പൂവൻ : ശരാശരി തമാശ ചിത്രം..!!
തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ
Narayanan Nambu
ഇന്നലെയാണ് ആന്റണി വർഗീസിന്റെ വിനിത് വാസുദേവൻ ചിത്രം പൂവൻ കണ്ടത്. ചുമ്മാ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു തമാശപടം ആണ് പൂവൻ. വമ്പൻ സംഭവം ഒന്നുമല്ലെങ്കിൽപോലും അങ്ങിങ് ചിരിപ്പിക്കാനും രസിപ്പിക്കാനും പൂവന് കഴിയുന്നുണ്ട്. ഗിരീഷ് എ ഡി സൃഷ്ടിച്ച ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടായിവരുന്നുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ, വിശുദ്ധ മെജോ, സൂപ്പർ ശരണ്യ, ഇപ്പൊ പൂവൻ. ഈ ചിത്രങ്ങളുടെ ഒക്കെ സംവിധാന ശൈലിയും തിരക്കഥ ഘടനയും ഒന്ന് തന്നെയാണ്. ഒരു മദ്ധ്യവർത്തി കുടുംബം കേന്ദ്ര കഥാപാത്രം ആവുകയും അതിനു ചുറ്റുമുള്ള കുടുംബങ്ങളും അതിലെ ആൾക്കാരും ഒക്കെ ചേർന്നൊരു തമാശ സിനിമ. ആ ഗണത്തിൽ പെടുന്നതാണ് പൂവൻ. സിനിമയുടെ കഥ ആലോചിച്ചാൽ പ്രത്യേകിച്ച് ഒന്നുമില്ല. എന്നാൽ കഥാ പരിസരമാണ് വരുൺ ധാര എന്റർടൈൻമെന്റ് ഫാക്ടർ ആയി മാറ്റാൻ ശ്രമിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രകടനം സിനിമയെ രസകരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ആന്റണി വർഗീസ് കുഴപ്പമില്ലാതെ തന്റെ വേഷം പോർട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ സംവിധായകൻ കൂടിയായ വിനീത് വാസുദേവന്റെ പ്രകടനമാണ് കൂടുതൽ രസകരമായത്. സിനിമയുടെ ഏറ്റവും മികച്ച പ്രകടനം സജിൻ ചെറുകയിലിന്റേതാണ്. കിടുക്കൻ പെർഫോമൻസ്. ഒന്നും പറയാനില്ല. പുള്ളിയുടെ ഡയലോഗ് പ്രെസന്റേഷൻ ആയാലും എക്സ്പ്രഷൻസ് ആയാലും ഭയങ്കര രസമാണ് കണ്ടിരിക്കാൻ. നായികമാർ മൂന്ന് പേരും തകർപ്പൻ പ്രകടനം, പ്രത്യേകിച്ചും അഖില ഭാർഗവൻ. ആദ്യ സിനിമ ആണെന്ന് പറയില്ല. അമ്മയായി അഭിനയിച്ച അനീസ് എബ്രഹാം ഒക്കെ എന്താ നാച്വറൽ . ശെരിക്ക് ഞെട്ടിച്ചു. ഈ പ്രകടനങ്ങൾ ഉള്ളത് കൊണ്ടാണ് ഈ സിനിമ പിടിച്ചുനിന്നത്. വളരെ മികച്ച ഒരു ആദ്യപകുതി സിനിമയുടെ മുതൽക്കൂട്ടാണ്. എന്നാൽ രണ്ടാം പകുതി എങ്ങോട്ടൊക്കെയോ സഞ്ചാരിച്ച് ഒരു തൃപ്തികരം അല്ലാത്ത ക്ലൈമാക്സിൽ അവസാനിച്ചു. അതുകൊണ്ട് തന്നെ ഒരു ശരാശരി തമാശ ചിത്രം മാത്രമാകുന്നു പൂവൻ. എങ്കിൽ പോലും വെറുതെ ചിരിക്കാൻ ഒരുവട്ടം ടിക്കറ്റ് എടുക്കാവുന്ന സിനിമ കൂടിയാകുന്നു പൂവൻ.