Naveen Naushad
കേരളത്തിലെ ആദ്യത്തെ IMAX തീയേറ്റർ തിരുവനന്തപുരത്ത് ഡിസംബറിൽ തുറക്കുകയാണെല്ലോ. ഈ അവസരത്തിൽ സാധാരണ തീയേറ്ററിലും IMAX തീയേറ്ററിലും ഒരേ സിനിമ കാണുമ്പോൾ ഉള്ള വ്യത്യാസം എന്താണ് എന്ന് കാണിക്കാനാണ് ഈ പോസ്റ്റ്. ഇടത് വശത്തെ ഫോട്ടോ Avatar 2 വിന്റെ സാദാ ടീസറിൽ നിന്നും, വലത് വശത്തെ ഫോട്ടോ IMAX ടീസറിൽ നിന്നും എടുത്തതാണ്. ഒരേ രംഗം തന്നെ IMAX തീയേറ്ററിൽ കാണുമ്പോൾ മുകളിലും താഴെയും എത്രത്തോളം പിക്ച്ചർ കൂടുതൽ ഉണ്ടെന്ന് ശ്രദ്ധിക്കുക. രണ്ട് ടീസെറുകളുടെയും ലിങ്ക് താഴെ ചേർക്കുന്നു. അപ്പോ എങ്ങനെയാ? Avatar 2 കാണാൻ ഡിസംബറിൽ തിരുവനന്തപുരത്തോട്ട് വരുകയല്ലേ.
IMAX teaser
Normal teaser