മുരളി ഗോപി : പുതിയ ദൃശ്യത്തെ തോളിലേറ്റുമ്പോൾ

87

Narayanan Nambu

മുരളി ഗോപി : പുതിയ ദൃശ്യത്തെ തോളിലേറ്റുമ്പോൾ

ദൃശ്യം 2ന്റെ ട്രൈലെറിൽ മുരളി ഗോപിയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ നെറ്റി ചുളിക്കുകയാണ് ഉണ്ടായത്. കാരണം അദ്ദേഹത്തിന്റെ അഭിനയ ശൈലി ദൃശ്യം പോലെ ഒരു ചിത്രത്തിൽ ഉത്തകുന്നതാണോ എന്നുള്ള സംശയം തന്നെയായിരുന്നു കൂടുതലും. പിന്നേ ഒരു വളരെ മോശം വിഗ്ഗും കൂടി കണ്ടപ്പോൾ പ്രതീക്ഷകൾ കുറഞ്ഞു. മുരളി ഗോപി മലയാളത്തിലെ one of the finest actor ആണ് എന്നതിൽ സംശയമില്ല. എന്നാൽ അധികം pace ഉള്ള കൊമ്മേർഷ്യൽ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ക്ലാസ്സിക്‌ അഭിനയ ശൈലി അത്ര ഫലപ്രദം ആയി വന്നിട്ടില്ല, അല്ലെങ്കിൽ അതിനെ മികച്ച രീതിയിൽ utilise ചെയ്തിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദൃശ്യത്തിൽ മുരളി ഗോപി വരുമ്പോൾ കൗതുകം ഏറെയായിരുന്നു.

പക്ഷേ അത്ഭുതപെടുത്തിക്കൊണ്ട് “തിരക്കഥ” കഴിഞ്ഞാൽ ദൃശ്യം 2ലെ ഏറ്റവും വലിയ asset മുരളി ഗോപിയുടെ തകർപ്പൻ പ്രകടനമാണ്. സിനിമ ഇത്രെയും മനോഹരം ആക്കുന്നതിൽ മുരളിഗോപിയുടെ അഭിനയപരിചയം വളരെ അധികം ഗുണം ചെയ്തിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. കൂടെ ഒരു രക്ഷയുമില്ലാത്ത ഡയലോഗ് ഡെലിവെറിയും. വരാനിരിക്കുന്ന ദിവസങ്ങളിൽ ട്രെൻഡിംഗ് ആകാൻ പോകുന്ന സിനിമയിലെ പല ഇംഗ്ലീഷ് oneliners ഉം മുരളി ഗോപിയുടേതാണ്. പ്രേക്ഷകന് അത്രെയും അനുഭവവേദ്യം ആകുന്ന തരത്തിൽ ease & best ആയിട്ടാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഒരേ സമയം natural ആകുന്നതിനോടൊപ്പം dramatic പ്രകടനവും അതേ പോലെ വഴങ്ങുന്ന അഭിനയശൈലി ആണ് മുരളി ഗോപിയുടേത്. വേണ്ടിടത് അതിന്റെ രണ്ടിന്റേം ബാലൻസ് കൃത്യമായി സൂക്ഷിച്, വേണ്ടിടത് വേണ്ട ശൈലി കൂട്ടിയും കുറച്ചും അതിമനോഹരമായി മുരളി ഗോപി ദൃശ്യത്തിൽ നിറഞ്ഞുനിന്നു.

‘അച്ഛന്റെ മകൻ’ എന്ന ലേബൽ ഒക്കെ മാറ്റി സ്വയം ഒരു individuality അഭിനയശൈലിയിൽ അദ്ദേഹം പണ്ടേ കൊണ്ടുവന്നിട്ടുണ്ട്. സംശയമേനുമില്ലാതെ പറയാം ദൃശ്യം 2 ഇത്രെയും പ്രേക്ഷകപ്രീതി ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ ജീത്തു ജോസെഫിന്റെയും മോഹൻലാലിന്റെയും ഒപ്പം മുരളി ഗോപിയുടെയും പങ്കും പ്രസക്തിയും വളരെ മുകളിലാണ്. മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനൊപ്പം തന്നെ മുരളിഗോപിയുടെ സ്ക്രീൻ പ്രെസെൻസും സിനിമയിൽ പ്രതിഫലിപ്പിക്കാൻ ജീത്തു ജോസെഫിന് സാധിച്ചിട്ടുണ്ട്. ആ റോൾ മുരളി ഗോപിക്ക് നൽകിയ ജീത്തു ജോസഫും, അത് അനായാസമായി സ്‌ക്രീനിൽ എത്തിച്ച മുരളിഗോപിക്കും നിറഞ്ഞ കയ്യടി