നാട്ടിലൊരു വീട്

വീട് വളരെ വൃത്തിയോടെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് . എത്ര ശ്രദ്ധിച്ചാലും അഴുക്കും പൊടിയും പിടിച്ചിരിക്കുന്ന ഒരുപാടിടങ്ങൾ വീടിനകത്തുതന്നെ കാണാം .
കാഴ്ചക്ക് അഭംഗി മാത്രമല്ല ജനലുകൾ, വാതിൽ, സോഫ പോലുള്ള ഇടങ്ങളിൽ പൊടിയും അഴുക്കും പറ്റിപിടിച്ചിരിക്കുന്നത് അലർജി പോലുള്ള അസുഖങ്ങൾക്ക് കാരണമാകാറുണ്ട് . വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ ചുവടെ ചേർക്കുന്നു . ഉപകാരമാണെന്ന് തോന്നുന്നുവെങ്കിൽ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കാം .

1 . വാർഡ്രോബിൽ തുണികൾ അടുക്കുന്നതിന് മുമ്പ് മുറിയില് വലിച്ചുവാരിയിട്ടിരിക്കുന്ന തുണിയുടെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളൊന്നുമില്ലെന്നു ഉറപ്പാക്കണം. അല്ലെങ്കില് ഈ തുണികളും അറിയാതെ എടുത്ത് നല്ല വസ്ത്രങ്ങളുടെ ഒപ്പം വയ്ക്കും. കുറച്ചു സമയം ചിലവഴിക്കുകയാണെങ്കിൽ വസ്ത്രങ്ങളെ തരംതിരിച്ചു മാറ്റി അലമാരയില് സ്ഥാനം പിടിക്കേണ്ടവയെ കണ്ടെത്താം.

2 . വീടിന്റെ ഏതെങ്കിലും ഭാഗത്തെ തറ മരംകൊണ്ടുള്ളതാണെങ്കില് അവ വെള്ളം ഉപയോഗിച്ച് ഒരിക്കലും വൃത്തിയാക്കരുത്. മരംകൊണ്ടുള്ള തറ വെള്ളം ഉപയോഗിച്ച് കഴികുന്നത് മരം കേടാകാനിടയാക്കും. ചെറുതായി നനഞ്ഞ തുണി ഉപയോഗിച്ച് ഇവ വൃത്തിയാക്കുന്നതാണ് നല്ലത്. തുണിയില് എത്രത്തോളം വെള്ളം കുറവാണ് അത്രത്തോളം മരത്തിനു ഗുണം ചെയ്യും. ലാമിനേറ്റഡ് ഫ്്ളോറിന്റെ കാര്യത്തിലും ഇതുതന്നെയാണ് ചെയ്യേണ്ടത്.
3 . പുറത്തുള്ള ജനലുകൾ ഗ്ലാസ്സുകൾ വാതിലുകൾ എന്നിവ തുടക്കാൻ പറ്റിയ സമയം സൂര്യാസ്തമയത്തിനുശേഷമോ അതിരാവിലെയോ ആണ്. ശക്തിയേറിയ സൂര്യകിരണങ്ങള് ക്ലീനിങ്ങിനുപയോഗിക്കുന്ന ദ്രാവകങ്ങളുമായി പ്രതിപ്രവർത്തിച്ചു കറയോ അടയാളങ്ങളോ വരുത്താന് ഇടയാക്കും.
4 . ബെഡ്ഷീറ്റ് മുഷിഞ്ഞിട്ടില്ലെങ്കിൽകൂടിയും ആഴ്ചയിൽ ഒന്നു മാറ്റി വിരിക്കണം. എന്നാൽ അഞ്ചു വയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ ബെഡ്ഷീറ്റ് രണ്ടു ദിവസത്തിലൊരിക്കൽ മാറ്റാം. കഴിയുന്നതും നേർത്ത കോട്ടൻ പുതപ്പുകളും ബെഡ്ഷീറ്റുകളും ഉപയോഗിക്കുക.

5 . കട്ടിയുളള ബ്ലാങ്കറ്റുകളിലും കമ്പിളി പുതപ്പിലും പൊടി ഏറെനേരം തങ്ങി നിൽക്കും. മാസത്തിലൊരിക്കൽ ബെഡും ബ്ലാങ്കറ്റും തലയിണയും കുറച്ചു സമയം സൂര്യപ്രകാശത്തിലിട്ട് ഉണക്കാം. നല്ല സൂര്യപ്രകാശത്തിൽ അണുക്കൾ നശിച്ചു കൊളളും.

6 . തലയിണയിണയുടെ മുകളിൽ ഒരു ടർക്കി ടവ്വൽ വിരിച്ചാൽ മുടിയിലെ വിയർപ്പും എണ്ണയും ചെളിയും തലയിണക്കവറിൽ ആവാതെ സംരക്ഷിക്കാം .

7 . ദിവസവും വീട് അടിക്കുന്നതു കൂടാതെ മാസത്തിൽ ഒരിക്കൽ വീടിന്റെ ഭിത്തി, മേൽഭാഗം എന്നിവ അടിക്കുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്യണം. കർട്ടനുകൾ ഉൾപ്പെടെയുളളവ നന്നായി പൊടി കഴുകി ഉണക്കണം . അലർജിയുടെ ശല്യം ഉഉള്ളവർ പൊടി നീക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം .

8 . വാക്വം ക്ലീനർ ഉപയോഗിച്ച് സോഫ, കർട്ടനുകൾ, ജനലുകൾ, വാതിലിനരികിൽ ഉപയോഗിക്കുന്ന ചവിട്ടികൾ എന്നിവയിലെ പൊടി നീക്കാം. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ കർട്ടനുകളും ചവിട്ടുപായകളും ഒഴിവാക്കാനും ശ്രദ്ധിക്കണം .

9 . ആഴ്ചയിലൊരിക്കൽ ക്ലീനിങ് ലോഷൻ ഉപയോഗിച്ച് തറ വൃത്തിയാക്കണം. തറ നന്നായി അടിച്ചു വൃത്തിയാക്കി, നനച്ചു തുടച്ച ശേഷം ലോഷൻ നേർപ്പിച്ചതിൽ തുണിയോ മോപ്പോ മുക്കി തുടയ്ക്കുക. ശേഷം ശുദ്ധജലത്തിൽ തുണി മുക്കി ഒന്നു കൂടി തുടയ്ക്കണം. ലോഷന്റെ അംശം പൂർണമായി നീക്കം ചെയ്യാനാണിത്. . വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതും പ്രകൃതി ദത്തമായ ലോഷനാണ് പുൽത്തൈലം.

10 . വീട്ടിലെ ദൈനംദിന മാലിന്യങ്ങളെ ജൈവമാലിന്യങ്ങൾ അഥവാ ബയോളജിക്കൽ വേസ്റ്റ് എന്നും അജൈവ മാലിന്യങ്ങൾ എന്നും അജൈവ മാലിന്യങ്ങൾ എന്നും തരംതിരിക്കാം. അവ ദിവസവും തരം തിരിച്ച് മാറ്റി വയ്ക്കണം. നാലോ അഞ്ചോ അംഗങ്ങളുളള അംഗങ്ങളുളള കുടുംബമാണെങ്കിൽ അധികം വേസ്റ്റ് കാണുകയില്ല. ജൈവ മാലിന്യങ്ങൾ അതായത് പച്ചക്കറികളുടെ തൊലിയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പുരയിടത്തിലെ വാഴ, തെങ്ങ് എന്നിവയുടെ ചുവട്ടിൽ ഇട്ട് മീതെ മണ്ണിട്ടുമൂടാം . കാലക്രമേണ അവ വളമായി മാറിക്കൊള്ളും .

11 . മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള് നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല് പിടിക്കാതിരിക്കാന് വര്ഷത്തില് ഒരു തവണ എങ്കിലും വാര്ണിഷ് അടിക്കാം.

ഉപകാരമാണെന്ന് തോന്നുന്നുവെങ്കിൽ ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കാം .

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.