ആന്ധ്രയിലെ ഹിന്ദു ബലിയും ഇബ്രാഹിം നബിയുടെ പുത്ര ബലിയും, അഥവാ ഞങ്ങളിട്ടാൽ ബർമുഡ

70

Naser KP എഴുതുന്നു

ആന്ധ്രയിലെ ഹിന്ദു ബലിയും ഇബ്രാഹിം നബിയുടെ പുത്ര ബലിയും അഥവാ ഞങ്ങൾ ഇട്ടാൽ ബർമുഡ.
മനുഷ്യ ബലിക്കായി ഒരു പെരുന്നാൾ സന്ദേശം ഇങ്ങനെ വായിക്കാം..

“ഇത് ബലിയുടെ കൂടി കാലമാണ്. ബലി ഇസ്ലാമിലെ ഒരു സുപ്രധാന കര്‍മ്മം കൂടിയാണ്. ബലി പെരുന്നാള്‍ എന്ന് കേട്ടാല്‍ വിശ്വാസിയുടെ മനസ്സിലേക്ക് ആദ്യം കയറി വരിക ഇബ്രാഹിം നബിയും ഇസ്മായില്‍ നബിയുമാണ്. രണ്ടു ബലികളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അതില്‍ ഒന്നാമത്തെ ബലി ഇബ്രാഹിം നബിയുടെ ബലി തന്നെ. ഖുര്‍ആന്‍ അതിനെ ഇങ്ങിനെ വിശേഷിപ്പിക്കുന്നു “പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്‌റാഹീം പറയുന്നു: ‘മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതെപ്പറ്റി നിനക്ക് എന്തു തോന്നുന്നു?’ മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്– അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്‌റാഹീം പുത്രനെ കഴുത്തിൽ വെട്ടാൻ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു. അല്ലയോ ഇബ്‌റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണംതന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു.”

ആധുനിക യുഗത്തിൽ സ്വന്തം പുത്രനെ ബലി നൽകാൻ പോയ പിതാവിനെ ത്യാഗത്തിന്റെ ഉത്തമ ഉദാഹരണം ആയിട്ടാണ് മുസ്ലിങ്ങൾ പരിഗണിക്കുന്നത്. ആന്ധ്രയിൽ സ്വന്തം മക്കളെ ദൈവ പ്രീതിക്കായി ബലി നൽകിയവരിൽ നിന്നും മനുഷ്യ ബലി മഹത്തായ ഒരു കർമ്മം ആണെന്ന് വിശ്വസിക്കുന്ന ഇസ്‌ലാം മത വിശ്വാസികൾ ഒട്ടും അകലെയല്ല. സത്യത്തിൽ ഇസ്‌ലാം മത വിശ്വാസികൾ സ്വന്തം കുഞ്ഞുങ്ങളെ ബലി നൽകാത്തത് അത് തെറ്റാണ് എന്ന ബോധം ഉള്ളത് കൊണ്ടല്ല, മറിച്ചു മതത്തിൽ അതിനു പ്രതീകാത്മകമായ ബലി നടത്താൻ മതം പഠിപ്പിച്ചത് കൊണ്ട് മാത്രമാണ്.മകനെ കഴുത്തു വെട്ടി ബലി നൽകാൻ സ്വാപ്ന ദർശനം ഉണ്ടായി എന്ന് പറഞ്ഞ ഒരാളെയാണ് ഖുർആൻ മനുഷ്യത്വത്തിന്റെ മഹാ മാതൃകയായി അവതരിപ്പിക്കുന്നത് എന്ന് അന്ധവിശ്വാസികൾ എന്നാണ് മനസ്സിലാക്കുക!