നട്ടെല്ലില്ലാത്ത പുലിമുരുകന്മാരെക്കാളും രാജമാണിക്യന്മാരെക്കാളും ഒറ്റ നിലപാട് ഉള്ളവരെയാണ് സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്

222

നൗഷാദ് പൈങ്ങോട്ടായി

ഈ വർഷം വായിച്ചതിലെ സൂപ്പർ വാചകം-  ‘നട്ടെല്ലില്ലാത്ത ആയിരം പുലിമുരുകന്മാരെയും രാജമാണിക്യന്മാരെയും ‘സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത്, നിലപാടുള്ള ഒരൊറ്റ അടൂരിനെ ‘സൂപ്പർഹീറോ’എന്ന് വിളിക്കുന്നതാണ്’ (കടപ്പാട്)

ഫാഷിസ്റ്റ് ആക്രമണങ്ങളുടെയും ആൾക്കൂട്ട മനുഷ്യക്കുരുതിയുടയുടെയും കാലത്ത് അടൂർ ഗോപാലകൃഷ്ണൻ എന്ന വിശ്വപ്രസിദ്ധ കലാകാരന്റെ വാക്കുകളാണ് ഈ വർഷം കേട്ടതിൽ ഏറ്റവും ഉജ്വലമായ പ്രതിരോധ വാക്കുകൾ . അതിങ്ങനെയാണ്. ഫാഷിസ്റ്റിനെതിരിലുള്ള ഐതിഹാസിക യുദ്ധപ്രഖ്യാപന വാചകം കൂടിയാണത്

‘നിങ്ങൾക്ക് പ്രാവുകളെ തോക്ക് കൊണ്ട് പിടിക്കാനാവില്ല. അതിന്റെ ഇറച്ചി ഒരു പക്ഷേ കിട്ടിയേക്കാം.’

ഈ മലയാളിയായ പ്രതിഭ ഇന്ന് ഒരാവേശമാണ്. ആർജവമാണ്, ആശയാണ്, അവലംബമാണ്, അതിലേറെ അത്ഭുതമാണ്, റാൻമൂളാൻ അവസരം കാത്തിരിക്കുന്ന ഹിസ്മാസ്റ്റേർസുകൾക്കിടയിൽ.കേരളമേ പിന്തുണക്കണം, മലയാളി സമൂഹമെ, കൂടെ ഉറച്ച് നിൽക്കണം, പറ്റുമെങ്കിൽ ഒരു കൈ കൊടുത്തഭിനന്ദിക്കണം പത്മശ്രീ കയറിയ ഈ കലാകാരനെ.