മതംവിട്ട പെണ്ണിന്റെ പിറകേ നടക്കുന്ന കേരളത്തിലെ മുസ്ലീങ്ങളോട് ചിലതു പറയാനുണ്ട്

221

Navas Acl

ദേശീയ പൗരത്വ ബില്ലിന്റെ ചർച്ചകളും, വിവാദങ്ങളും പ്രക്ഷോപങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വീണ്ടും ചിലത് പറയാനാഗ്രഹിക്കുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീങ്ങളോടാണ്. സംഘപരിവാർ രാജ്യം ഹിന്ദുത്വവൽക്കരിക്കുന്നു എന്ന സത്യം അംഗീകരിക്കുന്നതോടൊപ്പം, അതിൽ നിങ്ങളുടെ പങ്കും വിസ്മരിക്കുന്നില്ല. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളം വ്യത്യസ്ഥമാകുന്നത്, മാതൃകയാകുന്നത് ഇവിടെ മതനിരപേക്ഷ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു എന്ന ഒറ്റ കാരണത്താലാണ്. ഇനി നിങ്ങളൊന്ന് സ്വയം വിലയിരുത്തുക, ഈ നാട്ടിൽ നിങ്ങൾ ചെയ്യുന്നതെന്താണ്? പൗരത്വ ബില്ല് അവതരിപ്പിച്ച അതേ ദിവസത്തിൽ ഫേസ്ബുക്കിൽ ഒരാളെഴുതിയ പോസ്റ്റ് വായിക്കാനിടയായി, അതിലെഴുതിയിരുന്നത്

” ഈ രാജ്യത്തുള്ളവരെല്ലാം ഇസ്ലാം മതം സ്വീകരിച്ച്, ഞങ്ങളുടെയൊപ്പം ചേരുവിൻ ഹിന്ദുവിനെ ചെറുക്കാൻ നമ്മൾക്കിവിടെ ഇസ്ലാമിക് സ്റ്റേറ്റ് കെട്ടിപ്പടുക്കാം”. ഇത്,വായിക്കുന്ന ഏതൊരുവനും മനസ്സിലാക്കുന്നത് എന്താണ്? നിങ്ങൾ ഇങ്ങനെ പണ്ടു മുതൽക്കേ ചിന്തിക്കാൻ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാവണം ഇവിടെ സംഘപരിവാർ ഈ ബില്ല് അവതരിപ്പിച്ചത് എന്നല്ലേ!! അങ്ങനെ മനസ്സിലാക്കിയവരേയും തെറ്റ് പറയാനാകില്ല.

ഏതാനും ചില മാസങ്ങൾക്ക് മുന്നേ, ഫേസ് ബുക്കിൽ ഒരു വീഡിയോ കാണാനിടയായി, മലപ്പുറം ജില്ലയിലാണന്ന് തോന്നുന്നു ഒരു ഇസ്ലാമിന്റെ വീട്ടിൽ ജോലിയ്ക്ക് നിന്ന ഒരു സ്ത്രീ, സാഹചര്യം കൊണ്ടാവണം അവർ ഇസ്ലാമാണ് എന്ന് പറഞ്ഞ് ജോലി ചെയ്തത്. അവർ ഹിന്ദുവാണ് എന്ന് മനസ്സിലാക്കിയ വീട്ടുകാർ കാണിച്ച പ്രഹസനം ഈ നാട് മുഴുവൻ കണ്ടതാണ്. അത്, വർഗ്ഗീയതയുടെ വളമാണന്ന് നിങ്ങൾ അറിഞ്ഞിരുന്നില്ല.

നിങ്ങളിന്നും, കപട സ്വർഗ്ഗം തേടിയുള്ള യാത്രയിലാണ്. നിങ്ങൾ, ഏത് മതമാണ് മികച്ചത് എന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ്. നിങ്ങൾ, മതംവിട്ട പെണ്ണിന്റെ പിറകേയാണ്. നിങ്ങൾ, കൂട്ടത്തിലുള്ളവരെ തട്ടമിട്ടീക്കാനുള്ള തിരക്കിലാണ്. ഈ രാജ്യത്തെ പ്രശ്നങ്ങളൊന്നും തന്നെ നിങ്ങളെ അലട്ടുന്നില്ല.
കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നിങ്ങൾ അറിയുന്നില്ല..

ഇതെല്ലാം മനസ്സിലാക്കിയും, കൂടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന ചിലരുണ്ട്, സംഘപരിവാറിന്റെ ഭാഷയിൽ ഒരു ശതമാനം കീടാണുക്കൾ . അവരാണ് നിങ്ങൾ വിളിക്കുന്ന ദൈവത്തേക്കാളും ശക്തിയുള്ളവർ, അവരിലാണ് ഈ നാടിന്റെ പ്രതീക്ഷ, അവരാണ് ഈ നാടിന്റെ വെളിച്ചം. ആ വെളിച്ചം തല്ലിക്കെടുത്തുവാനാണ് നിങ്ങൾ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് വെള്ളം കോരുന്നത്. എന്നിട്ടും മതിയാകുന്നില്ല, എന്ന് തോന്നുമ്പോൾ സേഫ് സോണിലിരുന്ന് വീണ്ടും ഉറക്കെപ്പറയുക, ”സംഘപരിവാറല്ല, ഞങ്ങളുടെ ശത്രു. കമ്യൂണിസ്റ്റ്കാരാണ്” എന്ന്.