ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്‌ഥ; ഇന്ദിരാഗാന്ധിയുടെ വാഴ്ചയും വീഴ്ചയും

0
212

ദേശീയ അടിയന്തരാവസ്‌ഥ(1975)

സ്വത്രന്ത്ര ഇൻഡ്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമാണ് 1975ജൂൺ മുതൽ 1977 മാർച്ച് വരെ നീണ്ടു നിന്ന 21 മാസത്തെ ദേശീയ അടിയന്തരാവസ്‌ഥ.ഇൻഡ്യൻ ജനാധിപത്യം നേരിട്ട ഏകാലത്തെയും ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ് എന്ന് നിസംശയം പറയാം.
1975 ജൂൺ 12 ന് ഉണ്ടായ അലഹബാദ് ഹൈക്കോടതിയുടെ ഒരു വിധിയാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചു എന്ന് പറയാം.1971ൽനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തിരിമറി കാട്ടിയാണ് ജയിച്ചത് എന്ന് റായ്ബറേലിയിലെ(up)ഇന്ദിരയുടെ പ്രധാന എതിർസ്‌ഥാനാർഥിയായിരുന്ന ബി.എൽ. ഡി നേതാവ് രാജ്നാരായണൻ നൽകിയ ഹർജി കോടതി അനുഭാവപൂർവ്വം പരിഗണിച്ചു എന്ന് മാത്രമല്ല .തിരഞ്ഞെടുപ്പിൽ ഇന്ദിര ഗവൺമെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു എന്ന് ജസ്റ്റിസ് ജഗ് മോഹൻ ലാൽ സിൻഹ കണ്ടെത്തി.ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച കോടതി അവരെ 6 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അവരെ വിലക്കി.

കോടതി കണ്ടെത്തിയ ക്രമക്കേടുകൾ

1)ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സ്റ്റേജ് നിർമിച്ചത് പോലീസായിരുന്നു.
2)പ്രചരണയോഗത്തിന് അവശ്യമായ വൈദ്യുതി സംസ്‌ഥാന വൈദ്യുതി ബോർഡ് ചട്ടങ്ങൾ ലംഘിച്ച് ആണ് നൽകിയത്.
3)സ്റ്റേജിന്റെ ഉയരം അനുവദനീയമായ പരിധിയിലും കൂടുതലായിരുന്നു.
4)സർക്കാർ ഉദ്യോഗസ്ഥർ പ്രചാരണത്തിൽ പങ്കെടുത്തു എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു വിധി.

Newsflicks on Twitter: "21 months of #Emergency, considered the ...കോടതിവിധിക്ക് ശേഷം

പ്രധാനമന്ത്രിപദത്തിൽ നിന്നും ഇന്ദിരയെ തടഞ്ഞ കോടതി .മറ്റൊരു സംവിധാനം ഉണ്ടാകും വരെ 20 ദിവസം പദവിയിൽ തുടരാൻ അവരെ അനുവധിച്ചു. എന്നാൽ രാജിവച്ച് ഒഴിയാൻ ഇന്ദിര കൂട്ടാക്കിയില്ല. മൊറാർജി ദേശായി,ജയപ്രകാശ് നാരായണൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ രാജ്യമാസകലം പ്രതിഷേധ റാലികൾ അലയടിച്ചു.
രാജിവെക്കുന്നതിന് പകരം രാഷ്ട്രപതിയോട് ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കാൻ ഇന്ദിരാ ഗാന്ധി നിർദേശിച്ചു.1975 ജൂൺ 26ന് രാവിലെ 7 മണിയോടെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടന വകുപ്പ് 352 പ്രകാരം രാജ്യത്ത് അടിയന്തരാവസ്‌ഥ ഏർപ്പെടുത്തി. ഓരോ 6 മാസത്തിലും അടിയന്തരാവസ്‌ഥ നീട്ടാൻ ഉളള ഇന്ദിരാഗാന്ധിയുടെ നിർദേശം രാഷ്ട്രപതി അനുസരിച്ചു.

അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച ശേഷം

അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കും മുൻപ് തന്നെ പ്രതിപക്ഷ നേതാക്കൾ ആയിരുന്നവരെ എല്ലാം തന്നെ ജയിലിൽ അടച്ചു കഴിഞ്ഞിരുന്നു. പത്രങ്ങൾക്ക് മേൽ സെൻസർഷിപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതു കൊണ്ട് തന്നെ അയൽപക്കത്ത് നടക്കുന്നത് ഒഴിച്ചു. മറ്റ് കാര്യങ്ങളെകുറിച്ച് ഒന്നും ജനങ്ങൾക്ക് യാതൊരുവിധധാരണയും ഇല്ലാതെയായി. തൊഴിലാളികൾക്ക് പണിമുടക്കിനുള്ള അവകാശം നഷ്ടപ്പെട്ടു. തൊഴിലുടമകൾക്ക് തൊഴിലാളികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പിരിച്ചുവിടാം എന്നായി. അടിയന്തരാ വസ്‌ഥ പ്രഖ്യാപിച്ച് ഏകദേശം 6 മാസത്തിനുള്ളിൽ തന്നെ ഏതാണ്ട് 5 ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടപെട്ടു. ഒന്നര വർഷത്തെ കിരാത ഭരണത്തിന് ഒടുവിൽ 1977 ജനുവരി18 മാർച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇന്ദിര പ്രഖ്യാപിച്ചു. ഇതിന് കാരണം തിരഞ്ഞെടുപ്പ് നടത്തിയാൽ വീണ്ടും അവർക്ക് അധികാരത്തിൽ വരാം എന്ന് രഹസ്യ ഏജൻസികൾ അവരെ ധരിപ്പിച്ചത് ആണ് കാരണം. എന്നാൽ തിരഞ്ഞെടുപ്പിൽ ജനരോക്ഷം ഇന്ദിരക്കെതിരെ അണപൊട്ടി ഒഴുകി .ഇൻഡ്യയിൽ ആദ്യമായി കൊണ്ഗ്രെസ്സ് ഇതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തി.ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ ഇന്ദിരഗാന്ധി 55202 വോട്ടിനു രാജ് നാരായണനോട് തോറ്റു. 1977 മാര്ച്ച് 22 ന് ആക്ടിങ് പ്രസിഡന്റ് ബി ഡി ജട്ടി അടിയന്തരാവസ്‌ഥ പിൻവലിച്ചു.