ഡൽഹിക്കടുത്ത ഗുരുഗ്രാമിൽ മരച്ചുവട്ടിൽ നിന്നവർക്ക് ഇടിമിന്നലേൽക്കുന്ന ഭീകരദൃശ്യം, വീഡിയോ

215

കടപ്പാട് : Näsar Mahin

മഴയത്ത് മരച്ചുവട്ടിൽ അഭയം തേടിയവർക്ക് ഇടിമിന്നലേറ്റു !

ഡെൽഹിക്കടുത്ത ഗുരുഗ്രാമിലാണ് സംഭവം. ഇതിന്റെ CCTV ദൃശ്യങ്ങൾ വൈറലായി; മഴയിൽ നിന്ന് മാറി മരച്ചുവട്ടിൽ നിന്ന 4 പേർക്കാണ് ഇടിമിന്നലേറ്റത്. ഇവരിൽ ഒരാൾ വെള്ളിയാഴ്ച വൈകീട്ട് മരണപ്പെട്ടു. റെസിഡൻഷ്യൽ ടൗൺ‌ഷിപ്പ് വാത്തിക ഇന്ത്യ നെക്സ്റ്റിലാണ് സംഭവം. നാലു പേരും അതിലെ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ടവരാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 4 പേരിൽ രാം പ്രസാദ് (38) ആണ് മരണപ്പെട്ടത്. ബാക്കിയുള്ളവർ ശിവ് ദത്ത് (43), ലാലി (32), അനിൽ കുമാർ (32) എന്നിവർ സുഖം പ്രാപിച്ച് വരുന്നു.

വൈകീട്ട് 4.20 ഓടെ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഹോർട്ടികൾച്ചർ ടീമിൽ പെട്ട ഇവർ അടുത്തുള്ള ഒരു മരച്ചുവട്ടിൽ അഭയം പ്രാപിക്കയായിരുന്നുവെന്ന് വാത്തിക ഇന്ത്യ നെക്സ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻ) ശക്തി സിംഗ് ചൗഹാൻ പറഞ്ഞു.

“ഇടിമിന്നലേറ്റയുടൻ അവർ ബോധരഹിതരായി നിലത്ത് വീണു; ഒരു ഗാർഡിൽ നിന്നും കോൾ ലഭിച്ചയുടൻ ഞങ്ങളുടെ ക്വിക്ക് റെസ്പോൺസ് ടീം അങ്ങോട്ട് പോവുകയും അവരെ മനേസറിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.”

ഇടിമിന്നലുള്ളപ്പോൾ ആളുകൾ വീടിനകത്തിരിക്കണമെന്നും അടിയന്തിര സേവന ദാതാക്കളെ വിളിക്കണമെന്നും (മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്), ഇരയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും (തുടർച്ചയായ മിന്നൽ അപകടത്തെക്കുറിച്ച് അറിഞ്ഞിരിക്കുക) യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ശുപാർശ ചെയ്യുന്നു. ഇര ശ്വസിക്കുന്നില്ലെങ്കിൽ സഹായം വരുന്നതുവരെ കാർഡിയാക് കംപ്രഷനുകൾ (CPR) നൽകുക.