സാമ്പത്തികപ്രതിസന്ധി വരുമ്പോൾ നോട്ടടിച്ചിറക്കുക എന്നാൽ സമ്പത്ത് സൃഷ്ടിക്കലല്ല, മറിച്ച് ജനത്തിൻ്റെ പോക്കറ്റിലിരിക്കുന്ന പൈസയുടെ മൂല്യം ഖജനാവിലേക്ക് ഊറ്റിയെടുക്കുക എന്നതാണ്

62
National Investigation Agency Busts Interstate Fake Currency Gang ...

Naushad Mohamed

സാമ്പത്തിക പ്രതിസന്ധി നേരിടാൻ നോട്ടടിച്ചിറക്കണമെന്ന സഖാവ് തോമസ് ഐസക്കിൻ്റെ സാമ്പത്തിക നിർദ്ദേശം കണ്ടു.തിയററ്റിക്കലി, പൂർണ്ണമായും പ്രതിസന്ധിയിലായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒരു ആണവായുധമാണ് കറൻസി പ്രിൻറ് ചെയ്ത്സാമ്പത്തിക പ്രതിസന്ധി നേരിടാൻ നോട്ടടിച്ചിറക്കണമെന്ന സഖാവ് തോമസ് ഐസക്കിൻ്റെ സാമ്പത്തിക നിർദ്ദേശം കണ്ടു.തിയററ്റിക്കലി, പൂർണ്ണമായും പ്രതിസന്ധിയിലായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒരു ആണവായുധമാണ് കറൻസി പ്രിൻറ് ചെയ്ത് പ്രതിസന്ധി മറികടക്കാനുള്ള “ശ്രമം”.കമ്മട്ടം കൊണ്ട് സാമ്പത്തിക മാന്ദ്യത്തെ നേരിടുക എന്നത് ഇതുവരെയുള്ള ഭരണത്തിൻ്റെയും ആസൂത്രണത്തിൻ്റെയും പരാജയം സമ്മതിക്കലാണ് എന്നതിനോടൊപ്പം, ഇന്നത്തെ പരാജയത്തെ വരും കാലങ്ങളിലേക്ക് കൂടി പടർത്തി നേർപ്പിച്ച് നേരിടുക എന്നതു കൂടിയാണ്…!

ഒരു ദിവസത്തെ പട്ടിണിയെ പത്ത് ദിവസങ്ങളിലെ ഭക്ഷണം ചുരുക്കി നേരിടുക എന്ന് സാരം. തിയ്യറിയൊക്കെ കൊള്ളാം…!!
മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ അറ്റ കൈക്ക് ചെയ്യാവുന്ന വളരെ ബുദ്ധിപൂർവ്വവും ശ്രദ്ധയോടെയും അതേ സമയം കൃത്യമായ നിയന്ത്രണത്തോടെയും മാത്രം ചെയ്യേണ്ട പ്രോസസ്സ്.എന്നാൽ ഉപദേശം ആരോടാണെന്നും, കൈകാര്യകർത്താക്കൾ ആരാണെന്നും സഖാവ് കൃത്യമായി ഓർക്കണമായിരുന്നു.ഇവിടെ, അറിഞ്ഞിരിക്കേണ്ടതും ഭയക്കേണ്ടതുമായ വിഷയങ്ങൾ പലതാണ്.

1) നോട്ടടിച്ചിറക്കുക എന്നാൽ സമ്പത്ത് സൃഷ്ടിക്കലല്ല, മറിച്ച് പൊതുജനത്തിൻ്റെ പോക്കറ്റിൽ പോലുമിരിക്കുന്ന പൈസയുടെയും സമ്പത്തിൻ്റെയും മൂല്യം അവരുടെ അറിവോ സമ്മതമോ കൂടാതെ ഖജനാവിലേക്ക് ഊറ്റിയെടുക്കുക എന്നതാണ് (മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഭരണകൂടത്തിൻ്റെ വ്യവസ്ഥവൽക്കരിക്കപ്പെട്ട പരിഷ്കൃത കൊള്ള എന്ന് തന്നെയാണ്.കറൻസിയെ അതിൻ്റെ ഗുണത്തോടൊപ്പം തന്നെ ഒന്നാം തരം ചൂഷണ ഉപകരണമായി ഉപയോഗിക്കാം എന്ന് കൂടി കൃത്യമായി മനസ്സിലാക്കിയിരുന്നവരാണ് മാർക്സ് അടക്കമുള്ള പഴയ കാല കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്ര ആചാര്യൻമാർ..)

2) മര്യാദക്ക് ഭരിക്കാൻ പോലുമറിയാത്ത, നാടിൻ്റെ അതിജീവനത്തെക്കാൾ പ്രധാനമായി വർഗ്ഗീയ-ജാതീയ അജണ്ടകളെ കാണുന്ന,വിവരം കെട്ട NDA സർക്കാർ ഇങ്ങനെയൊരു പ്രക്രിയയുമായി മുന്നോട്ട് പോയാൽ എന്തായിത്തീരുമെന്ന് കണ്ട് തന്നെ അറിയണം.ഒരു പക്ഷേ, വരും തലമുറകളെക്കൂടി പട്ടിണിയുടെയും ദാരിദ്യത്തിൻ്റെയും കണ്ണെത്താ കയങ്ങളിലേക്ക് തള്ളിയിടലാവും ഫലം…

3) ഡിമോണിട്ടൈസേഷനിൽ സംഭവിച്ച പോലെ നാടിൻ്റെ ശേഷിച്ച വിഭവങ്ങളിൽ നല്ലൊരു പങ്ക് കൂടി നാഗ്പൂരിലെ ബി ജെ പി കേന്ദ്രത്തിലേക്കും ഏതാനും കുത്തക മുതലാളിമാരിലേക്കും ഊറ്റിയെടുത്ത് മഹാ ഭൂരിപക്ഷം വരുന്ന സാമാന്യ ജനതയും അവരുടെ വരും തലമുറകളും മുഴുപ്പട്ടിണിയിലേക്കും കൊടും ദാരിദ്ര്യത്തിലേക്കും തള്ളിയിടപ്പെടാം.

കൊടും ദാരിദ്ര്യമെന്നാൽ ഒരു ജനതയുടെ ഒന്നടങ്കം സാംസ്കാരിക മുന്നേറ്റത്തെ തകർത്ത് തരിപ്പണമാക്കി നൂറ്റാണ്ടുകൾ പിറകിലേക്ക് തള്ളിവിടുക എന്നതാണ്.കേന്ദ്ര നേത്യത്വവുമായി ബന്ധപ്പെട്ടവർക്കും അവരുടെ ഇഷ്ടർക്കും, അവരെ നയിക്കുന്ന ചുരുക്കം ചില കുത്തക മുതലാളിമാർക്കുമൊഴിച്ചാൽ ഭാക്കിയുള്ള പൊതു സമൂഹത്തിന് മക്കളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കാൻ പോലും കഴിയാതെ ഒരു നേരമെങ്കിലും അന്നമുണ്ണാനും ഊട്ടാനും മേൽ പറഞ്ഞ ചൂഷകർക്ക് അടിമവേല ചെയ്യലല്ലാതെ മറ്റു മാർഗ്ഗമില്ലാത്ത അവസ്ഥ.വിവരവും വിദ്യാഭ്യാസവുമില്ലാത്ത അടിമവേലക്കാരുടെ വരും തലമുറകൾ.

പശിയടക്കാൻ മാത്രം ഏത് ചാതുർവർണ്യവും അടിമത്വവും നിഷ്പ്രയാസം ശിരസാവഹിക്കാനുള്ള മാനസികാവസ്ഥയിലേക്ക് വരും തലമുറകളുടെ മക്കയാത്ര.മാടമ്പിത്തത്തിന് മുന്നിൽ മടിക്കുത്തഴിക്കാൻ ദാരിദ്ര്യം സ്ത്രീകളെ നിർബ്ബന്ധിതരാക്കുന്ന, കണ്ണടക്കാൻ പുരുഷൻമാരെ ലജ്ജാരഹിതരാക്കുന്ന മാനം കെട്ട ദാരിദ്യം.എന്തും സംഭവിക്കാം….! കൈകാര്യം ചെയ്യുന്നത് സംഘികളാണെങ്കിൽ….!!
ദുഷ്ടലാക്കും വിവരക്കേടും സമന്വയിച്ചാൽ എന്തൊക്കെ സംഭവിക്കില്ലെന്ന് ആര് കണ്ടു….!!

തിയ്യറി മാത്രം നോക്കി അഭിപ്രായം പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് GST വിഷയത്തിൽ നിന്നും സഖാവ് മനസ്സിലാക്കിയതല്ലേ.ജനം ദുരിതത്തിലായി എന്നത് മാത്രമല്ല കേന്ദ്രം നൽകേണ്ട കോംപൻസേഷൻ സമയത്തിന് നൽകാതെ തടഞ്ഞ് വച്ച് സംസ്ഥാനങ്ങളുടെ മേൽ ആവശ്യത്തിലേറെ ലിവറേജ് കൊണ്ടു വരാൻ കേന്ദ്ര സംഘി ഭരണകൂടത്തിന് അതൊരു ആയുധം കൂടിയായി എന്നത് മിച്ചം, രോഗം മാത്രം നോക്കി മരുന്ന് നിർദ്ദേശിക്കരുത് സഖാവേ.അപകടമാണ്..ഒരു പക്ഷേ, പശ്ചാതപിക്കേണ്ടി വന്നേക്കാം.ഒരുപാടൊരുപാട്.! ലാൽസലാം സഖാവേ.