നത്ത് നാരായണനും ചാള മേരിയും – ചെറിയൊരു കൗതുകപോസ്റ്റ്

0
163

Jesin Sarthaj

നത്ത് നാരായണനും ചാള മേരിയും – ചെറിയൊരു കൗതുകപോസ്റ്റ്

രംഗം 1
പടം: കനൽകാറ്റ്
വർഷം: 1991
അല്ലറ ചില്ലറ തട്ടിപ്പുകളും കൂലിത്തല്ലുമായി ജീവിക്കുന്ന നാരായണനെ, നാട്ടുകാർ കളിയാക്കി വിളിക്കുന്നത് നത്ത് നാരായണൻ എന്നാണ്. അത് വിളിക്കുന്നവരെയൊക്കെ അയാൾ തന്തക്ക് വിളിക്കാറുമുണ്ട്. ഒരു പക്ഷിയുടെ പേരിലാണല്ലേ അറിയപ്പെടുന്നത് എന്ന് ഉർവശിയുടെ ആശ എന്ന കഥാപാത്രം ചോദിക്കുമ്പോൾ, അത് ചില തന്തയില്ലാത്തവര് വിളിക്കുന്നതാണെന്ന് നാരായണന്റെ പക്ഷം. പക്ഷേ ഇനിയും സഹായങ്ങൾ ആവശ്യമുള്ളപ്പോൾ നാരായണനെ അന്വേഷിക്കാം എന്ന് പറയുന്ന ആശയോട്, അന്വേഷിക്കുമ്പോൾ ആ പക്ഷിയുടെ പേര് ചേർത്ത് അന്വേഷിച്ചാൽ മതിയെന്ന് നാരായണൻ പറയുന്നു.

രംഗം 2
പടം: കിഴക്കൻ പത്രോസ്
വർഷം: 1992
ഇടുക്കിയിൽ നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പോകുന്ന പത്രോസിന്, തിരിച്ചു കാലിയായി പോകുന്ന ലോറിയിൽ കൊച്ചിയിലെ ഫ്രഷ് മീൻ കൊണ്ട് പോയി വിറ്റാലെന്ത് എന്ന ആശയം ഉദിക്കുന്നു. വഴക്കാളിയായ മേരി എന്ന മൽസ്യവില്പനക്കാരി, അറിയപ്പെട്ടിരുന്നത് ചാള മേരി എന്നായിരുന്നു. അവളെ ചാള മേരി എന്ന് വിളിക്കുന്ന പത്രോസിന്റെ സുഹൃത്ത് മമ്മദ് ഉൾപ്പെടെയുള്ളവരെ അവൾ അമ്മയ്ക്ക് വിളിക്കുന്നുണ്ട്. അവളുടെ അടുത്ത് നിന്ന് ഒരു ലോഡ് മൽസ്യം മേടിക്കുന്ന പത്രോസ്, ഇനിയും വരുമെന്ന് പറയുമ്പോൾ, തന്റെ അടുത്ത് നിന്ന് തന്നെ മീൻ വാങ്ങണം എന്നും, അന്വേഷിക്കുമ്പോൾ ചാള മേരി എന്ന് തന്നെ അന്വേഷിക്കണം എന്നും പറയുന്നു.

കനൽകാറ്റ് – നല്ല പടം. ക്ലൈമാക്സ് പോരായിരുന്നു.
കിഴക്കൻ പത്രോസ് – മൊത്തത്തിൽ പോരായിരുന്നു.