history
ജർമൻകാരുടെ കൈവശമായിരുന്ന കോഴിക്കോട്!
പണ്ട് കോഴിക്കോട് നടന്ന ഒരു ഫുട്ബോൾ മത്സരം വർണിച്ച് അക്കാലത്തെ ഏതോ ഒരു തെരുവുകവി രചിച്ച വരികളാണ്
93 total views, 1 views today

ജർമൻകാരുടെ കൈവശമായിരുന്ന കോഴിക്കോട്!
“…മാനാഞ്ചിറയുടെ ദക്ഷിണഭാഗേ
മിഷ്യൻകാരുടെ ഷാപ്പിനരികേ…”
പണ്ട് കോഴിക്കോട് നടന്ന ഒരു ഫുട്ബോൾ മത്സരം വർണിച്ച് അക്കാലത്തെ ഏതോ ഒരു തെരുവുകവി രചിച്ച വരികളാണ്. റ്റി പി രാജീവന്റെ ഒരു പുസ്തകത്തിൽ , (“പാലേരി മാണിക്യം ” എന്നാണോർമ്മ) ആ കവിത പൂർണമായി ചേർത്തിട്ടുണ്ട്. ഇതിലെ ‘മിഷ്യൻകാരുടെ ഷാപ്പ്’ മാനാഞ്ചിറക്കടുത്തുള്ള കോമൺവെൽത്ത് ട്രസ്റ്റാണ്. ‘ജർമൻകാരുടെ ഷാപ്പ്’ എന്നും ഇതിനെ പറയാറുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജർമൻകാരുടെ ഈ സ്ഥാപനം ബ്രിട്ടീഷുകാർ പിടിച്ചടക്കി കോമൺവെൽത്ത് ട്രസ്റ്റാക്കി. കോഴിക്കോടിന്റെ ഹൃദയമെന്ന് പറയാവുന്ന മാനാഞ്ചിറയുടെ തെക്കും വടക്കും കിഴക്കും ഭാഗങ്ങൾ ജർമൻകാരുടെ കൈവശമായിരുന്നു!
റഫറൻസ്: എസ് കെ പൊറ്റക്കാടിന്റെ ‘പഴയ കോഴിക്കോട്’ എന്ന കുറിപ്പ്. സക്കീർ ഹുസൈൻ എഡിറ്റ് ചെയ്ത ‘കോഴിക്കോട് ഒരോർമപുസ്തകം’ എന്ന പുസ്തകത്തിൽ നിന്നും.
94 total views, 2 views today