പൗരത്വം നിയമം കുടിയേറ്റക്കാർക്ക് മാത്രമോ? ചിലർ തെറ്റിദ്ധരിപ്പിക്കുന്നു, വാസ്തവമെന്തെന്ന് അറിയുക

192

നസറുദീൻ മണ്ണാർക്കാട്

പൗരത്വം നിയമം കുടിയേറ്റക്കാർക്ക് മാത്രമോ? ചിലർ തെറ്റിദ്ധരിപ്പിക്കുന്നു. വാസ്തവമെന്തെന്ന് അറിയുക

1.കേരളത്തിൽ NRC യുടെ അടിസ്ഥാന വർഷം ഏതായിരിക്കും. ആസാമിലെ പോലെ 1971 ആയിരിക്കുമോ?

ഉത്തരം: 1971 അതിർത്തി സംസ്ഥാനങ്ങൾക്ക് നിശ്ച്ചയിച്ച വർഷമാണ്. ഇന്ത്യ മുഴുക്കെ നേരത്തെ നടന്ന NRC 1951 ആയതിനാൽ അടിസ്ഥാന വർഷം 1951 ആവാനാണ് എല്ലാ സാധ്യതയും. എന്ന് മാത്രമല്ല, ആസാമിലെ പ്രക്ഷോഭകരിൽ ചിലരുടെ ആവശ്യം 1951 വർഷം ആക്കനാണ്.

2.നിലവിൽ രേഖകളായ പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ് മുതലായവ പൗരത്വം തെളിയിക്കാൻ ഉപകാരപ്പെടുമോ?

ഉത്തരം: അതേ. അടിസ്ഥാന വർഷത്തിലെ പൗരത്വ പട്ടികയിലെ പൂർവ്വികനുമായി ബന്ധിപ്പിക്കാൻ കഴിയുമെങ്കിൽ!

3.അതിനു കഴിയാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമായിരിക്കും. കുടിയേറ്റം മാത്രമാണോ?

ഉത്തരം: അല്ല. 1951 ലെ കണക്കെടുപ്പ് 100 % പരിപൂർണ്ണമാണ് എന്നുറപ്പുണ്ടോ? ജനസംഖ്യയിൽ 21% പേർക്ക് മാത്രം സാക്ഷരതയുണ്ടായിരുന്ന കാലത്ത്, ഇന്നത്തെ പോലെ താഴേതട്ടിലേക്ക് ഉദ്യോഗ ശൃംഖല എത്തിപ്പെടാത്ത കാലത്ത്, സമൂഹത്തിന് വേണ്ടത്ര അവബോധം ഇല്ലാതിരുന്ന കാലത്ത്, സാമൂഹിക പ്രവർത്തകർ ഇല്ലാതിരുന്ന കാലത്ത്, ഒറ്റപ്പെട്ട ഗ്രാമങ്ങളുണ്ടായിരുന്ന കാലത്ത് 100 % കൃത്യതയോടെ കണക്കെടുപ്പ് നടന്നുവെന്ന് അന്ധമായി വിശ്വസിക്കുകയും അതനുസരിച്ച് പൗരത്വം നിശ്ചയിക്കാൻ കളമൊരുക്കുകയും വേണോ?മാത്രമല്ല, ഭൂപരിഷ്ക്കരണത്തിന് മുൻപ് എത്ര പേർക്ക് ഭൂമിയുണ്ടായിരുന്നു

4.സെൻസസ് പൂർണ്ണമാണ് എന്ന് സെൻസസ് ഓർഗനൈസേഷൻ അവകാശപ്പെടുന്നുണ്ടോ?

ഇല്ല. വിവര സാങ്കേതിക വിദ്യ വികസിച്ച കാലത്ത് പോലും സർവ്വേ ചെയ്യപ്പെടാത്ത ഭാഗങ്ങൾ ഇന്ത്യയിലുണ്ട്. സെൻസസ് ഓർഗനൈസേഷൻ പോലും സമ്മതിക്കുന്നത് 2011 ൽ പോലും വലിയ പിശക് ഉണ്ട് എന്നതാണ്. അതും ഇക്കാലത്ത്. ദേശീയ തലത്തിൽ ഇപ്പോഴും 1000 ൽ 23 ശരാശരി ഒഴിവാക്കപ്പെടുന്നുണ്ട് എന്ന് സർവ്വേ നടത്തുന്ന സെൻസസ് ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. നോർത്തിൽ അത് 1000 ൽ 49 പേരാണെങ്കിൽ സൗത്തിൽ അത് 34 ആണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 8 ഉം മറ്റു ഭാഗങ്ങളായ കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നിവിടങ്ങളിൽ യഥാ ക്രമം 20, 11,13 ആണ് 1000 ൽ വിട്ടു പോകുന്ന ആളുകൾ. ഇത് ശരാശരി 2.3% ആണ്. അതായത് 100 കോടിയിൽ 2 കോടിയിൽ പരം ആളുകൾ ഇന്നും സെൻസസിൽ പെടാതെ പിഴവ് പറ്റിയിട്ടുണ്ട്. എന്നിട്ടാണോ 1951 ലെ സെൻസസ് 100% ഉറപ്പിക്കാൻ കഴിയുന്നത്.

5.പൂർവികനുമായി ബന്ധിപ്പിക്കാൻ വേറെ വല്ല തടസ്സവും കാണുമോ?

ഉത്തരം: സ്വാഭാവികമായ അക്ഷര പിശകുകൾ ആസാമിൽ ഒരേ കുടുംബത്തിൽ പെട്ടവരെ കുടിയേറ്റക്കാരും പൗരൻമാരുമാക്കിയിട്ടുണ്ട്.

6.ഈ അക്ഷരത്തെറ്റുകൾ എല്ലാവർക്കും ബാധകമല്ലേ? എന്താണ് മുസ്ലിംകൾ ഭയക്കുന്നത്.

ഉത്തരം: അക്ഷരത്തെറ്റിന് മതമില്ല. മുഹമ്മദ് മുഹമ്മദ്കുട്ടി ആവുന്നത് പോലെ ലക്ഷ്മി ലക്ഷ്മിക്കുട്ടി ആയേക്കാം . എന്നല്ല, ഉറപ്പാണ്. പക്ഷെ ലക്ഷ്മികുട്ടിക്ക് കുഴപ്പമില്ല. മുഹമ്മദ് കുട്ടിക്ക് മുഹമ്മദാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞില്ലേൽ പൗരത്വം നഷ്ടപ്പെടും.

7.അതെന്താ? ഇരട്ട നീതിയോ

ഉത്തരം: അതേ. ഭരണ ഘടനയുടെ ആർട്ടിക്കിൾ 14, 15 പറയുന്നത് മതം, ലിംഗം , ഭാഷ തുടങ്ങിയ കാര്യങ്ങൾ നോക്കി വിവേചനം കാണിക്കരുത് എന്നാണ്. ഇപ്പോഴത്തെ നിയമം ഈ ഭരണഘടനാ കൽപ്പനയ്ക്ക് വിരുദ്ധമാണ്. അതാണ് തെരുവുകൾ പ്രക്ഷുബ്ധമാവുന്നത്.

8.ഏതെങ്കിലും പൗരന് പുറന്തള്ളൽ ഭീഷണി വന്നാൽ ഞങ്ങൾ ഇടപെടുമെന്നാണല്ലോ BJP നേതാക്കൾ പറയുന്നത്.

ഉത്തരം: പൗരത്വം തെളിയിക്കാത്തതിനാൽ നിങ്ങൾ പൗരനല്ല. പൗരന്റെ കാര്യത്തിൽ ഇടപെടുമെന്നല്ലേ പറഞ്ഞത് എന്ന് പറഞ്ഞു കൈ മലർത്താൻ ആണോ പ്രയാസ്സം! അല്ലെങ്കിലും ഇരകൾ വേട്ടക്കാരനെ വിശ്വസിക്കുന്നതെന്തിന്? കണക്കെടുപ്പ് കഴിഞ്ഞാൽ കോർണർ ചെയ്യപ്പെടുന്നവർ ഫാസിസത്തിന് ഈസി ടാർഗറ്റാണ്. കൂടിയേറ്റക്കാരൻ എന്നായിരിക്കുമല്ലോ വിളിപ്പേര് . എന്തിനും ചട്ടുകമാക്കുന്ന ദേശസ്നേഹം ഉയർത്തിക്കാണിച്ച് പൊതു സമൂഹത്തേയും നിശബ്ദരാക്കും.