ഇതൊക്കെയാണല്ലേ ഈ നാരോ എസ്കേപ്പ് എന്നൊക്കെ പറയുന്നത് ?

91

പാമ്പ് പിടുത്തത്തിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കാതെ രക്ഷപെടുന്ന വീഡിയോ . കർണാടകയിലെ ശിവമോഗയില്‍ ഒരു കാട്ടിലെ പുഴയില്‍ രണ്ട് യുവാക്കള്‍ രാജവെമ്പാലയെ പിടികൂടുന്നതിനിടെയാണ് പാമ്പ് ആക്രമണവീര്യത്തോടെ അവരെ കൊത്താനാഞ്ഞത്.. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ വിഷപ്പാമ്പുകളിൽ പ്രഥമസ്ഥാനത്തുള്ള രാജവെമ്പാല കടിച്ചാൽ രക്ഷപ്പെടുക എന്നത് ദുഷ്കരമാണ്. ഒരൊറ്റ കടിയിൽ തന്നെ വലിയ അളവ് വിഷം ഇരയുടെ ദേഹത്തേയ്ക്ക് ഇഞ്ചക്റ്റ് ചെയ്യാനുള്ള കഴിവാണ് ഈ പാമ്പിനെ വ്യത്യസ്തമാക്കുന്നത്. വീഡിയോ കാണാം .