അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
261 VIEWS

ഒരു കാലത്ത് മലയാള സിനിമയുടെയും പിന്നിൽ തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികളുടെ ഏറ്റവും അടിത്തട്ടിൽ കിടന്നിരുന്നിരുന്ന ഒരു ഇൻഡസ്ട്രി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ ചുക്കാൻ ഏറ്റെടുക്കാൻ തക്ക നിലയിലേക്ക് എത്തിയെങ്കിൽ അതൊരു കെ.ജി.എഫിന്റെയോ പ്രശാന്ത് നീലിന്റെയോ യാഷിന്റെയോ കഴിവ് കൊണ്ട് മാത്രമല്ല, പടിപടിയായി സാൻഡൽവുഡിന്റെ ക്വാളിറ്റി ഉയർത്തിക്കൊണ്ടുവന്ന കന്നഡ സിനിമയുടെ തലമുറ മാറ്റങ്ങളായ ഷെട്ടിമാരുടെ കഠിനാധ്വാനം കൊണ്ട് കൂടിയാണ്.എഴുതാനും സംവിധാനം ചെയ്യാനും അഭിനയിക്കാനും ഒരുപോലെ പ്രതിഭയുള്ള രക്ഷിത് ഷെട്ടി, രാജ്. ബി. ഷെട്ടി, ഋഷഭ് ഷെട്ടി എന്നീ ഷെട്ടിമാരുടെ കരങ്ങളിൽ കന്നഡ സിനിമയുടെ മാസ്സും ക്ലാസ്സും ഫ്യൂച്ചറുമെല്ലാം ഭദ്രമാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ സാൻഡൽവുഡിന് നൽകിയത് ഒരുപിടി മികച്ച സിനിമകളാണ്. ഋഷഭിന്റെ കാന്താര അതിൽ മുൻപന്തിയിൽ തന്നെ കാണും.

1990 കളിൽ ദക്ഷിണ കർണാടകയിലെ കാടിനോട് ചേർന്ന് നിൽക്കുന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചില വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ പിന്തുടർന്ന് പോരുന്ന ഒരു ഫിക്ഷണൽ ഗ്രാമം എന്ന രീതിയിലാണ് ആ സ്ഥലം എസ്റ്റാബ്ലിഷ്‌ ചെയ്യുന്നത്. സിനിമയുടെ മൊത്തം ടോണിലും ഒരു ഫാന്റസി എലമെന്റിന്റെ ടച്ചുമുണ്ട്.ഒന്നാന്തരം സ്ക്രീൻപ്ളേ, ആദ്യം മുതൽ അവസാനം വരെ ഗംഭീര വിഷ്വൽ-സൗണ്ട് ട്രീറ്റ്‌, നായകനായ റിഷാബ് ഷെട്ടി മുതൽ എല്ലാവരുടെയും കിടിലൻ പെർഫോമസുകൾ അജനീഷ് ലോകനാദിന്റെ അന്യായ ബിജിഎം എല്ലാം കൂടെ രണ്ടര മണിക്കൂർ മികച്ചൊരു അനുഭവമാണ് സിനിമ സമ്മാനിച്ചത്. സിനിമയിങ്ങനെ നല്ല ഫ്ലോയിൽ അങ്ങ് പോയി ഒരു അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്. അവിടം കൊണ്ട് തീരുന്നില്ല, വീണ്ടും ഒരു മാസ്സീവ് ക്ലൈമാക്സ്‌ സീക്വൻസും. അതും കൂടിയായപ്പോൾ പൂർണ സംതൃപ്തിയോടെയാണ് തിയേറ്ററിൽ നിന്ന് ഇറങ്ങിയത്.
കോണ്ടെന്റ് പരമായും സാങ്കേതികമായും മുന്നേറി വരുന്ന കന്നഡ സിനിമയിലെ ഒരു പ്രധാനപ്പെട്ട സിനിമയായിരിക്കും ഹോംബാളേ ഫിലിംസും റിഷബ് ഷെട്ടിയും ചേർന്ന് ഒരുക്കിയ കാന്താര.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ