഷ്ടം ഇല്ലായിരുന്നു. ബ്ലെസ്ലിക്ക്‌ കുറച്ചു അമിത വിധേയത്വം കൂടുതലായി തോന്നി. Unpredictable ആയ സീസൺ ആയിരുന്നു ഇത്. ബാക്കി സീസണുകളിൽ ഒക്കെയും വിജയിയെ ഒരു 80 ഡേയ്‌സ് കഴിഞ്ഞാൽ ഏകദേശം മനസിലായിരുന്നു. പക്ഷേ ഇതിൽ റോബിനും ജാസ്മിനും ഷോയിൽ നിന്നും പോയതോടെ ആര് വിജയിക്കും എന്ന കൺഫ്യൂഷനിൽ ആയിരുന്നു. റോബിനും ജാസ്മിനും മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ അവർ ആരെങ്കിലും വിജയിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അവർ രണ്ട് പേരും പുറത്ത് പോയത് കൺഫ്യൂഷൻ ജനിപ്പിച്ചു. ഏവരെയും ഞെട്ടിച്ചുകൊണ്ട് ദിൽഷ പ്രസന്നൻ വിജയിച്ചു. റോബിന്റെ ഫാൻസ്‌ വോട്ട് മറിച്ചത് കൊണ്ട് വിജയിച്ചതെന്ന് പറയപ്പെടുമ്പോഴും (സത്യമാണെന്ന് തോന്നിയിട്ടുണ്ട്) ടാസ്കുകളിൽ എല്ലാം ദിൽഷയുടേത് മിന്നുന്ന പ്രകടനം ആയിരുന്നു എന്നതും ഓർക്കുന്നു.

ഈ സീസണിലെ കറുത്ത കുതിര റിയാസ് ആയിരുന്നു. റിയാസ് വരുമ്പോൾ ആരും കരുതിയിരുന്നില്ല അദ്ദേഹം ഇത്രെയും ആരാധകരെ സൃഷ്ടിക്കും എന്ന്. സോഷ്യൽ മീഡിയ വഴി ഒരുപാട് ഫാൻസ്‌ റിയാസിന് കിട്ടി. നിലപാടുകൾ കൊണ്ടും എന്റർടൈൻമെന്റ് വാല്യൂ കൊണ്ടും റിയാസ് മിന്നുന്ന പ്രകടനം തന്നെയാണ് ഹൌസിൽ കാഴ്ചവെച്ചത്. ലോകമെമ്പാടും ഉള്ള ഒരു എന്റർടൈൻമെന്റ് ഷോ ആണ് ബിഗ്‌ബോസ്. 16 വർഷങ്ങൾ ആയി ഹിന്ദിയിൽ നടക്കുന്നു. ബിഗ് ബോസ് ഷോ ഇഷ്ടപ്പെടാതെ ഇരിക്കാം. അതൊക്കെ personal ആണ്.

പക്ഷേ ഇത് കാണുന്നവരെ ഒക്കെ പുച്ഛിക്കുന്ന തരത്തിൽ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെ പൊട്ടകിണറ്റിലെ തവളകൾ ആയിമാത്രമേ കണ്ടിട്ടുള്ളു. ബിഗ്‌ബോസ് സമൂഹത്തിനു ആപത്ത് ആണെന്നൊക്കെ പറയുന്നവരും ഉണ്ട്. ഇതൊരു entertainment പ്രോഗ്രാം ആണ്. സിനിമ, സീരിയൽ ഒക്കെപോലെ പ്രേക്ഷകനെ രസിപ്പിക്കാനുള്ള ഒരു ഷോ. അല്ലാതെയൊന്നും അല്ല ബിഗ്‌ബോസ്. പുച്ഛിക്കുകയും ഇതിന്റെ കൂടെ ബിഗ്‌ബോസ് സ്ഥിരമായി കാണുകയും ചെയ്യുന്നവരും ഉണ്ട് എന്നതും ഒരു വസ്തുതയാണ്.ഈ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ഈ ideas നോട്‌ വിരോധം ഉള്ളവരുണ്ടാകാം, എതിർപ്പുണ്ടാകുന്നവർ ഉണ്ടാകാം. അവരുടെ അഭിപ്രായവും ബഹുമാനിക്കുന്നു.

Leave a Reply
You May Also Like

“ഒന്നുകിൽ‍ നിങ്ങൾ സ്വന്തം വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരൂ, അല്ലെങ്കിൽ ഞാൻ കുടിച്ച വെള്ളം ശുദ്ധീകരിക്കൂ”

മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് ‘ഡോ.ബാബാസാഹേബ് അംബേദ്കർ’.ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യശിൽപിയെ അവതരിപ്പിക്കാൻ

സിദ്ദിക്കിനേയും സായികുമാറിനേയും പുകഴ്ത്തുമ്പോൾ മനപ്പൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന നടൻ

അടിപ്പടം മാത്രം കണ്ട് ടിവിയുടെ മുമ്പിൽ ഇരുന്ന് കുളിര് കോരുന്ന കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടു തുടങിയതാണ് ഈ താരത്തെ..കുട്ടിക്കാലത്ത് ഒരു ദിവസം വിസിആർ വാടകയ്ക്ക്

അമേരിക്കയിൽ ആർ ആർ ആർ സെക്കന്റ് ഹാഫ് കാണിക്കാതെ തിയേറ്റർ

രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ആർ ആർ ആർ വലിയ കളക്ഷൻ നേടി ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു.…

പുളിയുറുമ്പുകള്‍

ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി