കൊറോണ പേപ്പേഴ്സ് – 8 തോട്ടകൾ

Narayanan Nambu

കൊറോണ പേപ്പേഴ്സ് എന്ന പ്രിയദർശൻ – ഷെയിൻ നിഗം ചിത്രം തമിഴ് സിനിമയായ എട്ട് തോട്ടകളുടെ റീമേക്ക് ആണെന്നാണ് കരുതുന്നത്. ഒഫീഷ്യൽ പോസ്റ്ററിൽ നിന്നും അങ്ങനെയാണ് മനസിലാക്കുന്നത്. മുന്നേ റൂമറുകൾ ഉണ്ടായിരുന്നെങ്കിലും സിനിമയുടെ പോസ്റ്ററിൽ ‘സ്റ്റോറി : ശ്രീ ഗണേഷ്’ എന്ന് കണ്ടപ്പോൾ ആണ് സംശയം ബലപ്പെട്ടത്. 2017ൽ വെട്രി, എം. എസ് ഭാസ്കർ എന്നിവർ കേന്ദ്ര കഥാപാത്രമായി വന്ന, നിരൂപക പ്രശംസ ഒരുപാട് ഏറ്റുവാങ്ങിയ ചിത്രമാണ് എട്ട് തോട്ടകൾ. ചിത്രം എഴുതി സംവിധാനം ചെയ്തത് ശ്രീ ഗണേഷ് ആയിരുന്നു. സിനിമ എം. എസ്. ഭാസ്കറിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ആണി.

മലയാളത്തിലെയും സിനിമ ആസ്വാദകർ മിക്കവരും കണ്ടിട്ടുള്ള സിനിമയായിരിക്കും എട്ട് തോട്ടകൾ. ഇത് മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നതിൽ എന്താണ് പ്രത്യേകത എന്ന് ചിന്തിച്ചിട്ട് മനസിലാകുന്നില്ല. മറ്റ്‌ ഭാഷകളിലെ പോലെയല്ല മലയാളി പ്രേക്ഷകർ. ഭാഷഭേദമന്യേ സിനിമകൾ കാണുന്നവരാണ്. ഒരുവിധം എല്ലാ ഭാഷകളും കാണുന്ന മലയാളികൾ അതിൽ തന്നെ മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് തമിഴ് സിനിമയാണ്. അതും തമിഴിൽ നിരൂപക പ്രശംസ കിട്ടിയ സിനിമയാണെങ്കിൽ അത് തേടിപ്പിടിച്ചു കാണുകയും ചെയ്യും. അങ്ങനെ ഒരു അവസരത്തിൽ എട്ട് തോട്ടകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കിൽ വലിയൊരു ഓഡിയന്സിനെ കിട്ടുമെന്നും തോന്നുന്നില്ല.

എം. എസ് ഭാസ്കർ ചെയ്ത വേഷം സിദ്ദിഖ് ആയിരിക്കും മലയാളത്തിൽ ചെയ്യുന്നത്. സിദ്ദിഖ് ആ വേഷം അതിഗംഭീരമാക്കും എന്നതിലും വലിയൊരു അത്ഭുതമില്ല. സിദ്ദിഖിന്‌ പകരം മറ്റൊരു സർപ്രൈസ് കാസ്റ്റിംഗ് ആയിരുന്നെങ്കിൽ അതിലെങ്കിലും ഒരു കൗതുകം ഉണ്ടായേനെ. വെട്രി ചെയ്ത വേഷം അധികം loud അല്ലാതെ ഷെയിൻ നിഗം ചെയ്യും. കാസ്റ്റിംഗിലും വലിയൊരു അത്ഭുതമില്ല.

മുന്നേയും പ്രിയദർശൻ ഇങ്ങനെയൊരു കാര്യം ചെയ്തിട്ടുണ്ട്. തമിഴ്ലും കന്നഡയിലും റിലീസ് ആയ ‘ചാരുലത’ എന്ന പ്രിയാമണി ചിത്രം ഗീതാഞ്ജലി എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്തു. വിരോധാഭാസം എന്താണെന്ന് വെച്ചാൽ ഈ ചാരുലത എന്ന സിനിമ മലയാളത്തിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിരുന്നു. അത്രെയും ഉള്ള ചാരുലത മലയാളത്തിലേക്ക് ഒരു കാര്യവുമില്ലാതെ റീമേക്ക് ചെയ്ത് വമ്പൻ പരാജയം നുകർന്ന ഒരനുഭവം ഉണ്ടായതാണ്. ഗീതാഞ്ജലി ഏറെ പ്രതീക്ഷയോടെ തീയറ്ററിൽ നിന്ന് കാണുമ്പോൾ “അയ്യോ ചാരുലത” ആണല്ലോ എന്ന് കരുതി ക്ലൈമാക്സ് വരെ പ്രെഡിക്ട് ചെയ്യാൻ സാധിച്ചു. അത് കൊണ്ട് തന്നെ നിരാശ ആയിരുന്നു സിനിമയുടെ ഫലം.

ഈ ഒരവസരത്തിൽ കൊറോണ പേപ്പേഴ്സ് എന്ന ചിത്രം എട്ട് തോട്ടകൾ റീമേക്ക് ആണെങ്കിൽ കാണാനുള്ള ഒരു തിരക്കുണ്ടാകാൻ സാധ്യത കുറവാണെന്നാണ് കരുതുന്നത്.സിനിമ ട്രൈലെർ വന്നിട്ടേയുള്ളു. സിനിമ വരട്ടെ. സിനിമയുടെ പോസ്റ്ററും ട്രൈലെറും കണ്ടപ്പോൾ തോന്നിയ സംശയങ്ങൾ പങ്കുവെച്ചു എന്നേയുള്ളു

Leave a Reply
You May Also Like

അത് വരെയുള്ള മലയാള സിനിമാ പ്രേക്ഷകർക്ക് ഒരൊറ്റ രാത്രി നടക്കുന്ന ഇത്തരം റെസ്ക്യൂ ഓപ്പറേഷൻ കേട്ട് കേൾവി മാത്രമായിരുന്നു

Bineesh K Achuthan ഒരു കമാണ്ടോ ഓപറേഷൻ അടിസ്ഥാനമാക്കി ചിത്രീകരിച്ച പ്രഥമ മലയാള ചലച്ചിത്രം….അതായിരുന്നു മൂന്നാം…

ഉയിരിനും ഉലകത്തിനും ഒപ്പം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ദീപാവലി ആശംസകൾ

ഇരട്ടക്കുഞ്ഞുങ്ങളെ കൈകളിലേന്തി ഏവർക്കും ദീപാവലി ആംശസകൾ നേരുകയാണ് താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും . സോഷ്യല്‍…

യൂട്യൂബർമാർ തങ്ങളുടെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരിക്കാനുള്ള കാരണങ്ങൾ എന്തായിരിക്കും ?

ആരാണ് യൂട്യൂബർമാർ ?ഒരു മികച്ച യൂട്യൂബറാവാനും അത് വഴി പണം സമ്പാദിക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടത്? യൂട്യൂബർമാർ…

തന്മാത്ര ഒരു ആൾസൈമർസ് രോഗിയുടെ ജീവിതം കാണിച്ചുതന്നപ്പോൾ, “ദി ഫാദർ” ഓരോ പ്രേക്ഷകരെയും ആൾസൈമർസ് രോഗിയാക്കി മാറ്റുകയാണ് ചെയ്തത്

Prem Mohan ഈയടുത്തിടയ്ക്കാണ് “ദി ഫാദർ” എന്ന സിനിമ കാണാനിടായത്. ഒറ്റവാക്കിൽ അത്ഭുതപ്പെടുത്തി. ഇതിനെയൊക്കെയാണ് ഒരു…