മുപ്പത് സെക്കൻഡ് ഡാൻസിലൂടെ ഹൃദയം കവര്‍ന്ന നവീനും ജാനകിയും വീണ്ടും ചടുല നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയിൽ തരംഗമാകുന്നു. തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷമായിരുന്നു. എന്നാൽ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ ലവ് ജിഹാദ് ആരോപിച്ചു വിദ്വേഷ പ്രചാരണം നടത്തിയതിയിരുന്നു. അതോടനുബന്ധിച്ചുള്ള പൊങ്കാല കൃഷ്ണ രാജ് എന്ന വർഗ്ഗീയവാദിയുടെ പോസ്റ്റിൽ നടക്കുകയാണ്.
എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണമാണ് പുതിയ ഡാന്‍സ് വീഡിയോയുമായി നവീനും ജാനകിയും വീണ്ടുമെത്തിയത്. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന് എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയര്‍പ്പിച്ചെത്തിയവര്‍ എഴുതിയത്.
video