രണ്ടാംപകുതിയെ വിരസമാക്കുന്ന ടെക്നക് ഇദ്ദേഹം എവിടെ നിന്ന് എന്ന് പഠിച്ചു ?

195

Narayanan Nambu

രഞ്ജിത്തിന് സംഭവിക്കുന്നത് എന്ത്? : മികച്ച ആദ്യ പകുതി, അലസമായ രണ്ടാം പകുതി..?!!

രഞ്ജിത് തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ ഡ്രാമ എന്ന മോഹൻലാൽ ചിത്രം ഇന്നലെ കണ്ടു. വളരെ മോശം സിനിമ. അപ്പോളാണ് രഞ്ജിത് എന്ന തിരക്കഥകൃതിന് എന്ത് സംഭവിച്ചു എന്ന് ചിന്തിച്ചത്.2012ൽ പുറത്തിറങ്ങിയ സ്പിരിറ്റ്‌ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം എഴുതിയ തിരക്കഥകൾക്കെല്ലാം ഒരു pattern ഉണ്ടായിരുന്നു. ആദ്യ പകുതി കഥാപരം ആയും അവതരണ മികവിനാലും മനോഹരം ആകുമ്പോൾ രണ്ടാം പകുതി വളരെ അലസമായ അഘ്യനത്തിലൂടെ മോശമാകുന്നു. എന്നാൽ അദ്ദേഹം സിനിമക്കായി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കാലിക പ്രസക്തിയും സാമൂഹിക പ്രസക്തിയും നിറഞ്ഞ വിഷയങ്ങൾ തന്നെയാണ താനും. അഭിനേതാക്കൾ എല്ലാം വളരെ experienced ആയ മികച്ച അഭിനയം കാഴ്ചവെക്കുന്നവരും. രഞ്ജിത്തിന്റെ പരാജയ സിനിമകളിൽ ആയാൽ പോലും അവരെല്ലാം നല്ല രീതിയിൽ പെർഫോം ചെയ്ത് കാണാറുണ്ട്. രഞ്ജിത്തിനോടുള്ള ഒരു എക്സ്ട്രാ വിശ്വാസവും സ്നേഹവും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, തുടങ്ങിയവരുടെ അഭിനയത്തിൽ കാണാനും ആകും. ഇത് തന്നെ പ്രേക്ഷകനിലും കാണാൻ സാധിക്കും. എന്തുകൊണ്ടോ ഓരോ സിനിമ പരാജയപെടുമ്പോൾ പോലും പ്രേക്ഷകന് രഞ്ജിത് എന്ന കലാകാരനോട് വിശ്വാസമാണ്.

ഇത്രെയൊക്കെ ആയാലും അദ്ദേഹഹത്തിന്റെ ഈ കാലത്തെ ചിത്രങ്ങൾ വാണിജ്യപരമായും കലാപരമായും പരാജയപെടുന്നുണ്ട്. അദ്ദേഹം അത് accept ചെയ്യുന്നുണ്ടോ എന്നറിയില്ല. ഇപ്പോളും മോഹൻലാലിൽ നിന്ന് പ്രേക്ഷകൻ മീശപിരി വേഷം പ്രതീക്ഷിച്ചത് കൊണ്ടാണ് ഡ്രാമ വിജയിക്കാതിരുന്നത് എന്നദ്ധേഹം ചിന്തിക്കുന്നുണ്ടോ എന്നറിയില്ല. എങ്കിൽ അത് തെറ്റാണ്. ‘രഞ്ജിത് സിനിമ’ എന്നൊരു ബ്രാൻഡ് തിരക്കഥയും പാലേരിമാണിക്യവും തൊട്ടിങ്ങോട്ട് അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അത് കാണാൻ ആണ് പ്രേക്ഷകൻ, രഞ്ജിത്തിന്റെ സിനിമക്കായി തീയറ്ററിൽ എത്തുന്നത്. മികച്ച ഒരുപിടി ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച രഞ്ജിത്തിന് സംഭവിക്കുന്ന ഈ ‘അപജയം’ പ്രേക്ഷകൻ എന്ന നിലയിലും രഞ്ജിത്തിന്റെ തിരക്കഥകളുടെ ആരാധകൻ എന്ന നിലയിലും വേദനിപ്പിക്കുന്നുണ്ട്. സ്പിരിറ്റ്‌ന് ശേഷം അദ്ദേഹം എഴുതിയ തിരക്കഥകൾ നമുക്കൊന്ന് ശ്രദ്ധിക്കാം

  1. ബാവുട്ടിയുടെ നാമത്തിൽ

ബാവുട്ടി എന്ന കഥാപാത്രത്തെ മനോഹരമായി ഊട്ടി ഉറപ്പിച്ച മികച്ച ആദ്യപകുതിക്ക് ശേഷം സിനിമ രണ്ടാം പകുതിയിൽ താഴോട്ട് പോയി. എന്നിരുന്നാലും തരക്കേടില്ലാത്ത ഒരു രണ്ടാം പകുതി ആയിരുന്നു ബാവുട്ടിയുടേത്. ബോക്സ്ഓഫീസിൽ ആവറേജ് ഹിറ്റ്‌ ആകാനും പ്രേക്ഷക പ്രീതി നേടാനും അതുകൊണ്ട് തന്നെ ബാവുട്ടിക് സാധിച്ചിട്ടുണ്ട്.

  1. കടൽ കടന്നൊരു മാതുക്കുട്ടി

തകർപ്പൻ ആദ്യപകുതി. മമ്മൂട്ടിയും, പ്ലാങ്ക്മണ്ണിലെ മറ്റു കഥാപാത്രങ്ങൾ ഒക്കെയായി വളരെ നന്നായ ഒരു ഫസ്റ്റ് ഹാഫ് ആയിരുന്നു മാത്തുകുട്ടിയിൽ. എന്നാൽ പ്രധാന വിഷയത്തിലേക്ക് രണ്ടാം പകുതി കടന്നപ്പോൾ സിനിമ കയ്യിൽ നിന്ന് പോയി. എങ്ങനെയൊക്കെയോ സിനിമ അവസാനിപ്പിക്കുന്നപോലെ ആണ് തോന്നിയത്. അവിടെയും തിരഞ്ഞെടുത്ത വിഷയം അങ്ങേയറ്റം വിപ്ലവകരവും അഭിനന്ദനാർഹവും ആണ്. നെടുമുടി വേണുവിന്റെ കഥാപാത്രം അത്ര സ്ട്രോങ്ങ്‌ ആയിട്ട് തോന്നിയില്ല. അതുകൊണ്ട് തന്നെ ക്‌ളൈമാക്‌സിൽ ആ കഥാപാത്രത്തെ use ചെയ്തത് ഒട്ടും ഇമ്പാക്ട് ഉണ്ടാക്കിയതുമില്ല.

  1. ഞാൻ

സിനിമ മികച്ച ഒരു work ആണെങ്കിൽ കൂടി എവിടെയൊക്കെയോ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നി. ഒരു parallel സിനിമ ആസ്വദിക്കുന്ന മൂഡിൽ തന്നെയാണ് സിനിമ കണ്ടത്. വല്ലാണ്ട് എവിടെയൊക്കെയോ slow ആയപോലെ തോന്നി. ഒരു parallel സിനിമയെ രണ്ടു പകുതികൾ ആക്കി ആലോചിക്കുന്നതിൽ അർത്ഥമില്ല.

  1. ലോഹം

ഒരു പിടിത്തം തരാതെ പോയ ആദ്യപകുതി. ആദ്യ പകുതിയുടെ അവസാനം കിടു കിടിലൻ ഇന്റർവെൽ ബ്ലോക്ക്‌ (നായക് നഹി.. ഖൽ നായക് ഹു മേം..). പക്ഷേ പിന്നീട് സിനിമ തണുത്തുപോയി. എവിടെയൊക്കെയോ രണ്ടു മൂന്ന് നല്ല മൊമെന്റ്‌സ്‌ ഉണ്ടായിരുന്നെങ്കിൽ പോലും പൂർണമായ ആസ്വാദനം ആയില്ല ലോഹം. “മാസ്സ് അല്ല, ക്ലാസും അല്ല” : ഇങ്ങനത്തെ ഒരു പാതി വെന്ത അനുഭവം ഭൂരിഭാഗം പ്രേക്ഷകനും. ഒന്നുങ്കിൽ മോഹൻലാൽ മീശ പിരിച്ചു അടിച്ചുപൊളിച്ചു മാസ്സ് കാണിക്കണം. അല്ലേൽ ലോഹാകച്ചവടത്തിന്റ ഇടയിൽ പെട്ട് ജീവിതം നഷ്ടപെടുന്ന പാവങ്ങളുടെ നിസഹായാവസ്ഥ കാണിക്കുന്ന ക്ലാസ്സ്‌ സിനിമ ആകണം. ഇത് രണ്ടും അല്ലാതെ ആയതുകൊണ്ടാണ് നല്ല വിഷയമായിട്ടും ലോഹം പ്രേക്ഷകപ്രീതി നേടാതെ പോയത്.

  1. ലീല

ബിജുമേനോൻ അഴിഞ്ഞടിയ സിനിമയുടെ ആദ്യപകുതി കിടിലൻ ആയിരുന്നു. ബിജു മേനോനും വിജയരാഖവാനും ഒക്കെക്കൂടി മികച്ച അഭിനയം. കുട്ടിയപ്പൻ ഏത് വഴിക്കാണ് പോകുന്നത് എന്ന് ഒരു പിടിയും തരാതെ പോകുന്ന ആദ്യപകുതി ഒരുപാട് കൗതുകം പ്രേക്ഷകനിൽ ഉണർത്തി. രണ്ടാം പകുതി പതിവ് പോലെ അലസമായി. ആദ്യപകുതിയിൽ രഞ്ജിത് സൃഷ്‌ടിച്ച ആ ‘കൗതുകം’ രണ്ടാം പകുതിയിൽ നഷ്ടമായി എന്ന് പറയാം. എങ്കിലും ഈ പറഞ്ഞ എല്ലാ ചിത്രങ്ങളെക്കാൾ കലാപരമായി മേന്മ ലീലക്ക് അവകാശപെടാനുണ്ട്.

  1. പുത്തൻ പണം

ലോഹം പോലെത്തന്നെ പുത്തൻ പണവും. മമ്മൂട്ടിയുടെ എക്കാലവും ഓർമ്മിക്കപ്പെടാൻ സാധ്യത ഉണ്ടായിരുന്ന കിടിലൻ മാസ്സ് വേഷം ആയിരുന്നു ‘നിത്യനന്ദ ഷേണായ്’. ഷേണായിയുടെ ഇൻട്രോ, സായികുമാറുമായിട്ടുള്ള സീൻ, ഇതെല്ലാം കിടുക്കി. പ്രത്യേകിച്ച് സായികുമാറും ഒത്തുള്ള സീൻ ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം മാസ്സ് ചേർത്താണ്. സൂപ്പർ. ബൈജുവും ആദ്യപകുതിയിൽ മികച്ചു നിന്നു. എന്നാൽ കണ്ടിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ട് രണ്ടാം പകുതിയുടെ മുഴുവൻ കഥയും ഒരു കൊച്ചു ചെറുക്കനെ ഏൽപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ over കോൺഫിഡൻസ് ആണോ എന്ന് പോലും സംശയിച്ചു. എടുത്താൽ പൊങ്ങാത്ത, ചെറിയ വായിൽ വെല്യ വർത്താനം പറയുന്ന ഒരു പയ്യൻ കഥാപാത്രത്തെ മുന്നിൽ നിർത്തി ഷേണായിയെ പുറകോട്ട് വലിച്ചതോടെ കഥയും സിനിമയും കൈവിട്ട് പോയി. കേട്ടുറപ്പില്ലാത്ത രീതിയിൽ മുന്നോട്ട് പോയ കഥ അവസാനത്തെ മാസ്സ് സീനുകൾക്കും രക്ഷിക്കാനായില്ല. അവിടെയും “മാസ്സ് അല്ല, ക്ലാസ് അല്ല” എന്ന ലെവലിൽ ആണ് സിനിമ അവസാനിച്ചത്. ഒരു out ആൻഡ് out മാസ്സ് സിനിമ ആക്കാവുന്ന ചിത്രം തന്നെയായിരുന്നു പുത്തൻപണം.

  1. ഡ്രാമ

മോഹൻലാലിൻറെ ഡ്രാമ രഞ്ജിത്തിന്റെ ഈ ഗണത്തിലെ ഏറ്റവും മോശം സിനിമയാണ്. Light hearted സിനിമ എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാലിൻറെ അങ്ങനെ ഒരു വേഷം തന്നെയാണ് പ്രതീക്ഷിച്ചതും. എന്നാൽ ഡ്രാമ പ്രതീക്ഷക്ക് താഴെയായിരുന്നു. ഇവിടെ സാധാരണ രഞ്ജിത്ത് സിനിമകളിൽ കാണുന്ന മികച്ച ആദ്യപകുതിയും കണ്ടില്ല. ഒരു ആവറേജ് ആദ്യ പകുതിയും തട്ടിക്കൂട്ട് രണ്ടാം പകുതിയും. ജോണി ആന്റണിയുടെ മികച്ച പ്രകടനം മാത്രമായിരുന്നു ഡ്രാമയിലെ ഏക ആശ്വാസം. ഡ്രാമ കണ്ടതോടെ കൂടുതൽ അപകടത്തിലേക്കാണ് അദ്ദേഹം പോകുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.

പാലേരി മാണിക്യം ഒക്കെ കണ്ടിട്ട് ഞെട്ടി ഇരുന്നിട്ടുണ്ട് നമ്മൾ. ആ നോവൽ അങ്ങനെ സിനിമയാക്കും എന്ന് അത്ഭുതപെട്ടിട്ടുണ്ട്. അപ്പോൾ ആണ് രഞ്ജിത് അതിമനോഹരമായി ചെയ്തിരിക്കുന്നത് കണ്ടത്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അത് സാധിക്കുകയുമില്ല. പിന്നെയും എത്രെയോ ചിത്രങ്ങൾ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, വല്യേട്ടൻ, ജോണി വാക്കാർ, രാവണപ്രഭു തുടങ്ങിയ ആക്ഷൻ മാസ്സ് പടങ്ങൾ. പെരുവ്വണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ പോലെയുള്ള light hearted സിനിമകൾ. നന്ദനം,തിരക്കഥ,സ്പിരിറ്റ്‌, പ്രഞ്ജിയേട്ടൻ ആൻഡ് സൈന്റ്റ്‌,കയ്യൊപ്പ്, ഇന്ത്യൻ റുപ്പീ പോലെയുള്ള ക്ലാസ്സ്‌ പടങ്ങൾ.

അങ്ങനെയുള്ള തിരക്കഥകൃതിനു ഇങ്ങനെ സംഭവിക്കുമ്പോൾ പ്രേക്ഷകൻ എന്ന നിലയിൽ ആശങ്കയുണ്ട്, വിഷമമുണ്ട്.ഇത്രെയും ഒക്കെയായിട്ടും(6-7 പരാജയ സിനിമകൾ) രഞ്ജിത് ഇന്നും പ്രേക്ഷകന് ഒരുപാടിഷ്ടമുള്ള തിരക്കഥകൃതാണ്. നമുക്കെല്ലാം അദ്ദേഹത്തിന്റെ തിരകഥകൾ ഓരോ പ്രതീക്ഷയാണ്. അടുത്ത സിനിമ അന്നൗൻസ് ചെയ്യുമ്പോഴും നമ്മൾ നല്ല സിനിമ അദ്ദേഹത്തിന്റെ അടുത്ത് നിന്നും പ്രതീക്ഷിക്കും. കാരണം അദ്ദേഹം prove ചെയ്ത writer ആണ്. ഇത്തിരി താമസിച്ചാണെങ്കിലും പൂർണമായും മികച്ചു നിൽക്കുന്ന ഒരു തിരക്കഥയുമായി രഞ്ജിത് തിരികെ വരണം എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. ഒന്നുങ്കിൽ ക്ലാസ്സ്‌, അല്ലെങ്കിൽ മാസ്സ് അങ്ങനെയായ, ഇതിനിടയിൽ പെട്ട് ശ്വാസം മുട്ടുന്ന തിരകഥകൾ അല്ലാത്ത, ഒരു കിടിലൻ വിഷയമുള്ള സിനിമ അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു.വാൽകഷ്ണം : രഞ്ജിത്തിന്റെ തിരക്കഥകളെ അവലോകനം ചെയ്യാനോ, വിമർശിക്കാനോ, ഒന്നും ഞാൻ ആരുമല്ല. എങ്കിലും ഒരു പ്രേക്ഷകന്റെ വിഷമം പങ്ക് വെച്ചു എന്നേയുള്ളു.
നന്ദി,
എന്ന് രഞ്ജിത്തിന്റെ തിരകഥകളുടെ ഒരു ആരാധകൻ
നമ്പു