fbpx
Connect with us

Uncategorized

ഷവർമ എന്തുകൊണ്ട് അപകടം ഉണ്ടാക്കുന്നു ! ഇത് വായിക്കാതെ പോകരുത്

Published

on

ഷവർമ വളരെ രുചികമായ ഒരു ഭക്ഷണമാണ് എന്നതിൽ സംശയമില്ല. എന്നാൽ ഷവർമ കഴിച്ചുണ്ടാകുന്ന ഭക്ഷ്യവിഷബാധയും മരണങ്ങളും ഇടയ്ക്കിടെ എങ്കിലും റിപ്പോർട്ട് ചെയുന്നുണ്ട്. ഷവർമ അപകടം ഉണ്ടാക്കാനുള്ള കാരണം എന്താകും ? വായിക്കാം.

ലാലു ജോസഫ് എം-
ഹെൽത്ത് ഇൻസ്പെക്ടർ,
സി എച്ച് സി അഗളി

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ.

1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും.

2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും പാക്കിയുള്ളവർക്ക് പാതി വെന്ത മാംസവും കിട്ടും.

3. സാൽമൊണെല്ല ചാവണം എങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം. അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ വേവണം. അത് കിട്ടാത്തത് കൊണ്ട് വൈറസ് നേരിട്ട് ശരീരത്തിൽ കയറും.

Advertisement

4.പച്ചമുട്ടയിൽ ചേർത്തുണ്ടാക്കുന്ന മയോന്നൈസ് സാൽമൊനെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. കോഴിയിൽ മാത്രമല്ല കോഴിമുട്ടയിലും ഈ സാധനമുണ്ട്.

5. ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും അനുയോജ്യമായ താപനിലയും ജലാംശവും കൈവന്നു. തണുപ്പിച്ച് സൂക്ഷിക്കാനുള്ള എലക്ട്രിസിറ്റി ലഭ്യതയും പ്രശ്നം ഗൗരവതരമാക്കുന്നു. ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ അവയുടെ വളർച്ച ത്വരിതഗതിയിലാവും.

6. അലൽഫഹം, അഥവാ ഗ്രിൽഡ് ചിക്കനും ഇതുപോലെ വേവാൻ അനുവദിക്കണം. തിരക്ക് കൂട്ടരുത്. പാതി വേവിച്ചതിനു ശേഷം മാറ്റി വെച്ച് ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ച് ആളുകൾക്ക് കൊടുക്കുകയാണ് അവർ ചെയ്യുന്നത്. ധൃതി കൂട്ടിയാൽ മുഴുവൻ വേവുന്നതിനു മുമ്പ് അവർ മുന്നിൽ വെച്ച് തരും.
ഇതെല്ലാം ഗൾഫിലുള്ള ഷവർമ മുഅല്ലിമുകൾക്ക് പ്രവർത്തി പരിചയം കൊണ്ട് തന്നെ അറിയാം.

തിരക്കുള്ള ഷവർമ്മ കടകളിൽ വലിയ ഒന്നോ രണ്ടോ വൻ ഹീറ്ററുകൾ ഉണ്ടാവും. അതായത് ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ വേവും. എന്നാൽ കേരളത്തിൽ ഊർജ്ജത്തിന് വില കൂടുതൽ ആയത് കൊണ്ട് ചെറിയ ഒരു ഹീറ്ററിൽ അതിന്റെ നാലഞ്ചിരട്ടി കപ്പാസിറ്റി ആവശ്യമുള്ള ആളുകൾക്ക് ഉണ്ടാക്കി വിളമ്പുകയും ചെയ്യും. ഉള്ളത് തന്നെ കരന്റ് ലാഭിക്കാൻ ചൂട് കുറച്ച് വെച്ചിരിക്കുകയും ചെയ്യും. ചിക്കൻ പാതി പോലും വെന്തിട്ടുണ്ടാവില്ല. കുക്കിന് അറിയില്ലെങ്കിലും വാങ്ങുന്നവർക്ക് ബോധം ഉണ്ടായാൽ മതിയല്ലോ.

***

ജേർണലിസ്റ്റും കലാകാരനുമായ Pgs Sooraj ന്റെ പ്രതികരണം വായിക്കാം

Advertisement

ഈ ലോകത്ത് ഇത്രയും വേസ്റ്റായിട്ടുള്ള ഒരു food safety department ചിലപ്പോൾ കേരളത്തിലെ കാണൂ അല്ലെങ്കിൽ ഇന്ത്യയിൽ മാത്രമേ കാണൂ. എന്തിനാണ് ജനങ്ങളെ പ്രത്യക്ഷത്തിൽ ദ്രോഹിക്കുന്ന ഈ വകുപ്പെന്നു എത്ര ആലോചിട്ടും മനസിലാകുന്നില്ല. നമ്മുടെ നികുതിപ്പണം കൊണ്ടു നമ്മുടെ ക്ഷേമത്തിന് നിയോഗിച്ചിട്ടുള്ള ഈ സർക്കാർ ഉദ്യോഗസ്ഥർ എന്താണ് ഇവിടെ ചെയ്യുന്നത്. മാസത്തിലൊരു ദിവസം ജനങ്ങളെയും മാധ്യമങ്ങളെയും ബോധ്യപ്പെടുത്താനായി ഒരു റെയ്ഡ് . പേരിനു വേണ്ടി മാത്രം എന്തെങ്കിലും ഒരു നടപടി. പിഴ അടച്ചാൽ കൃത്യം ഒരാഴ്ച കഴിയുമ്പോൾ ഇവിടുത്തെ ഏത് ഹോട്ടലുടമകൾക്കും തുറന്നു പ്രവർത്തിക്കാം.

ഇവിടെ എന്തെങ്കിലും ഒരു പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടോ? ഷവർമ എന്ന ഭക്ഷണത്തിനു വേണ്ടി ജനം ഇത്രയും തിരക്ക് കൂട്ടുന്നത് അതിന്റെ ഒടുക്കത്തെ ടേസ്റ്റ് കൊണ്ടാണ്. വെറുതെ പറയാമെന്നല്ലാതെ വൈകുന്നേരങ്ങളിൽ ഇത്രയും ടേസ്റ്റായിട്ടുള്ള ഒരു മലയാളം വിഭവം വേറെ ഇല്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടാണല്ലോ കൂണുപോലെ ഓരോ മുക്കിലും കോഴികൾ കണ്ണാടികൂടിനുള്ളിൽ കിടന്ന് കറങ്ങുന്നത്. ഷവർമ്മയിൽ ചേർക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പരിശോധിച്ചാൽ ഒന്നും തന്നെ ആരോഗ്യത്തെ ദോഷകാരമായി ബാധിക്കുന്നതല്ല. എന്നാൽ വൃത്തി ഹീനമായ രീതിയിലോ അശാസ്ത്രീയമായ രീതിയിലോ ഇത്‌ കൈകാര്യം ചെയ്താൽ അതീവ അപകടകരവുമാണ്.

കൊള്ള ലാഭത്തിനു വേണ്ടി ഭക്ഷണത്തിൽ വിഷം ചേർക്കുന്ന ഒരു വിഭാഗം ഈ നാട്ടിലല്ലാതെ വേറെ എവിടെകാണും. പട്ടിണിയും അരാജകത്വവും നടമാടുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽപോലും ഇത്രയും ഹീനമായ പ്രവർത്തി ആരും ചെയ്യില്ല. കേരളത്തിലെ പുതിയ ആരോഗ്യ മന്ത്രിയെകുറിച്ചു വലിയ മതിപ്പൊന്നുമില്ല. ഇടതുപക്ഷം ആത്മാവിമര്ശനപരമായി തന്നെ കാര്യങ്ങളെ നോക്കിക്കണണം. സാധാരണ ജനങ്ങൾക്ക് ഇവിടെ നടക്കുന്ന പല കാര്യങ്ങളോടും അതി ശകതമായ രോഷവും എതിർപ്പുമുണ്ട്. ദന്തഗോപുര വാസികളായി ഇരുന്നു സ്വയം അഭിരമിക്കാതിരുന്നാൽ നന്ന്.

16 വയസ്സുള്ള ഒരു പെണ്കുട്ടി ആണ് കഴിഞ്ഞ ദിസവം പോയത്. പഠനത്തിൽ അതി സമർത്ഥ. അവളെ കൊന്നത് ഇവിടുത്തെ ആരോഗ്യ വകുപ്പാണ്. എന്തിനാണ് ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ ജനങ്ങളുടെ കാശ് വാങ്ങുന്നത്. നാണമില്ലേ ഇവറ്റകൾക്ക്. ഇതൊക്കെ എന്തിന് വലിച്ചു വാരി കഴിക്കുന്നതെന്ന് ചോദിക്കുമായിരിക്കും. ഭക്ഷണം കഴിക്കരുത് എന്നു പറയാൻ ഒരാൾക്കും അധികാരമില്ലെന്നോർക്കണം.

എന്നാൽ നല്ല ഭക്ഷണം ഇവിടുത്തെ ജനങ്ങൾക്ക് നൽകാൻ സർക്കാർ സംവിധാനങ്ങൾ ബാധ്യതപെട്ടവരാണ്. ഇവിടെ ആർക്കും എന്തും വിൽക്കാം. പാല്, എണ്ണ, മത്സ്യം തുടങ്ങിയ നിത്യ ജീവിതത്തിൽ വേണ്ട എല്ലാ പദാർത്ഥങ്ങളിലും സർവത്ര മായം. ഇതൊക്കെ ഒന്ന് പരിശോധിക്കാൻ എന്തെങ്കിലും സംവിധാനങ്ങൾ ഇവിടെയുണ്ടോ. പല ചായക്കടക്കകളിലും പാല് ചൂടാക്കുന്നത് കവറോടെ തന്നെ തിളച്ച വെള്ളത്തിൽ ഇട്ടാണ്. എല്ലാവരും നോക്കി നിൽക്കെയാണ് പച്ചക്ക് ഈ ക്രൂരമായ പ്രവർത്തി ചെയ്യുന്നത്.

ഇതിനൊക്കെ ഒന്നു കണക്കറ്റ് പ്രഹരിക്കാൻ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾക്കെ കഴിയൂ. മാതൃകാപരമായ ഒറ്റ നടപടി മതി. പിന്നൊരു മോന്റെ മോനും ഈ നെറികേട് കാണിക്കരുത്. കാണിക്കില്ല..അതാവണമെടാ സർക്കാർ….ഇതിനൊക്കെ രഞ്ജി പണിക്കർ ലൈനാ ഉത്തമം. ഷൈലജ ടീച്ചർ ഇനി മീഡിയ പ്രേമി തന്നെ എന്നിരിക്കട്ടെ …പക്ഷെ ആ കാലത്തു ഇവിടുത്തെ ആരോഗ്യ വകുപ്പ് ചലിക്കുന്നുണ്ടെന്നു ജനങ്ങൾക്ക് മനസിലാകുമായിരുന്നു. ജനത്തെ ബോധ്യപ്പെടുത്തണം …ജനമാണ് ഇവിടെ സർവാധിപതി…

Advertisement

 822 total views,  4 views today

Advertisement
Entertainment4 mins ago

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Entertainment30 mins ago

അച്ഛന്റെ സിനിമ കാണാൻ മകൻ ഇസഹാഖും

Entertainment47 mins ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured1 hour ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment1 hour ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment2 hours ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment2 hours ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment2 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence3 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment3 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy4 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

Entertainment4 hours ago

” ഹേറ്റ് ക്യാംപെയ്ൻ കാരണം സിനിമ റിലീസ് തീയതീയിൽ തന്നെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു” അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »