സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
215 VIEWS

നാരായണൻ

പൊന്നിയിൻ സെൽവൻ 1 : ശരാശരി സിനിമ അനുഭവം മാത്രം..!!
തീയറ്റർ : ഇല്ലം സിനിമാസ്, അങ്ങാടിപ്പുറം
Genre : പീരിയഡ് ഡ്രാമ
ഭാഷ : മലയാളം

ഏതൊരു സിനിമ പ്രേമിയെയും പോലെ മണിരത്നം സിനിമകളുടെ ആരാധകനാണ് ഞാനും. അദ്ദേഹം അവതരിപ്പിക്കുന്ന സിനിമയിലെ ക്രാഫ്റ്റ് അതിഗംഭീരം ആയാണ് തോന്നിയിട്ടുള്ളത്. ഏറെ പ്രതീക്ഷകളോടെ ആണ് PS 1 കാണാൻ കയറിയത്.ഒരു ആവറേജ് വിഷ്വൽ എക്സ്പീരിയൻസ് മാത്രമാണ് ചിത്രത്തിന് നൽകാനായത്. കൽക്കി കൃഷ്ണാമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ ഇളങ്ങോ കുമാരവേലിന്റെ ഒപ്പം മണിരത്നവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നല്ല സ്ട്രോങ്ങ്‌ ആയ ഒരു കഥ സിനിമയിൽ ഉണ്ട് എന്നത് വ്യക്തമാണ്. എന്നാൽ അത് വിഷ്വൽ ലിലേക്ക് വരുമ്പോൾ അത്രത്തോളം എക്സൈറ്റിങ് ആക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല എന്നാണ് തോന്നിയത്. കുറഞ്ഞപക്ഷം എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സിനിമക്ക് കഴിഞ്ഞതായി തോന്നിയില്ല.

എലിവേഷൻ സീനുകൾ, രോമാഞ്ച നിമിഷങ്ങൾ, വികാരപരമായ അഭിനയ മുഹൂർത്തങ്ങൾ അങ്ങനെയൊന്നും സിനിമയിൽ ഇല്ല. കഥ ഒരേ താളത്തിൽ ആ കാലഘട്ടം പശ്ചാത്തലമാക്കി പറഞ്ഞുപോകുന്നു എന്നതിനപ്പുറത്തേക്ക് ചിത്രം ഒന്നും ഓഫ്ഫർ ചെയ്യുന്നില്ല.കാർത്തി ആണ് സിനിമയിൽ ഏറ്റവും സ്ക്രീൻ ടൈമിംഗ് ഉള്ള നടൻ. തന്റെ വേഷം കാർത്തി ഗംഭീരമാക്കിയിട്ടുണ്ട്. വിക്രം സിനിമയിൽ ആകെ മൂന്നോ നാലോ സീനുകളിൽ മാത്രമേയുള്ളു. മേന്മ പറയാനുള്ള പെർഫോമൻസ് ഒന്നും കണ്ടതുമില്ല. ജയം രവി നീറ്റ് ആയി തന്റെ വേഷം ചെയ്തിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഐശ്വര്യ റായിയും തൃഷയും ആണ്. നോട്ടത്തിലും ഭംഗിയിലും ഭാവത്തിലും രണ്ടുപേരും മുന്നിട്ട് നിന്നു. ജയറാം നല്ല രസമായിട്ട് തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയും നന്നായി. ശരത്കുമാറും പാർഥിപനും സ്ട്രോങ്ങ്‌ ആയി വന്നിട്ടുണ്ട് പ്രകടനത്തിൽ.

മണിരത്നത്തിന്റെ യുദ്ധരംഗങ്ങളിലെ ഫ്രെയിംസ് jerky ആണ്. പ്രത്യേകിച്ച് ക്ലൈമാക്സിലേക്ക് ഒക്കെ വരുമ്പോൾ dull presentation ആണ്. Ar റഹ്മാൻ ചെയ്ത സംഗീതവും പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്.ഒരു മാസ്സ് മസാല എന്റർടെയ്‌നർ പ്രത്രക്ഷിച്ചൊന്നുമല്ല പൊന്നിയിൻ സെൽവന് ടിക്കറ്റ് എടുത്തത്. മണിരത്നത്തിന്റെ അടുത്ത് നിന്നും ഒരു ക്ലാസ്സിക് ചിത്രം തന്നെയാണ് പ്രതീക്ഷിച്ചത്. എന്നാൽ സിനിമയുടെ കഥ അർഹിക്കുന്ന വിഷ്വൽ സിനിമാറ്റിക് എക്സ്പീരിയൻസ് വ്യക്തിപരമായി എനിക്ക് ചിത്രത്തിൽ നിന്നും ലഭിച്ചില്ല. ഒരു ശരാശരി അനുഭവത്തിനപ്പുറത്തേക്ക് പോകാൻ ps 1 കഴിഞ്ഞിട്ടില്ല. അടുത്ത പാർട്ടി കൊതിക്കാൻ ഉള്ള തരിപ്പോ, ആകാംഷയോ ചിത്രത്തിന്റെ അവസാനം തോന്നിയതുമില്ല. അഭിപ്രായം വ്യക്തിപരം.

***

Sree Vasanth SV

മണിരത്നം മാജിക്

The Golden Epic of Indian Film History
ponniyinselvan ManiRatnam

കൺമുന്നിൽ അഭിനേതാക്കൾ ഒന്നും തന്നെ ഇല്ലായിരുന്നു. കാണുന്നത് സിനിമയാണെന്ന് അല്പനേരത്തേക്ക് മറന്നുപോയി. മണിരത്നം മാജിക്. കൂടുതൽ എന്തെങ്കിലും പറയുന്നത് ചിലപ്പോൾ സ്പോയിലർ ആയി പോകും. ആദിത്യ കരികാലൻ ചിയാൻ വിക്രമിന്റെ കരിയറിൽ ഒരു പൊൻ നൂൽ,ഫാൻസുകാർക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ലെങ്കിലും ഒന്ന് പറഞ്ഞു കൊള്ളട്ടെ ഒരു സിനിമയിൽ തന്നെ പല വേഷങ്ങൾ കെട്ടി സ്വന്തം നില വിട്ടുപോകുന്ന വിക്രം എന്ന നടന്റെ പരകായപ്രവേശം. വന്തിയതേവൻ ആദ്യപകുതിയുടെ ഏതാണ്ടും രണ്ടാം പകുതിയിലും മറ്റ് കഥാപാത്രങ്ങൾക്കിടയിൽ മുങ്ങി പോകാതെ തന്റെ നിലയുറപ്പിച്ചിരിക്കുന്ന കാർത്തി ശിവകുമാറിനെ ക്യാരക്ടർ.മധുരാന്തകൻ അതിനിടയിൽ ഒരു സർപ്രൈസ് ആണ്.അരുൾ മൊഴിയായി അരങ്ങ് തകർത്ത ജയം രവി. ഗൗരവമായ കഥകൾക്കിടയിൽ സിനിമയുടെ തുടക്കം മുതൽ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നമ്പി എന്ന ക്യാരക്ടർ ആയി നടൻ ജയറാമിന്റെ അസാധ്യ പ്രകടനം. പിന്നെ ലാൽ, നാസർ, പ്രഭു… Etc

അസാമാന്യ സ്ക്രീൻ പ്രസൻസുമായിഐശ്വര്യറായിയുടെയും തൃഷയുടെയും കഥാപാത്രങ്ങൾ. ഒപ്പത്തിനൊപ്പം ചേർത്തുവയ്ക്കാൻ ഐശ്വര്യ ലക്ഷ്മിയും, എന്തുകൊണ്ട് റഹ്മാൻ… കഥാപശ്ചാത്തലം എന്ത് ആവശ്യപ്പെടുന്നുവോ അതിന് തന്റെ സംഗീതംകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം. ഒളിപ്പിക്കേണ്ടവരെ ഒളിപ്പിച്ചും, തെളിഞ്ഞു നിൽക്കുന്നവരെ കൂടുതൽ തെളിവോടെയും, നമ്മൾ നടത്തുന്ന ഈ സിനിമ യാത്രയിൽ ഓരോ സ്ഥലങ്ങളും വ്യക്തമായി കാണിച്ചു തന്നും , ദുരൂഹതകൾ നൽകി ദൃശ്യ മികവിനെ പര്യായം.. ഈ സിനിമ ഒരു ദൃശ്യാനുഭവം എങ്കിൽ നമ്മൾ അത് ആസ്വദിക്കുന്നത് രവിവർമ്മൻ എന്ന പിന്നണി പോരാളിയുടെ കണ്ണുകളിലൂടെയാണ്. മികച്ച ആർട്ടും വസ്ത്രാലങ്കാരവും സംഘട്ടന,യുദ്ധ രംഗങ്ങളും ഒരുക്കി കാഴ്ചക്കാരെ ത്രസിപ്പിച്ച കലാകാരന്മാരും, കഥയും തിരക്കഥയും സംഭാഷണവും എല്ലാം മികച്ചു നിൽക്കുന്നു. എല്ലാത്തിലുമുപരി the master filmmaker of Indian cinema എന്ന വിളിപ്പേര് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അത് തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുന്നു മണിരത്നം. പേരും പെരുമയും ഉള്ള ഇത്രയധികം താരങ്ങളെ ഒന്നിച്ച് അണിനിരത്തി മാസും ക്ലാസ്സും ആയ ഒരു സിനിമ എങ്ങനെ സംവിധാനം ചെയ്യണം എന്നതിന് ധൈര്യമായി നമുക്ക് ലോകത്തോട് ചൂണ്ടിക്കാണിക്കാം the only one Mani Ratnam.
Hats off all team of ponniyinselvan🎖️

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.