ഇന്റർനെറ്റ് മിഥ്യ ധാരണ

661

ഇന്റർനെറ്റിലൂടെ ലോകം ഒരു വിരൽ തുമ്പിലെന്നാണ് വെപ്പ്. 1990കളിലാണ് ഇന്ത്യയിൽ ഇന്റർനെറ്റിന്റെ കടന്നു വരവെങ്കിലും അതിനും എത്രെയൊ വർഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കൻ ഐക്യനാടുകളിൽ ഇന്റെർനെറ്റ് നിലവിലുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം. അമേരിക്കയുടെ യുദ്ധ ആവശ്യങ്ങൾക്കായി അവർ വികസിപ്പിച്ച ഒരു സാങ്കേതിക വിദ്യയാണ് ഇന്റർനെറ്റ്. യുദ്ധ ആവശ്യങ്ങൾക്കായി രേഖകൾ കൈമാറുന്നതിന്റെ എളുപ്പത്തിനായി ആർഫ നെറ്റ് എന്ന പേരിൽ കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടൊരു ശൃഖല അവർ സൃഷ്ട്ടിച്ചു വർധിച്ച ജന സ്വീകാര്യത കണക്കിലെടുത്തു ഇന്റർനെറ്റ് പൊതു ജനങ്ങൾക്ക് വിട്ടു നൽകിയെങ്കിലും ഇന്റർനെറ്റിന്റെ യഥാർത്ഥ ഉടമകൾ ഇന്നും അമേരിക്കയാണ്..രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും ഇന്റർനെറ്റ് വാർഷിക പാട്ടത്തിനാണ് എടുക്കുന്നത്. ഇന്ന് ദൈനദിന ജീവിതത്തിൽ ഇന്റർനെറ്റ് ഒരു അനിവാര്യ ഘടകം തന്നെയാണ്. മൊബൈൽ ഫോൺ ടി വി മുതൽ വീട്ടിലെ വാഷിങ് മെഷീൻ, എ സി, ഗേറ്റ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ബന്ധിതമാണ്. ഇന്റെർനെറ്റിന് ഗുണം എന്നതിലുപരി വളരെയധികം ദോഷങ്ങളുണ്ട്. ലോകത്തിനു 75 % ആളുകളും ഇന്റർനെറ്റിന്റെ ഉപയോഗത്തെക്കാൾ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ക്രിയാത്മകത ഇന്റർനെറ്റ് ഉപയോഗത്തിൽ ഇല്ലാതാകുന്നു. ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകം ഇന്നത്തെ സമൂഹത്തിനു ചിന്തിക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് ഇന്ന് നമ്മൾ എന്നും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ പലതും മീഡിയ നമ്മളെ കൊണ്ട് സംസാരിപ്പിക്കുന്നതാണ്. നമ്മൾ എന്ത് ചർച്ച ചെയ്യണം ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് മീഡിയയാണ് എന്ന അവസ്ഥയിൽ എത്തി കഴിഞ്ഞിരിക്കുന്നു. വീട്ടിൽ, ബസ് സ്റ്റോപ്പിൽ, പൊതു ഇടങ്ങളിലും, കോളേജിലും അങ്ങിനെ മിക്യ സ്ഥലങ്ങളിലും മൊബൈൽ ഫോണിൽ തല കുമ്പിട്ടിരിക്കുന്ന പുതു തലമുറയെ നമ്മുക്ക് ഇപ്പോൾ കാണാൻ സാധിക്കും. കഴിക്കുമ്പോൾ നടക്കുമ്പോൾ കിടക്കുമ്പോൾ അങ്ങിനെ എന്തിനും കക്കൂസിൽ പോകുമ്പോൾ പോലും രണ്ടു കണ്ണുകളും മൊബൈൽ സ്ക്രീനിൽ നിന്ന് മാറ്റാൻ ഇഷ്ട്ടപ്പെടാത്ത സമൂഹം. കൊച്ചു കുട്ടികൾ വരെ ഇന്റർനെറ്റിന്റെ ദൂഷ്യങ്ങൾ അറിയാതെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഒരു വീട്ടിൽ പരസ്പരം മുഖം നോക്കാതെ കുടുംബങ്ങൾ ഇന്ന് അനവധിയാണ്. ചിലർ ഫേസ്ബുക്കിന് വാട്ട്സ് ആപ്പിന് പബ് ജിക്ക് അങ്ങനെ തുടങ്ങി പലതിനും അടിക്ക്ട്റ്റ് ആയ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നമ്മുടെ സ്വകാര്യത മുതലെടുക്കാൻ ഇപ്പോൾ മറ്റുള്ളവർക്ക് എളുപ്പമാണ് കാരണം മൊബൈലിൽ സേവ് ചെയ്തേക്കുന്ന ഡോക്കുമെന്റ് വീഡിയോ ഫോട്ടോ തുടങ്ങി എല്ലാം ഹാക്ക് ചെയ്തു മറിച്ചു വിൽക്കുന്ന സ്ഥാപനങ്ങൾ ഇന്ന് അനവധിയാണ്. ഡാറ്റ മൈനിങ് എന്നാണ് ഇതിന്റെ ചെല്ലപ്പേര്. ഇങ്ങനെ ഹാക്ക് ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യുകയ്യൊ വ്യാജ ഈ കൊമേഴ്സ് സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവർ നിരവധി. ഇന്റർനെറ്റിന്റെ ദുരുപയോഗത്തെ കുറിച്ച് നമ്മളും ഇനി വരുന്ന തലമുറക്കും വ്യക്തമായ ഒരു അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്റർനെറ്റ് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന ബോധം ആദ്യമെ ഉണ്ടായിരിക്കണം. മദ്യ ആസക്തി പോലുള്ള ഒരു അഡിക്ഷനാണ് ഇന്റർനെറ്റ് എന്ന യാഥാർഥ്യം മനസിലാക്കുക. പരമാവധി ഇന്റർനെറ്റിൽ നിന്നും വിട്ടു നിൽക്കുക. അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന രീതി കൊണ്ട് വരിക.