ഡി വൈ എഫ് ഐ യാണ്, ലോകത്ത് ആദ്യമായി  ‘സെക്കുലർ മാട്രിമോണി’ എന്ന ആശയം കൊണ്ടുവരുന്നത്

102

Navas Acl

ജാതി തിരയുന്നവരോടാണ് ?

ഇറ്റലിയിലെ,വികെൻസായിൽ നിന്നും അൻപത് കിലോമീറ്റർ ദൂരെ, ലുസിയാന എന്ന ചെറിയ ഗ്രാമത്തിൽ,സ്റ്റെഫാനോയുടെയും പൗള മിയാനോയുടെയും മകളായി 1946 ഡിസംബർ ഒൻപതിനാണു സോണിയ ജനിച്ചത്. “റോമൻ കത്തോലിക്കാ ” വിശ്വാസിയായിരുന്ന സോണിയ, ടൂറിനിനടുത്തുള്ള ഒർബസ്സാനോ എന്ന പട്ടണത്തിലാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അവിടെത്തന്നെയുള്ള, ഒരു കത്തോലിക്കാ സ്കൂളിലാണ് സോണിയ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.1964-ൽ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനു വേണ്ടി സോണിയ കേംബ്രിഡ്ജ് നഗരത്തിലെത്തി, അവിടെ സർട്ടിഫികേറ്റ് കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ, കേംബ്രിഡ്ജ് സർവകലാശാലയിലെ കോളേജിൽ പഠിച്ചിരുന്ന ഇന്ത്യാക്കാരനായ, ഹിന്ദു മത വിശ്വാസിയായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടി.

ജാതിയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ പൊട്ടിച്ചെറിഞ്ഞ്, അവർ പരസ്പരം സ്നേഹിച്ചു, വിവാഹം കഴിച്ചു, ഒരുമിച്ച് ജീവിച്ചു.സോണിയ സ്റ്റെഫാനോ, പിന്നീട് സോണിയാ ഗാന്ധിയായി, ഇന്ത്യൻ പൗരയായി♥.ബിജെപിയുടെ നേതാവും, അഭിഭാഷകനും, ഇപ്പോഴത്തെ മിസോറാം ഗവർണ്ണറുമായ,പി.എസ്.ശ്രീധരൻ പിള്ള വിവാഹം കഴിച്ചിരിക്കുന്നത്, കൃസ്ത്യൻ മതവിശ്വാസിയായ റീത്തയെയാണ്.DYFI യുടെ, സംസ്ഥാന സെക്രട്ടറിയായ സഖാവ്: A.A. റഹീം ജീവിത പങ്കാളിയാക്കിയിരിക്കുന്നത്, SFI യുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗമായ അമൃതയെയാണ്.നാളെയിതാ, DYFI യുടെ അഖിലേന്ത്യാ നേതാവായ മുഹമ്മദ് റിയാസും, കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി സഖാവ്: പിണറായി വിജയന്റെ മകൾ വീണയും, വിവാഹിതരാകാൻ പോകുന്നു.

നിങ്ങൾ, ഇവരിൽ കണ്ടു പിടിച്ച കുറ്റം എന്താണ്?രണ്ടു പേരും,ഇവരുടെ മുൻ വിവാഹ ബന്ധം വേർപെടുത്തി എന്നതാണോ? അതോ, മുഹമ്മദ് റിയാസ് ഭാര്യയെ തലാക്ക് ചൊല്ലി ഒഴിവാക്കാതെ നിയമപരമായി പോയതാണോ?അല്ലങ്കിൽ, വീണ പിണറായി വിജയന്റെ മകൾ ആയി എന്നതാണോ?എന്തേ, വിവാഹമോചനം നേടിയ സ്ത്രീയ്ക്കും പുരുഷനും, ഈ നാട്ടിൽ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ല എന്നുണ്ടോ?അതോ, ഇങ്ങനെ പുനർവിവാഹം നടത്തുന്ന ആദ്യത്തെ സ്ത്രീയും, പുരുഷനുമാണോ, ഇവർ? ജാതിയുടേയും, മതത്തിന്റേയും പേരുപറഞ്ഞ് മനുഷ്യൻ തമ്മിൽ തല്ലുന്ന കെട്ട കാലത്ത് ഒരുമിച്ച് ജീവിക്കാൻ മിശ്രവിവാഹം ചെയ്യുന്നതിലൂടെ, നമ്മൾ നേടിയെടുക്കുന്നത്,ഈ മണ്ണിലെ മത നിരപേക്ഷതയുടെ മൂല്യത്തിന്റെ കരുത്താണ്.വിവാഹത്തിന് ശേഷം, പെണ്ണിന്റെ മാത്രം മതം, ആണിന്റെ മതത്തിനോട് അടിയറവ് പറയുന്ന ഈ ലോകത്ത്, ഇങ്ങനെയുള്ള വിവാഹങ്ങൾ എന്നും ഉത്തമ മാതൃകയാണ്.അത് വരും കാലങ്ങളിൽ ചരിത്രത്തിൽ, രേഖപ്പെടുത്തും എന്ന പ്രത്യാശയുണ്ട്.

കൃസ്ത്യനെന്നും, ഹിന്ദുവെന്നും, മുസൽമാനെന്നും, ദലിതനെന്നും, നായരെന്നും വേർതിരിച്ച് കച്ചവട സ്ഥാപനങ്ങൾ പോലെ മുള പൊട്ടിയ മാട്രിമോണി സൈറ്റുകളിൽ നിന്ന് വ്യത്യസ്ഥമായി, മാനവികതയെ, മത നിരപേക്ഷതയേ,എല്ലാ കാലവും മുറുകെ പിടിക്കുന്ന  ഇടതുപക്ഷത്തിന്റെ, കരുത്തുറ്റ യുവജന സംഘടനയായ DYFI യാണ്, ലോകത്ത് ആദ്യമായി  ” സെക്കുലർ മാട്രിമോണി” എന്ന ആശയം കൊണ്ടുവരുന്നത്. ഇതേ ആശയം ജീവിതത്തിൽ മാതൃകയാക്കി, അനേകായിരം സഖാക്കൾ ഈ നാട്ടിൽ മിശ്ര വിവാഹിതരായിട്ടുണ്ട്. ലൗ ജിഹാദിന്റേയും, ഖർ വാപ്പസിയുടേയും, മുഖത്തേറ്റ കനത്ത പ്രഹരമാണ്, ഓരോ മിശ്ര വിവാഹങ്ങളും.കഴിഞ്ഞ, അധ്യയന വർഷത്തിൽ ജാതിയുടെയും മതത്തിന്റേയും കോളം പൂരിപ്പിക്കാതെ, ആദ്യാക്ഷരം കുറിച്ച അനേകായിരം കുരുന്നുകളേപ്പോലെ, ഇവരും മാനവികതയുടെ, കുഞ്ഞുങ്ങൾക്ക് ജീവൻ കൊടുക്കട്ടെ! സഖാവ്: മുഹമ്മദ് റിയാസിനും, വീണയ്ക്കും വിവാഹ മംഗളാശംസകൾ♥