fbpx
Connect with us

നാരായണേട്ടന്‍

കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ. ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്. കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്.

 67 total views

Published

on

കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ. ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്.  കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്.

നാരായണേട്ടന്‍ വന്ന ഓട്ടോയില്‍ നിന്ന് ആദ്യം ഇറങ്ങിയത്‌ ഒരു പൂച്ച. പുള്ളിക്കാരന്‍ കിടക്കയും പെട്ടിയും എല്ലാം ഇറക്കി വെച്ചു. അപ്പോളതാ  ഒരു പട്ടി ഓടികിതച്ചു വരുന്നു. ഓട്ടോയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് രണ്ടര കിലോമീറ്റര്‍ ഓട്ടോയുടെ പിറകെ ഓടിവരുകയാണ് ആ പട്ടി.

നാരായണേട്ടന്‍ പറഞ്ഞു. ” എന്‍റെ മക്കളാനിവര്‍”. പൂച്ചയെ ചുണ്ടികാട്ടി  പുള്ളി പറഞ്ഞു ഇവന്‍ “കുഞ്ഞന്‍”  മറ്റവന്‍ “കുട്ടന്‍”. അങ്ങനെ കുട്ടനും കുഞ്ഞനും നാരായണേട്ടനും ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി. വീടിന്‍റെ പടിഞ്ഞാറെ വരന്തയിലാണ് നാരായണേട്ടന്‍ ഉറങ്ങുന്നത്. കുട്ടനും അടുത്തെവിടെയെങ്കിലും കാണും.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നത്, പുള്ളികാരന്‍ വീട്ടില്‍ നിന്നും ഒളിച്ചു താമസ്സിക്കുവാണ്.  ബ്ലേഡ് കാരെ പേടിച്ച്. പട്ടാളത്തിന്നു  പോന്നപ്പോ രണ്ടു പേരുമായി ചേര്‍ന്ന് ഒരു ബിസിനസ്‌ തുടങ്ങി. ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും കടല്‍ മീന്‍ വാങ്ങി കിഴക്കന്‍ നാടുകളില്‍ വില്‍ക്കുക ആയിരുന്നു പ്ലാന്‍.   അതിന്‍റെ ആവിശ്യത്തിനായി കുറച്ചു പണം ബ്ലേഡ് കാരില്‍നിന്നും കടം വാങ്ങി. പക്ഷെ മറ്റേ രണ്ടു പേര്‍ ആ കാശുമായി മുങ്ങി. പിന്നെ ബ്ലേഡ് കാരുടെ ശല്യം കാരണം വീട്ടില്‍ നിന്നും മാറി നിക്കുകയാണ്.  പുള്ളിടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഞങ്ങളുടെ കോളേജ് ലേക്ക്.

ദിവസവും രാത്രി മദ്യ സേവയുണ്ട് പുള്ളിക്ക്. വെള്ളമടിച്ചിട്ട് വീട്ടിലെ കാര്യം പറഞ്ഞു കരയും. വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂ . മോളെ കല്യാണം കഴിച്ചു വിട്ടു. ഭാര്യക്ക്‌  ആസ്മ ഉണ്ട്. ഹോസ്റ്റലില്‍ മീന്‍ വാങ്ങിയാല്‍  ആദ്യം അതില്‍ ഓരോന്ന്  കുഞ്ഞനും കുട്ടനും കൊടുക്കും. പിന്നെ ബാക്കിയുള്ളതിന്റെ  തലയും കുടലുമെല്ലാം. പട്ടിയും പൂച്ചയും ആണെങ്കിലും കുട്ടനും കുഞ്ഞനും തമ്മില്‍ ഒരു വഴക്കുമില്ല.  എല്ലാ ദിവസവും വൈകീട്ട് നാരായണേട്ടന്‍ കുട്ടന്‍ ന്‍റെയും കുഞ്ഞന്‍ ന്‍റെയും ഒപ്പം കളിക്കുന്നത്  കാണാം.

Advertisement



നല്ല കൈപ്പുണ്യമാണ് നാരായണേട്ടന്. വെജും നോണ്‍ വെജും എല്ലാം നന്നായി വെക്കും.  അത് കൊണ്ട് കുഞ്ഞന്‍ ന്‍റെയും  കുട്ടന്‍ ന്‍റെയും  കാര്യത്തില്‍ ആരും പുള്ളിയോട് ഉടക്കാറില്ല.

ഒരിക്കല്‍ വീട്ടില്‍ നിന്നും അടുത്ത കടയിലേക്ക് ഫോണ്‍ വന്നു, ഭാര്യക്ക്‌ ആസ്മ കൂടുതലാണ് എന്ന്. ആ കാരണത്താല്‍ ഒരു കുപ്പി  മുഴുവന്‍ തീര്‍ത്തിട്ട് പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നുണ്ടായിരുന്നു.

ഒരു ദിവസം  രാത്രി പടിഞ്ഞാറെ വരാന്തയില്‍ കാലും നീട്ടിയിരുന്നു പട്ടാള കഥ പറയുകയായിരുന്നു നാരായണേട്ടന്‍. അപ്പൊ കുട്ടന്‍ പതുക്കെ വേച്ചു വേച്ചു നടന്നു വന്നു പുള്ളിടെ കാലിന്‍റെ അടുത്തു കിടന്നു. പിറ്റേന്ന് രാവിലെ നാരായണേട്ടന്‍  “മക്കളേ” എന്ന് ഉറക്കെ വിളിച്ചത് കേട്ടാണ് ഞാന്‍ എണീറ്റത്, ചെന്ന് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നു. ഞാന്‍ ഓര്‍ത്തു,  രാവിലെ പരിപാടി തുടങ്ങിക്കാണും എന്ന്. അപ്പോള്‍ അയാള്‍ പറയുന്നുണ്ട് “മക്കളേ, കുട്ടന്‍ ചത്ത്‌ പോയെടാ” എന്ന്.  പറമ്പിലെ റബ്ബര്‍ വെട്ടുകാരന്‍ പറഞ്ഞപ്പോളാണ്  അറിയുന്നത്, അടുത്ത വീട്ടുകാര്‍ കുട്ടന് വിഷം കൊടുത്തതാണ്. അവര്‍ രണ്ടു ദിവസം മുന്‍പ് നാരായണനെട്ടനുമായി എന്തോ കാര്യത്തിന് വഴക്കിട്ടിരുന്നു.  ഇത് കേട്ടപ്പോള്‍ നാരായണേട്ടന്‍ വെട്ടുകത്തി എടുത്തു, എന്നിട്ട് ചത്ത പട്ടിയുടെ കാലില്‍ പിടിച്ചു വലിച്ച്, അടുത്ത വീട്ടിലേക്കു പോയി. ഇത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു പോയി. അങ്ങേര്‍ എന്തെകിലും കടും കൈ കാണിക്കുമോ.

പക്ഷെ നാരായണേട്ടന്‍ പട്ടിയെ അവരുടെ വീടിന്‍റെ മുറ്റത്ത്‌ ഇട്ടിട്ടു തിരിച്ചുപോന്നു.

Advertisement



അന്ന് രാവിലെ നാരായണേട്ടന്‍ ഒന്നും ഉണ്ടാക്കിയില്ല. ഞങ്ങള്‍ ഹോട്ടലില്‍ നിന്നും കഴിക്കേണ്ടി വന്നു.

കുറച്ചു ദിവസം കഴിഞ്ഞു ഓണം അവധിക്കായി കോളേജ് അടച്ചു. അവധി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങളെ സാര്‍ വേറെ ഹോസ്റ്റല്‍ ലേക്ക് മാറ്റി. പിന്നെ ഞാന്‍ നാരായനെട്ടനെയും കുഞ്ഞനെയും കണ്ടിട്ടില്ല. കുറച്ചു നാള്‍ കഴിഞ്ഞു ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞു, നാരായണേട്ടന്‍ ജോലി നിര്‍ത്തിപോയി എന്ന്. തൊണ്ടയില്‍ കാന്‍സര്‍ ആണത്രേ. അപ്പൊ ഞാന്‍ ആദ്യം ആലോചിച്ചത് കുഞ്ഞനെ പറ്റിയാണ്. എവിടെ ആയിരിക്കും കുഞ്ഞന്‍. നാരായണേട്ടന്‍ അവനെ കൊണ്ട് പോകാതിരിക്കില്ല.

പിന്നീട് ആരും നാരായണേട്ടനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.  ചിലപ്പോ രോഗമെല്ലാം  മാറി, കടമൊക്കെ വീട്ടി, സുഖമായി കഴിയുന്നുണ്ടാകാം. അല്ലെങ്കില്‍ ചിലപ്പോ ….

 68 total views,  1 views today

Advertisement



Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment4 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment4 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space7 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment8 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment10 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment11 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment17 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement