കിട്ടിയ ഭാഗ്യം നല്ല രീതിയിൽ ഉപയോഗിച്ച് വിജയിച്ചവരിൽ ഒരു പ്രേത്യേക സ്ഥാനം ബേസിൽ ജോസെഫിനുണ്ട്

38

Naveen Tomy

സിനിമ എന്നത് എപ്പോഴും കഴിവിന്റെയും ഭാഗ്യത്തിന്റെയും കളിയാണ്. ആ ഭാഗ്യത്തിലൂടെ കിട്ടുന്ന ആ ഒരവസരം ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ച് വിജയിച്ച കുറെ ഏറെ പേർ നമ്മുടെ മോളിവുഡിൽ ഉണ്ട്. അതിൽ ഒരു പ്രേത്യേക സ്ഥാനം തന്നെ ബേസിൽ ജോസെഫിനുണ്ട്. പ്രിയംവദ കാതരയാണോ എന്ന തന്റെ ആദ്യ ഷോർട് ഫിലിം അജു വർഗീസിന് അയച്ച കൊടുത്ത് അത് കണ്ട അജു അത് വിനീതിന് സജസ്റ്റ് ചെയ്ത് ആ വിനീതിന്റെ തന്നെ തിരയിൽ അസിസ്റ്റന്റ് ആയിട്ടായിരുന്നു ബേസിലിന്റെ തുടക്കം. അതിനിടയിൽ അജുവിനെ വെച്ച് തന്നെ അന്നത്തെ ട്രെൻഡിങ് ആയ ” ഒരു തുണ്ട് പടം ” എന്ന ഷോർട് ഫിലിം ചെയ്തു.

Basil Joseph on his side-splitting act and Thiruvananthapuram dialect in  'Padayottam' - The Hinduലാലേട്ടനും മമ്മൂക്കയും ചാക്കോച്ചനും പരീക്ഷണവുമായി പൃഥ്വിയും വന്ന 2015 ഓണത്തിന് തന്റെ ആശാനെ നായകനാക്കി നമ്മളൊന്നും കാണാത്ത ഒരു “ദേശ”ത്തിന്റെ കഥയുമായി വന്ന് ആ ഓണം അടിച്ചോണ്ട് പോയ കുഞ്ഞിരാമായണത്തിന്റെ സംവിധായകനും ഇതേ വയനാട്ട് കാരനായിരുന്നു , പിനീട് പഞ്ചാബി ഗുസ്തി കാരിയുടെ കഥയുമായി “ഗോദ”യിലെക്ക് തിരികെ വന്നത് രണ്ടു വർഷങ്ങൾക് ശേഷം. മോളിവുഡിലെ ഏറ്റവും പ്രതീക്ഷയുള്ള “മിന്നൽ മുരളിയുമായി” വീണ്ടും അദ്ദേഹം വരാൻ ഒരുങ്ങുകയാണ്.ആദ്യ ഷോർട് ഫിലിം മുതൽ ഇങ്ങോട്ട് ചിരിക്കും ക്വാളിറ്റിക്കും ഒരു കുറവും വരുത്താത്ത സംവിധായകൻ.ഈ ജനറേഷനിലെ ഏറ്റവും മികച്ച എന്റർടൈൻമെന്റ് പടങ്ങൾ പേരിലാവാൻ പോകുന്ന മുതല്.

ഒരു പക്ഷെ ഇടക്കാലത്തു എവിടോ മലയാള സിനിമക്ക് നഷ്ടമായ ആ ഒരു ലാളിത്യവും നന്മയും ബേസിലിന്റെ സിനിമകളിൽ നമ്മുക്ക് കാണാം. കഥാപാത്രങ്ങളെ ഉപയോഗിക്കുന്ന രീതി ആണെങ്കിലും അവരെ പ്രേക്ഷകരുമായി കണക്ട് ചെയ്യിക്കുന്ന രീതിയിൽ ആണേലും ബേസിൽ എന്ന സംവിധായകൻ Something Special തന്നെ ആണ്. ബേസിലിന്റെ പടങ്ങളിലെ ഗാനങ്ങൾക്കും ആ ഗാനങ്ങൾ അവതരിപ്പിക്കുന്ന രീതിയിലും വരെ ഒരു ഫ്രഷ്‌നെസ്സ് പലപ്പോഴും അനുഭവപ്പെടാറുണ്ട്. ആരോ നെഞ്ചിൽ എന്ന ഗാനത്തിന്റെ വിഷ്വൽസ് ഓക്കെ നൽകുന്ന ഒരു “തണുപ്പ്” അപാരം തന്നെ ആണ്.

ഇതിന്റെ ഓക്കെ ഇടയിൽ സ്‌ക്രീനിൽ ചിരിപ്പിക്കാൻ പാകത്തിന് കഴിവുള്ള ഒരുമികച്ച നടൻ കൂടിയാണ് താൻ എന്നും ബേസിൽ തെളിയിക്കുന്നു. ഒടുവിലായി ജോജിയിൽ നമ്മൾ കണ്ടത് ഇതേ ബേസിലിന്റെ ഒരു അത്ഭുത ട്രാൻസ്‌ഫോർമേഷനും. എന്തായാലും ഭാവി മലയാള സിനിമയുടെ ഒരു പ്രധാന ഘടകം തന്നെ ആകും ഈ മുൻ CET വിദ്യാർത്ഥി എന്നതിൽ സംശയം ഒന്നുമില്ല